Connect with us

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ് ;പുതിയ വിശേഷങ്ങൾക്ക് തുടക്കമായി !

Movies

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ് ;പുതിയ വിശേഷങ്ങൾക്ക് തുടക്കമായി !

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ് ;പുതിയ വിശേഷങ്ങൾക്ക് തുടക്കമായി !

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി ജനപ്രിയ നായകൻ ദിലീപ് . രാമലീലക്ക്ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയിലുമായി പങ്കെടുക്കാൻ എത്തിയതാണ് താരം. . ദിലീപിനൊപ്പം തെന്നിന്ത്യയിലെ താര റാണി തമന്ന ഭാട്ടിയ പൂജയിൽ പങ്കെടുത്തു . സാരിയിൽ അതിസുന്ദരിയായിയാണ് തമന്ന എത്തിയത് . വെള്ള ഷർട്ടും മുണ്ടും അണിഞ്ഞ് കട്ടതടയിലാണ് ദിലീപ് എത്തിയത് . ക്ഷേത്രത്തിൽ കയറി തൊഴിത്തിട്ടാണ് ദിലീപ് പൂജയിൽ പങ്കെടുക്കാൻ എത്തിയത് .

ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യയിലെ താര റാണി തമന്ന ഭാട്ടിയ ആണ്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും ഒരു ആക്ഷൻ എന്റർടൈനറായാണ് ഒരുങ്ങുന്നത്. ഉദകൃഷ്ണയാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കുന്നത്. വിനായക ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്.

രാമലീല’യ്ക്ക് ശേഷം സംവിധായകൻ അരുൺ ​ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് .ദിലീപിന്റെ സിനിമാ കരിയറിയെ 147മത്തെ ചിത്രം കൂടിയായിരിക്കും ഇത്. ഈ ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അണിയറയിൽ നടക്കുകയാണെന്നും സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു പറഞ്ഞു. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. . മൾട്ടി സ്റ്റാർ ചിത്രമാണെന്ന് നേരത്തെ തന്നെ അരുൺ ഗോപി വ്യക്തമാക്കിയ ചിത്രത്തിൽ ദിലീപിനെ കൂടാതെ മറ്റൊരു സൂപ്പർ താരം കൂടി ഉണ്ടാകുമെന്നാണ് സൂചനകൾ. ചിത്രത്തിൽ സുരേഷ് ഗോപിയും ദിലീപിനോടൊപ്പം എത്തുന്നു എന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അണിയറ പ്രവർത്തകർ അതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിരുന്നില്ല.

വൻതാരനിരയോടെ 2017ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് രാമലീല. സച്ചി തിരക്കഥ എഴുതിയ ചിത്രത്തിന്റെ സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ ആയിരുന്നു. മുകേഷ്, പ്ര​യാ​ഗ മാർട്ടിൻ, രാധിക ശരത്കുമാർ, കലാഭവൻ ഷാജോൺ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. മുളകുപാടം ഫിലിംസ് ആയിരുന്നു നിർമ്മാണം.അതേസമയം, വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിക്കുന്നത്. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്.

കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉര്‍വശി ആയിരുന്നു നായിക. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ഒരിടവേളക്ക് ശേഷം ദിലീപിന്‍റേതായി പുറത്തിറങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top