ഞാന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നും ഞാന്‍ അതിന് കൊള്ളാത്തവനാണെന്നും ചിലർ എന്നെ കുറിച്ച് എഴുതിയിട്ടുണ്ട് ; ദുല്‍ഖര്‍ സല്മാന് പറയുന്നു !
മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തിയെങ്കിലും വളരെപ്പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്പേസ് സിനിമാലോകത്തുണ്ടാക്കിയെടുത്ത താരമാണ് ദുല്‍ഖര്‍ സല്മാന്. മലയാളത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ മറ്റ് ഇന്ത്യൻ ഭാഷകളിലും മികച്ച പ്രകടനമാണ് ദുല്‍ഖര്‍ കാഴ്ചവെക്കുന്നത്. സിനിമാജീവിതത്തില്‍ മികച്ച യാത്രയിലാണ് ദുല്‍ഖര്‍ ഇപ്പോൾ.
ദുല്‍ഖര്‍ സല്മാന് പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ചുപ്; റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് റിലീസിന് തയ്യാറെടുക്കുകയാണ്. ആര്. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 23 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറായ ചുപ് മോശം വിമര്‍ശനങ്ങള്‍ നേരിട്ട് പോരാടി വളരാന്‍ ശ്രമിക്കുന്ന ഒരു കലാകാരന്റെ ജീവിതമാണ് പറയുന്നത്.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താനും ജീവിതത്തില്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. തന്നെക്കുറിച്ച് ഒരുപാട് മോശം അഭിപ്രായങ്ങള്‍ വായിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ചില ആളുകള്‍ എന്നെക്കുറിച്ച് വളരെ മോശമായി എഴുതിയിട്ടുണ്ട്. ഞാന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നും ഞാന്‍ അതിന് കൊള്ളാത്തവനാണെന്നും മറ്റും. അതെല്ലാം വളരെ രൂക്ഷമായി തോന്നിയിട്ടുണ്ട്- ദുല്‍ഖര്‍ പറഞ്ഞു.
സോയ ഫാക്ടറിന് ശേഷം ദുല്‍ഖര്‍ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് ചുപ്. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഹോപ് പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്.
