എന്തൊരു ഊളത്തരമാണ് പറയുന്നത്; എന്റെ ഫോണ്‍ ഞാന്‍ തന്നെ നശിപ്പിച്ചിട്ട് പോലീസില്‍ പോയി ഞാന്‍ തന്നെ എനിക്കെതിരെ പരാതി കൊടുക്കുന്നത് പോലുള്ള കഥയാണ് പറയുന്നതെന്ന് ബൈജു കൊട്ടാരക്കര !
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പുതിയ നിര്‍ണായക നീക്കം. പിസി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന.നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സഹോദരന് അനൂപിന്റെ അടക്കം ഫോണുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഈ ഫോണില്‍ നിന്ന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിന്റെ സ്ക്രീന്‍ ഷോട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ദിലീപിനെ പൂട്ടണം എന്ന പേരിലുളളതായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പ്. എന്റെ ഫോണ്‍ ഞാന്‍ തന്നെ നശിപ്പിച്ചിട്ട് പോലീസില്‍ പോയില് ഞാന്‍ തന്നെ എനിക്കെതിരെ പരാതി കൊടുക്കുന്നത് പോലുള്ള കഥയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ റെയിഡ് നടന്നപ്പോള്‍ മുന്‍ എംഎല്‍എ പിസി ജോർജ് പറഞ്ഞതെന്ന് സംവിധായകന് ബൈജു കൊട്ടാരക്കര.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താനുള്‍പ്പടേയുള്ളവരുടെ വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിന്റെ സ്ക്രീ്ന്‍ ഷോട്ട് ഷോണ്‍ ജോർജിന്റെ ഫോണില്‍ നിന്നും ദിലീപിന്റെ അനിയന് അനൂപിന്റെ ഫോണിലേക്ക് അയച്ച് കൊടുത്തതുമായി ബന്ധപ്പെട്ടായിരുന്നു ഷോണ്‍ ജോർജിന്റെ വീട്ടിലെ റെയിഡ്. നേരത്തെ അനൂപിന്റെ വീട് റെയിഡ് ചെയ്തപ്പോള്‍ അവിടെ നിന്നും ലഭിച്ച ഫോണില്‍ നിന്നായിരുന്ന ഈ സ്ക്രീന്‍ഷോട്ട് ലഭിച്ചതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.
ഈ സ്ക്രീന്‍ ഷോട്ട് പുറത്ത് വന്നതിന്റെ പിന്നാലെ പൊലീസ് എന്നെ വിളിച്ച് മൊഴി എടുത്തിരുന്നു. ഈ സംഗതിയൊന്നും ഞാന്‍ കണ്ടിരുന്നില്ല. മാത്രമല്ല, എനിക്ക് ഡിജിപി ബി സന്ധ്യയുമായിട്ടോ മഞ്ജു വാര്യറുമായിട്ടോ ചാറ്റ് ചെയ്യേണ്ട ആവശ്യം ഇല്ല. ചാറ്റ് ചെയ്തിട്ടുമില്ല. അതുപോലെ തന്നെയാണ് നികേഷ് കുമാറിന്റെ കാര്യവും. അത്യാവശ്യം എന്തേലും കാര്യം പറയാനുണ്ടേലും വിളിച്ചെന്നാലായി. അല്ലാതെ ഇത്തരമൊരു ചാറ്റിലൂടെ കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
അങ്ങനെയുള്ള ഞങ്ങള്‍ വലിയൊരു ഗ്രൂപ്പുണ്ടാക്കിയെന്നാണ് കഥ. ആരാധാകർക്കിടയിലേക്ക് എത്തിച്ച് ദിലീപിന്റെ ഇമേജ് വർധിപ്പിക്കാനാണ് ഈ വ്യാജ സ്ക്രീന്‍ ഷോട്ട് ഉണ്ടാക്കിയത് എന്ന് പറയുന്നതില്‍ അർത്ഥമില്ല. അങ്ങനെ പുറത്ത് വിട്ടാല്‍ ഈ നമ്പറുകളെല്ലാം പുറത്ത് വരികയും ഇത് വ്യാജമാണെന്ന് വ്യക്തമാവുകയും ചെയ്യും. അത് കേസിലേക്ക് നയിക്കുമെന്നും തലയില്‍ അല്‍പ്പമെങ്കിലും ആള്‍ത്താമസമുള്ള ആർക്കും മനസ്സിലാവും.
