News
‘പൊന്നിയിന്‍ സെല്വന്’ ഓഡിയോട്രെയ്ലര് ലോഞ്ച് ചെന്നൈയില്‍ വെച്ച്; മുഖ്യാതിഥികളാകുന്നത് കമല്‍ ഹാസനും രജനീകാന്തുമെന്ന് വിവരം
‘പൊന്നിയിന്‍ സെല്വന്’ ഓഡിയോട്രെയ്ലര് ലോഞ്ച് ചെന്നൈയില്‍ വെച്ച്; മുഖ്യാതിഥികളാകുന്നത് കമല്‍ ഹാസനും രജനീകാന്തുമെന്ന് വിവരം
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് ‘പൊന്നിയിന്‍ സെല്വന്’. ചിത്രത്തിന്റെ ഓഡിയോട്രെയ്ലര് ലോഞ്ച് ചെന്നൈയില്‍ വെച്ച് നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെപ്റ്റംബര്‍ ആറിന് നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ കമല്‍ ഹാസനും രജനീകാന്തുമാണ് മുഖ്യാതിഥികളാവുക എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.
500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്.
വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.
പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാഭ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. എ ആര് റഹ്മാനാണ് സംഗീത സംവിധായകന്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
