News
ലീക്കായത് സിനിമയിലെ നിര്‍ണായക രംഗം; ഫോര്‍വേര്‍ഡോ ഷെയറോ ചെയ്യരുത് എന്ന് അഭ്യര്‍ത്ഥിച്ച് നിര്‍മ്മാതാവ് ദില്‍ രാജു
ലീക്കായത് സിനിമയിലെ നിര്‍ണായക രംഗം; ഫോര്‍വേര്‍ഡോ ഷെയറോ ചെയ്യരുത് എന്ന് അഭ്യര്‍ത്ഥിച്ച് നിര്‍മ്മാതാവ് ദില്‍ രാജു
വിജയ് നായകനാകുന്ന പുതിയ ചിത്രം ‘വാരിസി’ലെ രംഗങ്ങള്‍ ലീക്കായത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഈ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കരുത് എന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ദില്‍ രാജു. ലീക്കായ രംഗങ്ങള്‍ ഫോര്‍വേര്‍ഡോ ഷെയറോ ചെയ്യരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നതായി ദില്‍ രാജു ട്വീറ്റ് ചെയ്!തു.
സിനിമയിലെ നിര്‍ണായക രംഗമാണ് ലീക്കായത്. വിജയ്, പ്രഭു, ശരത് കുമാര്‍ എന്നിവരുള്‍പ്പെടുന്ന ഒരു ആശുപത്രി രംഗംമായിരുന്നു പുറത്തായത്.. സിനിമയില്‍ വിജയ്‌യുടെ അച്ഛന്റെ വേഷമാണ് ശരത്കുമാര്‍ ചെയ്യുന്നത്. ഇതിന് മുന്‍പ് ആര്‍ ശ്യാമിന്റയും പിന്നീട് വിജയ്‌യുടെയും രശ്മിക മന്ദാനയുടെയും വീഡിയോകള്‍ പുറത്തായിരുന്നു.
സമാന സംഭവം ആവര്‍ത്തിക്കുന്നതിനാല്‍ സെറ്റില്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സെറ്റില്‍ മൊബൈല്‍ ഫോണുകള്‍ വിലക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത് എന്നും വിജയ് രാജേന്ദ്രന്‍ എന്നായിരിക്കും താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ശ്യാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.
