Malayalam
പന്ത്രണ്ടാം വിവാഹ വാര്‍ഷികം ആഘോഷമാക്കി നിവിന്‍ പോളിയും ഭാര്യയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
പന്ത്രണ്ടാം വിവാഹ വാര്‍ഷികം ആഘോഷമാക്കി നിവിന്‍ പോളിയും ഭാര്യയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിവിന്‍ പോളി. ഫിസാറ്റില്‍ സഹപാഠിയായിരുന്നു റിന്ന ജോയിയെയാണ് നിവിന്‍ പോളി വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹ വാര്‍ഷികമാണ് ഇന്ന്. വിവാഹ വാര്‍ഷിക ആശംസകളുമായി നിവിന്‍ പോളി പങ്കുവെച്ച ഭാര്യക്കൊപ്പമുള്ള ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
പന്ത്രണ്ടാം വിവാഹ വാര്‍ഷികമാണ് ഇരുവരും ഇന്ന് ആഘോഷിക്കുന്നത്. ആലുവ സെന്റ് ഡൊമിനിക്സ് ചര്‍ച്ചില്‍ 2010 ഓഗസ്റ്റ് 28നായിരുന്നു ഇരുവരുടെയും വിവാഹം. ഒരു മകനും മകളും ഇവര്‍ക്കുണ്ട്. മകന്റെ പേര് ദാവീദ് പോളിയെന്നും മകളുടെ പേര് റോസ് ട്രീസ നിവിന്‍ പോളി എന്നുമാണ്.
അതേസമയം, ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന സിനിമയാണ് നിവിന്‍ പോളിയുടേതായി ഇനി റിലീസ് ചെയ്യാനുളളത്. ‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന് ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ഇത്. കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ഇത്. സാനിയ ഇയ്യപ്പന്‍, സിജു വിത്സണ്, അജു വര്‍ഗീസ്, മാളവിക, ഗ്രേസ് ആന്റണി,. പ്രതാപ് പോത്തന്, ശാരി, വിജയ് മേനോന്, അശ്വിന് മാത്യു എന്നിവരും ചിത്രത്തിലുണ്ട്.
‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നവീന്‍ ഭാസ്!കര് ആണ് ചിത്രത്തിന്റെ രചന. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയറ്ററുകളില്‍ എത്തും. ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയുടെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ്.
