ലോകേഷിന്റെ യൂണിവേഴ്സിലേക്ക് വരാനായി ഒരു കോളിനായി ഞാന്‍ കാത്തിരിക്കുകയാണ്; വിജയ് ദേവരകൊണ്ട പറയുന്നു !
തമിഴകം മാത്രമല്ല രാജ്യമൊട്ടെ ഇന്ന് ശ്രദ്ധിക്കുന്ന സംവാധയകനാണ് ലോകേഷ് കനകരാജ്. ‘വിക്രം’ നല്കിയ വിജയം ലോകേഷ് കനകരാജിനെ രാജ്യത്തെ ഒന്നാംതര സംവിധായകൻമാരില് ഒരാളാക്കി മാറ്റുന്നു. ലോകേഷ് സിനിമാറ്റിക് യുണിവേഴ്സ് തന്നെ അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നുന്നു. ഇപ്പോഴിതാ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് പറയുകയാണ് തെലുങ്ക് യുവ സൂപ്പര്‍ താരം വിജയ് ദേവെരകൊണ്ട.
തമിഴില്‍ ലോകേഷ് കനകരാജിനൊപ്പവും, വെട്രിമാരനൊപ്പവും, പാ. രഞ്ജിത്തിനൊപ്പവും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഇവരോടൊക്കെ ഫോണില്‍ സംസാരിച്ചിട്ടുണ്ട് എന്നുമാണ് വിജയ് പറഞ്ഞത്.
‘ലോകേഷ് കനകരാജിനൊപ്പവും, പാ രഞ്ജിത്തിനൊപ്പവും, വെട്രിമാരനൊപ്പവും വര്‍ക്ക് ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്, ഇവരോടെല്ലാം ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ലോകേഷിന്റെ യൂണിവേഴ്സിലേക്ക് വരാനായി ഒരു കോളിനായി ഞാന്‍ കാത്തിരിക്കുകയാണ് അങ്ങനെ വന്നാല്‍ ഞാന്‍ ഉറപ്പായും തമിഴ് സിനിമ ചെയ്യും അതുവരെ എന്റെ ചിത്രങ്ങള്‍ തെലുങ്കില്‍ അഭിനയിച്ച് തമിഴില്‍ ഡബ് ചെയ്യാനാണ് തിരുമാനിച്ചിരിക്കുന്നത്,’ വിജയ് ദേവരകൊണ്ട പറഞ്ഞു.
ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രമാണ് ലൈഗര്‍. ഒരു ചായക്കടക്കാരനില്‍ നിന്നും ലാസ് വെഗാസിലെ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ചാമ്പ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്.
യു.എസിലാണ് ചിത്രത്തിന്റെ ക്ലൈമാക്സടക്കമുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്. പൂരി ജഗനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തില്‍ നായിക.
ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ലൈഗര്‍ പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയുമെത്തും. കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
