സഹായം ചെയ്യുന്നതിലുപരി ഞാൻ നിന്റെ കൂടെ ഉണ്ടെടാ എന്ന വാക്കാണ് ഏറ്റവും വലുത് ; പ്രതിസന്ധിഘട്ടത്തിൽ സുരേഷ് ഗോപി നൽകിയ പിന്തുണയെ കുറിച്ച് സുധീർ !
മലയാള സിനിമയുടെ ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി ആക്ഷന്‍ കിംഗ്, സൂപ്പര്‍ സ്റ്റാര്‍, താരരാജാക്കന്മാരില് ഒരാള്‍ തുടങ്ങി സുരേഷ് ഗോപിയ്ക്ക് ആരാധകര്‍ നല്കിയ വിശേഷണങ്ങള്‍ ഏറെയാണ്. 90കളില്‍ മലയാള സിനിമയുടെ രൂപവും ഭാവവും മാറ്റിയ താരമായ സുരേഷ് ഗോപി മികച്ച ഒരു നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്
സിനിമകളിലൂടെ മാത്രമല്ല താരത്തെ നാം അറിഞ്ഞത്. മറിച്ച് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവൃത്തികളിലൂടെയുമാണ്. ഇപ്പോഴിതാ സിനിമാ താരം സുധീർ സുകുമാരന്റെ വാക്കുകളിലൂടെ അത് വീണ്ടും വ്യക്തമായിരിക്കുകയാണ്. ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയവേ താൻ പോലും അറിയാതെ ആയിരുന്നു തന്നിക്കുള്ള സഹായങ്ങൾ സുരേഷ് ഗോപി നൽകിയതെന്ന് സുധീർ പറയുന്നു. സഹായം ചെയ്യുന്നതിലുപരി ഞാൻ നിന്റെ കൂടെ ഉണ്ടെടാ എന്ന വാക്കാണ് ഏറ്റവും വലുതെന്നും. അന്ന് അദ്ദേഹം പറഞ്ഞ വക്കുകൾ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും സുധീർ കൂട്ടിച്ചേർത്തു. പ്രമുഖ മാധ്യമത്തിന്റെ അഭിമുഖത്തിലാണ് ഇക്കാര്യം താരം വ്യക്തമാക്കിയത്.
അതെ സമയം സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങി. മേം ഹൂ മൂസ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുക്കുന്നത്. കൊടുങ്ങല്ലൂരില്‍ തുടങ്ങി വാഗ അതിര്‍ത്തി അടക്കം ഇന്ത്യയിലെ വിവിധപ്രദേശങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ഡല്‍ഹി, ജയ്പൂര്‍, പുഞ്ച്, വാഗാ ബോര്‍ഡര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
സാമൂഹ്യ വിഷയങ്ങള്‍ക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുപ്പുമൊക്കെ ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സൈജു ക്കുറുപ്പ്, ഹരീഷ് കണാരന്, ജോണി ആന്റെണി, മേജര്‍ രവി, പുനം ബജ്വ, അശ്വിനി റെഡ്ഡി, മിഥുന് രമേശ്, ശശാങ്കന് മയ്യനാട്, ശരണ്‍, സ്രിന്ദ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.
