Malayalam
രജനീകാന്തും ഷാരൂഖ് ഖാനും ഒരേ സെറ്റില്‍…!; സന്തോഷവാര്‍ത്ത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
രജനീകാന്തും ഷാരൂഖ് ഖാനും ഒരേ സെറ്റില്‍…!; സന്തോഷവാര്‍ത്ത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ജെയിലറി’ന്റെ തിരക്കിലാണ് താരം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതേയിടത്ത് വെച്ചാണ് അറ്റ്ലി സംവിധാനം ചെയ്യുന്ന ‘ജാവാനും’ ഒരുങ്ങുന്നത്. ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമ പുരോഗമിക്കുകയാണ്.
രണ്ട് സൂപ്പര്‍ താരങ്ങളും ചെന്നൈയില്‍ ഒരേ ഇടത്തില്‍ ഉള്ളതിനാല്‍ തങ്ങളുടെ ഷൂട്ടിംഗ് ഷെഡ്യൂളുകളില്‍ നിന്ന് ബ്രേക്ക് എടുത്ത് സെറ്റില്‍ കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് എന്ന വാര്‍ത്തയാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഇരുവരുടെയും മീറ്റിംഗ് ചിത്രങ്ങള്‍ ഇതുവരെ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടില്ല. ജവാനില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. 2023 ജൂണ്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്ന!ഡ എന്നീ ഭഷകളിലാണ് സിനിമ എത്തുക.
അതേസമയം രമ്യ കൃഷ്ണന്, ശിവരാജ് കുമാര്‍ എന്നിവരാണ് ജെയിലറിലെ മറ്റ് കഥാപത്രമായി എത്തുന്നത്. ചിത്രത്തില്‍ ഐശ്വര്യ റായ് ബച്ചനെ ലീഡ് റോളില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകളും എത്തിയിരുന്നു. എന്നാല്‍ ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഈ ഊഹാപോഹങ്ങള്‍ സത്യമായാല്‍ 2010ലെ ‘എന്തിരന്’ ശേഷം രജനികാന്തും ഐശ്വര്യയും ഒന്നിക്കുന്ന ചിത്രമായിരിക്കും ജെയിലര്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം 2023 പകുതിയോടെ റിലീസ് ചെയ്യാനാണ് പദ്ധതി.
