Connect with us

ദിലീപുമായി ഒരുമിച്ചൊരു സിനിമ ചെയ്യാൻ ഇന്ന് പേടിയാണ്; അതിനുള്ള കാരണം മലയാളികൾ തന്നെ; അക്കാര്യം തുറന്നു പറഞ്ഞ് ലാൽ ജോസ് !

News

ദിലീപുമായി ഒരുമിച്ചൊരു സിനിമ ചെയ്യാൻ ഇന്ന് പേടിയാണ്; അതിനുള്ള കാരണം മലയാളികൾ തന്നെ; അക്കാര്യം തുറന്നു പറഞ്ഞ് ലാൽ ജോസ് !

ദിലീപുമായി ഒരുമിച്ചൊരു സിനിമ ചെയ്യാൻ ഇന്ന് പേടിയാണ്; അതിനുള്ള കാരണം മലയാളികൾ തന്നെ; അക്കാര്യം തുറന്നു പറഞ്ഞ് ലാൽ ജോസ് !

ലാൽ ജോസ് – ദിലീപ് കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ മലയാളികൾക്ക് മറക്കാനാവില്ല. ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, രസികൻ, ചാന്തുപൊട്ട് തുടങ്ങി ഗംഭീര ഹിറ്റുകളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. അതിൽ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയത് മീശ മാധവൻ ആണെന്ന് നിസംശയം പറയാം. ലാൽ ജോസിന്റെ കരിയറിലെ നാലാം ചിത്രമായി 2002 ജൂലൈ നാലിന് എത്തിയ ചിത്രം ദിലീപിന്റെയും ലാൽ ജോസിന്റെയും കരിയർ ബ്രേക്ക് ആയി മാറി.

തിയേറ്ററിൽ 250 ദിവസത്തിലധികം ഓടിയ ചിത്രം ആ സമയത്തെ ഏറ്റവും വലിയ ബോക്സ്ഓഫീസ് ഹിറ്റ് ആയിരുന്നു. പിന്നീടും ഇരുവരും ഒന്നിച്ചെങ്കിലും ഇന്നും ദിലീപ് ലാൽ ജോസ് ടീമിനെ കുറിച്ച് ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ഓടി എത്തുന്നത് മീശ മാധവനാണ്. 2013ൽ പുറത്തിറങ്ങിയ ഏഴ് സുന്ദര രാത്രികളാണ് ദിലീപ്- ലാൽ ജോസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാന ചിത്രം.

ഏഴ് സുന്ദര രാത്രികൾ പുറത്തിറങ്ങിയിട്ട് ഏകദേശം ഒമ്പത് വർഷങ്ങൾ കഴിയുമ്പോൾ, ദിലീപിനൊപ്പമുള്ള അടുത്ത ചിത്രം എപ്പോഴാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലാൽ ജോസ്. ഒരു പ്രമുഖ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാൽ ജോസിന്റെ വെളിപ്പെടുത്തൽ.

ദിലീപിനൊപ്പം ഇപ്പോൾ ഒരു സിനിമ ചെയ്യാൻ പേടിയാണെന്നാണ് ലാൽ ജോസ് പറയുന്നത്. ആളുകൾ മീശ മാധവനിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല എന്നതാണ് അതിന് കാരണം. നല്ലൊരു കഥയ്ക്കായി കാത്തിരിക്കുകയാണെന്നും അടുത്ത വർഷം പ്രതീക്ഷിക്കാമെന്നും ലാൽ ജോസ് പറയുന്നു.

ഓരോ ജൂലൈ നാല് കഴിയുമ്പോഴും ദിലീപ് ആയി ഒരു സിനിമ ചെയ്യണമെന്ന് ചിന്തിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ.

ജൂലൈ നാല് എന്നല്ല എപ്പോഴും അയാളോടൊപ്പം വർക്ക് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. എന്താണ് പ്രശ്‌നമെന്ന് വെച്ചാൽ ഞങ്ങൾ രണ്ടാളും മീശ മാധവൻ ചെയ്ത പ്രായമല്ല ഇപ്പോൾ. ആളുകൾ മീശമാധവനിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുമില്ല. അപ്പോൾ പേടിയാണ് ഒരുമിച്ചു ഒരു സിനിമ ചെയ്യുന്നത്. ആളുകൾക്ക് ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല കഥയ്ക്ക് വേണ്ടിയുള്ള ഒരു കാത്തിരിപ്പാണ്. അടുത്ത വർഷം ചിലപ്പോൾ ഉണ്ടാകും’ ലാൽ ജോസ് പറഞ്ഞു.

അതേസമയം, സൗബിൻ നായകനായ മ്യാവുവാണ് ഏറ്റവും ഒടുവിലായി തിയേറ്ററുകളിൽ എത്തിയ ലാൽ ജോസ് സിനിമ. സോളമന്റെ തേനീച്ചകൾ എന്ന സിനിമയാണ് ലാൽ ജോസിന്റെ സംവിധാനത്തിൽ ഇനി റിലീസിനെത്താൻ ഒരുങ്ങുന്നത്. ലാൽ ജോസ് വിധികർത്താവായി ഇരുന്ന മഴവില്‍ മനോരമയിലെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയുടെ വിജയികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് സോളമന്റെ തേനീച്ചകള്‍.

ഈ മാസം പതിനെട്ടിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. നായികാ നായകനിൽ ആദ്യ നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ദര്‍ശന, വിന്‍സി അലോഷ്യസ്, ശംഭു, ആഡീസ് അക്കരെ എന്നിവരെ അണിനിരത്തിയാണ് ലാല്‍ജോസ് തന്റെ പുതിയ ചിത്രമായ സോളമന്റെ തേനീച്ചകള്‍ ഒരുക്കിയിരിക്കുന്നത്.

വോയിസ് ഓഫ് സത്യനാഥനാണ് അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ദിലീപ് ചിത്രം. ചിത്രത്തിന്റെ മുംബൈ ഷെഡ്യുൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. പത്ത് മാസത്തെ ഇടവേളക്ക് ശേഷമാണ് ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊച്ചിയിൽ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഇടക്ക് വെച്ച് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.

about lal jose

Continue Reading
You may also like...

More in News

Trending

Recent

To Top