News
എന്റെ അമ്മയെ വിദേശ രാജ്യങ്ങളില്‍ കൊണ്ടു പോകണമെന്നായിരുന്നു ആഗ്രഹം; കുറിപ്പുമായി വിഘ്നേഷ് ശിവന്
എന്റെ അമ്മയെ വിദേശ രാജ്യങ്ങളില്‍ കൊണ്ടു പോകണമെന്നായിരുന്നു ആഗ്രഹം; കുറിപ്പുമായി വിഘ്നേഷ് ശിവന്
Published on

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ വ്യക്തിയാണ് നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്. ഇത്തവണ കുടുംബത്തിനൊപ്പം ദുബായില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷം. ഇപ്പോള്‍ അമ്മയ്ക്കൊപ്പം ദുബായില്‍ ചെലവഴിച്ച ദിനങ്ങളെപ്പറ്റി ഹൃദയം തൊടുന്ന കുറിപ്പു പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്.
വിഘ്നേഷിന്റെ കുറിപ്പ്
എന്റെ അമ്മയെ വിദേശ രാജ്യങ്ങളില്‍ കൊണ്ടുപോയി, അംബര ചുംബികളായ കെട്ടിടങ്ങളും പുതിയ പുതിയ ആളുകളും ഇതുവരെ കണ്ടിട്ടില്ലാത്ത വസ്തുക്കളും ഒക്കെ കാണിക്കുമ്ബോള്‍ അമ്മയുടെ മുഖത്തുണ്ടാകുന്ന വ്യത്യസ്ത ഭാവങ്ങള്‍ കണ്ട് ആസ്വദിക്കുക എന്നത് എക്കാലത്തെയും എന്റെ സ്വപ്നമായിരുന്നു.
അമ്മയുടെ മുഖത്ത് മിന്നിമായുന്ന ഈ സന്തോഷം എന്റെ ജീവിതത്തെ സംതൃപ്തമാക്കുന്നു. ഞാന്‍ ചെയ്യുന്ന എല്ലാ കഠിനാധ്വാനങ്ങള്‍ക്കും അര്‍ഥമുണ്ടാകുന്നതും ജീവിതം പൂര്ണമാകുന്നതും ഇപ്പോള്‍ മാത്രമാണ്. അമ്മയുടെ ഈ സന്തോഷം ജീവിതം എനിക്ക് തന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും മുകളിലാണ്.
എന്റെ ഈ ജന്മദിനത്തിന് കുടുംബത്തോടൊപ്പം ദുബായ് സന്ദര്‍ശിച്ച ഈ കുറച്ച് ദിവസങ്ങളും അവരോടൊപ്പം ഞാന്‍ നെഞ്ചേറ്റിയ എല്ലാ ആവേശവും സന്തോഷവും എപ്പോഴും എന്റെ ഹൃദയത്തില്‍ കുളിര്‍മയായുണ്ടാകും. എന്റെ ബക്കറ്റ് ലിസ്റ്റിലെ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളില്‍ ഭൂരിഭാഗവും സത്യമാകാന്‍ സഹായിച്ച ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി.
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...