പിന്നെ എന്തിനാണ് ഇത് നിർമ്മിച്ചത്. ദിലീപിന് ജാമ്യം കിട്ടാനായി ഇത് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ച് കണ്ടത്തണം. ബി സന്ധ്യയെ ഡി ജി പിയാക്കാന്‍ തീരുമാനമുണ്ടായിരുന്നുവെന്നും എന്നാല്‍ ദിലീപിനെതിരെ കരുക്കള്‍ നീക്കി ചിലരെയൊക്കെ വെറുപ്പിച്ചെന്നും ഡി ജി പി ലോക്നാഥ് ബെഹ്റ പറഞ്ഞതായി പറയുന്നുണ്ട്. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വാർത്ത ഒരു പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈന്‍ എഴുതിയെന്ന കാര്യം കൂടി ഈ സമയത്ത് ഓർക്കണമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.
പിസി ജോർജിന്റെ കാര്യത്തിലേക്ക് വന്നാല്‍ എന്തൊരു ഊളത്തരമാണ് അദ്ദേഹം പറയുന്നത്. താന്‍ തന്നെ ഫോണ്‍ നശിപ്പിച്ചിട്ട് പൊലീസില്‍ പരാതി കൊടുത്തു എന്നാണ് അദ്ദേഹത്തിന്റെ മറുപടി. അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ എല്ലാവർക്കും മനസ്സിലാവും. ഇതിനകത്തെ ഷോണ്‍ ജോർജിന്റെ പങ്ക് എന്താണ്. ഷോണ്‍ ജോർജും ബിനീഷ് കോടിയേരിയും ഒരുമിച്ചാണല്ലോ ഒരു വക്കീല്‍ ഓഫീസ് കൊച്ചിയില്‍ പ്രവർത്തിപ്പിക്കുന്നത്.
ഇതിലൊന്നും ആർക്കും ഒരു പരാതിയില്ല. പക്ഷെ ഷോണ്‍ ജോർജാണ് ഈ സ്ക്രീന്‍ ഷോട്ട് അയച്ച് കൊടുത്തതെന്ന് പറയുന്നു. ബിനീഷ് കോടിയേരിയെ കുറിച്ചും ദിലീപ് കേസുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് കേസുകള്‍ ഉണ്ടായിരുന്നു. പത്ത് കോടിയുടെ ഒരു കഥ പറഞ്ഞ ചാറ്റുകളൊക്കെ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ എന്തെങ്കിലുമൊക്കെ വിളിച്ച് പറഞ്ഞാല്‍ അതെല്ലാം ജനങ്ങള്‍ വിശ്വസിച്ച് കൊള്ളണം എന്നില്ല. പിസി ജോർജ് കുറച്ച് കൂടി ആലോചിച്ച് കാര്യങ്ങള്‍ പറയണം.തന്റെ ഫോണില്‍ നിന്നാണ് ആ ചാറ്റ് പോയതെന്ന് ഷോണ്‍ ജോർജ് പറയുന്നുണ്ട്. താനത് നിർമ്മിച്ചിട്ടില്ലെങ്കില്‍ അത് ഏത് ഗ്രൂപ്പില്‍ നിന്നാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞാല്‍ മതി. ഇനി അതിന് അദ്ദേഹം തയ്യാറായില്ലെങ്കിലും കേരള പോലീസ് ഔദ്യോഗികമായി വാട്സാപ്പ് കമ്പനിയെ സമീപിച്ചാല്‍ ആ വിവരം ലഭിക്കും. അധികം വൈകാതെ അത് ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാണിക്കുന്നു.
