Malayalam
സിനിമകളുടെ ഓണ്‍ലൈന്‍ റിലീസ് ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ച് ചലച്ചിത്ര സംഘാടകര്‍
സിനിമകളുടെ ഓണ്‍ലൈന്‍ റിലീസ് ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ച് ചലച്ചിത്ര സംഘാടകര്‍

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ക് ഡൌണ്‍ ആയതോടെ സിനിമാ മേഖല വളരെ അധികം പ്രതിസന്ധി നേരിടുകയാണ്. പ്രതിസന്ധി തരണം ചെയ്യാന്‍ പല വഴികളും സിനിമ സംഘടനകള്‍ ചര്‍ച്ച ചെയ്യുകയാണ്. ഇപ്പോള്‍ ലോക്ക് ഡൌണ്‍ സാഹചര്യത്തില്‍ സിനിമകളുടെ ഓണ്‍ലൈന്‍ റിലീസ് ചര്‍ച്ചചെയ്യാന്‍ യോഗം സംഘടിപ്പിച്ചു ചലച്ചിത്ര സംഘാടകര്‍ . ഓണ്‍ലൈന്‍ സിനിമ റിലീസിന് താല്പര്യമുള്ള നിര്‍മാതാക്കളുടെ അഭിപ്രയം യോഗം ചര്‍ച്ച ചെയ്തു. ഓണ്‍ലൈന്‍ റിലീസിന് താല്പര്യമുള്ളവര് മെയ് 30 വിവരം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാ സംഘടനകളുമായും ആലോചിച്ച് തീരുമാനം എടുക്കാമെന്നാണ് യോഗം അറിയിച്ചിരിക്കുന്നത്. അതേസമയം കൂടുതല്‍ നിര്‍മാതാക്കളും തിയേറ്റര്‍ റിലീസിനാണ് താത്പര്യം പ്രകടിപ്പിച്ചതെന്നാണു സൂചന.
അതേസമയം സിനിമ മേഖലയിലെ എല്ലാ സംഘടനകളുമായും ആലോചിക്കാതെ ഓണ്‍ലൈന്‍ റിലീസ് വിഷയത്തില്‍ ഏകപക്ഷീയമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാവില്ല എന്നും യോഗം അറിയിച്ചു. ലോക്ക് ഡൌണ്‍ സാഹചര്യത്തില്‍ തടസ്സപ്പെട്ടുകിടക്കുന്ന സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കും അസോസിയേഷന് കത്തയച്ചിരുന്നു.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....