മൈക്ക് ടൈസനൊപ്പം അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെക്കാളും ആശങ്ക തന്റെ അമ്മയ്ക്കായിരുന്നു, വീട്ടില്‍ പൂജ വരെ തുടങ്ങി; ‘എന്റെ മകനെ മൈക്ക് ടൈസനില്‍ നിന്നു സംരക്ഷിക്കേണ്ടതു നിങ്ങളാണ്’ എന്നൊക്കെ പറഞ്ഞിരുന്നു, തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ലൈഗറിന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്. ചിത്രത്തില്‍ മൈക്ക് ടൈസനൊപ്പം അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെക്കാളും ആശങ്ക തന്റെ അമ്മയ്ക്കായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
അദ്ദേഹവുമായുള്ള ഫൈറ്റ് സീനുകളിലും മറ്റും എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നൊക്കെയാണ് അമ്മയുടെ പേടി. വീട്ടില്‍ പൂജ വരെ തുടങ്ങി. ഇടയ്ക്കു സിനിമയുടെ പ്രവര്‍ത്തകരെ വിളിച്ച് വിവരങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കും.
‘എന്റെ മകനെ മൈക്ക് ടൈസനില്‍ നിന്നു സംരക്ഷിക്കേണ്ടതു നിങ്ങളാണ്’ എന്നൊക്കെ പറയും. അടുത്തറിയുമ്പോള്‍ അദ്ദേഹം പാവമാണ്. വീട്ടുകാരുടെ കാര്യമൊക്കെ നമ്മളോടു പങ്കുവച്ച് ഒരു സാധാരണക്കാരനായാണ് അദ്ദേഹം ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നത് എന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനന്യ പാണ്ഡെ ആണ് നായിക. അനന്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. സ്റ്റൈലിഷ് മാസ് മസാല സിനിമകള്‍ ഒരുക്കാറുള്ള പുരി ജഗന്നാഥിന്റെ ഈ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയെ വ്യത്യസ്ത മേക്കോവറില്‍ കാണാന്‍ കഴിയും.
വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. അതേസമയം, ചിത്രത്തിനെതിരെ കടുത്ത രീതിയിലുള്ള ബഹിഷ്കരണാഹ്വാനങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...