News
‘ചോദ്യങ്ങള്‍ എന്തിനാണ് ചോദിക്കുന്നതെന്ന് വളരെ കൃത്യമായി എനിക്കറിയാം, കാരണം ഇതേ ജോലി ചെയ്തിരുന്ന ആളാണ് ഞാനും; അങ്ങനെയാണ് ഞാനെന്ന് ചിന്തിക്കുന്ന ആളുകളുണ്ട് ; ശ്രീനാഥ് ഭാസിക്ക് പറയാനുള്ളത് !
‘ചോദ്യങ്ങള്‍ എന്തിനാണ് ചോദിക്കുന്നതെന്ന് വളരെ കൃത്യമായി എനിക്കറിയാം, കാരണം ഇതേ ജോലി ചെയ്തിരുന്ന ആളാണ് ഞാനും; അങ്ങനെയാണ് ഞാനെന്ന് ചിന്തിക്കുന്ന ആളുകളുണ്ട് ; ശ്രീനാഥ് ഭാസിക്ക് പറയാനുള്ളത് !
സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് നടന്‍ ശ്രീനാഥ് ഭാസിയും അദ്ദേഹത്തിന്റെ അഭിമുഖങ്ങളും. മാധ്യമപ്രവര്‍ത്തകയോട് ഇന്റെര്‍വ്യൂവിനിടയില്‍ മോശമായി സംസാരിച്ചു എന്നതരത്തില്‍ ഭാസിയുടെ വീഡിയോകള്‍ പ്രചരിക്കുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ എന്തുകൊണ്ട് താന്‍ അങ്ങനെ പ്രതികരിച്ചു എന്ന് പറയുകയാണ് ശ്രീനാഥ് ഭാസി.
ഒരു പ്രമുഖ ചാനൽ അഭിമുഖത്തിലാണ് ഭാസിയുടെ പ്രതികരണം. ഇത്തരം ചോദ്യങ്ങള്‍ എന്തുകൊണ്ടാണെന്ന് വളരെ കൃത്യമായിത്തന്നെ മനസ്സിലാക്കാന്‍ സാധിക്കുമെന്നും കാരണം ഇതേജോലി ചെയ്തുകൊണ്ടിരുന്ന ആളാണ് താന്‍ എന്നും പറയുകയാണ് ഭാസി. ആങ്കറായും ആര്‍.ജെ.യായും ജോലി ചെയ്തിരുന്ന ഇപ്പോള്‍ നിങ്ങളിരിക്കുന്ന സീറ്റില്‍ ഇരുന്നിട്ടുള്ള ആളെന്ന നിലയ്ക്ക് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളൂ.
പണിയെടുക്കാനുള്ള മടിയാണ് ഇതിന്റെ അടിസ്ഥാന പ്രശ്‌നം. എന്തെങ്കിലുമൊക്കെ ചോദിക്കാം, സംസാരിക്കാം എന്നതില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാകുന്നത്. കുറഞ്ഞപക്ഷം നമ്മള്‍ സംസാരിക്കാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് ഒരു ധാരണയെങ്കിലും ചോദിക്കുന്ന ചോദ്യങ്ങളില്‍ ഉണ്ടാകണം.
കുറച്ചുകൂടിയൊക്കെ റിസേര്‍ച്ച് ചെയ്ത് അയാളോട് ചോദിക്കാനുള്ളതൊക്കെ ചോദിച്ചാല്‍ എല്ലാ ഇന്റെര്‍വ്യൂസും രസമുണ്ടാകും. ഇപ്പൊ സംഭവിച്ചത് വെറുതെ എന്തൊക്കെയോ ചോദിക്കുകയാണ്. സത്യം പറഞ്ഞാല്‍ പേടിയാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍. ആളുകള്‍ ഇതിനെയൊക്കെ കാണുന്നത് തന്നെ വേറെ തരത്തിലൊക്കെയാണ്. നമ്മള്‍ സംസാരിക്കുന്ന രീതി, വാക്കുകള്‍ ഇതൊക്കെ പലതരം ചര്‍ച്ചകള്‍ക്കാണ് കാരണമാകുന്നത്. ഞാനും നിങ്ങളെപ്പോലെയുള്ള ഒരാളാണല്ലോ, എനിക്കും മടുക്കില്ലേ.
പലരും ചോദിക്കുന്നത് ഒരേപോലുള്ള ചോദ്യങ്ങളാണ്. അതിലുള്ള താല്‍പ്പര്യക്കുറവ് പ്രകടിപ്പിച്ചാലും വീണ്ടും വീണ്ടും ചിലര്‍ ഈ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. നമ്മള്‍ സിനിമയില്‍ ചെയ്യുന്നത് അഭിനയമാണെന്ന് പോലും പലരും മറന്നുപോകുന്നുണ്ട്.
സിനിമകള്‍ വെച്ച് നമ്മളെ അളക്കുകയും അങ്ങനെയാണ് ഞാനെന്ന് ചിന്തിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. അന്ന് സംഭവിക്കുന്നതും അങ്ങനെയാണ്. കുറച്ചുകൂടി നല്ല ചോദ്യങ്ങള്‍ ചോദിക്കാമായിരുന്നു. ഞാനത് പ്രതീക്ഷിക്കുന്നുമുണ്ടെന്നും ശ്രീനാഥ് പറയുന്നു. ഈ അഭിമുഖത്തിന് പിന്നാലെ നടന്ന വിഷയങ്ങളില്‍ മാപ്പ് ചോദിച്ചുകൊണ്ട് ശ്രീനാഥ് എത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
about sreenadh bhasi
