തമിഴ് യുവ നടി തൂങ്ങിമരിച്ചനിലയിൽ
Published on
തമിഴ് യുവനടി ദീപ എന്ന പൗളിൻ ജസീക്ക (29) യെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പ്രേമനൈരാശ്യംകാരണം ആത്മഹത്യചെയ്തതാണെന്നാണ് പ്രാഥമികനിഗമനം.
തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ദീപ, സി.എസ്. മഹിവർമൻ സംവിധാനം ചെയ്ത് ഈവർഷം പുറത്തിറങ്ങിയ ‘വൈതാ’ എന്ന സിനിമയിലെ നായികാ വേഷത്തിലൂടെയാണ് ശ്രദ്ധേയയായത്. മിസ്കിൻ സംവിധാനംചെയ്ത തുപ്പറിവാളനിൽ ഉപനായികമാരിൽ ഒരാളായിരുന്നു. മറ്റുചില സിനിമകളിൽ അഭിനയിക്കാനിരിക്കേയാണ് വിരുഗുമ്പാക്കത്തെ ഫ്ളാറ്റിൽ ഫാനിൽ തൂങ്ങിമരിച്ചനിലിയിൽ കണ്ടെത്തിയത്. ഫ്ളാറ്റിൽ ദീപ തനിച്ചാണ് കഴിഞ്ഞിരുന്നതെന്നും ഫോൺ വിളിച്ചപ്പോൾ എടുക്കാതിരുന്നതിനെത്തുടർന്നാണ് ബന്ധുക്കൾ അന്വേഷിച്ചെത്തിയതെന്നും പോലീസ് അറിയിച്ചു.
Continue Reading
You may also like...
Related Topics:
