Malayalam
ഇഷ്ടപെട്ടു പോയി, ആ മത്സരാർത്ഥിയെ !! ദയ അശ്വതിയുടെ വെളിപ്പെടുത്തൽ! പറഞ്ഞത് കേട്ടോ?
ഇഷ്ടപെട്ടു പോയി, ആ മത്സരാർത്ഥിയെ !! ദയ അശ്വതിയുടെ വെളിപ്പെടുത്തൽ! പറഞ്ഞത് കേട്ടോ?
ബിഗ് ബോസ് സീസൺ 2 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മത്സരാർഥിയാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ വൈറലായ താരം ബിഗ് ബോസിലെത്തിയതിന് ശേഷമാണ് ജനപ്രീതി നേടി എടുത്തത്. ഇമോഷണല്‍ മത്സരാര്‍ഥി എന്ന തരത്തിലായിരുന്നു ദയ ഷോ യില്‍ നിറഞ്ഞ് നിന്നത്.
ഇപ്പോഴിതാ സീസൺ 3 ലെ തന്റെ പ്രിയപ്പെട്ട മത്സരാർഥിയുടെ പേര് വെളിപ്പെടുത്തുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫിറോസും സജ്നയുമാണ് ദയ അശ്വതിയുടെ പ്രിയപ്പെട്ട ബിബി 3 ലെ മത്സരാർഥികൾ. ഇവരെ ഇഷ്ടപ്പെടാനുള്ള കാരണവും ദയ വെളിപ്പെടുത്തിയിട്ടുണ്ട്. മുഖത്തുനോക്കി കാര്യങ്ങൾ പറയേണ്ടവരോട് പറയേണ്ട പോലെ, ഒളിവും മറവുമില്ലാതെ പറയും. ആരോടും വ്യക്തിവൈരാഗ്യം കാത്തുസൂക്ഷിച്ച് നടക്കാറില്ല. സജ്നയും ഫിറോസും വന്നതിൽ പിന്നെയാണ് വീടിനകത്ത് ഒരു ചലനമുണ്ടായത് എന്നാണ് ദയ പറയുന്നത്. ഓരോ ദിവസം കഴിയുന്തോറും ഇവരോടുളള ഇഷ്ട കൂടി വരുന്നുണ്ടെന്നു ദയ പറയുന്നുണ്ട്.
ബിഗ് ബോസ് സീസൺ 3 ലെ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയായിരുന്നു ഫിറോസും സജ്നയും. ഷോ ആരംഭിച്ച് രണ്ട് ആഴ്ചകൾക്ക് ശേഷമാണ് ദമ്പതിമാർ ഷോയിൽ എത്തുന്നത്. ആദ്യ ദിവസം തന്നെ ഇവർ ഹൗസിനകത്തും പുറത്തും ചർച്ചാ വിഷയമാകുകയായിരുന്നു. പല പ്രശ്നങ്ങളും ആരംഭിക്കുന്നത് ഇവരിൽ നിന്നായിരിക്കും. മികച്ച മത്സരാർഥികളാണെങ്കിലും ഫിറോസ് ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ് ഇവരെ കുഴപ്പത്തിലാക്കുന്നത്. ബിഗ് ബോസും അവതാരകനായ മോഹൻലാലും പലപ്പോഴും ഇത് താക്കീത് ചെയ്തിട്ടുമുണ്ട്
