ഡൽഹിയിൽ പാറിപറക്കാൻ ഋഷിയും സൂര്യയും ; ഇവിടെ ഇണക്കുരുവികളായി ആദിയും അതിഥിയും കുതന്ത്രങ്ങളുമായി റാണി ;പ്രേക്ഷകർ കാത്തിരുന്ന കഥയുമായി കൂടെവിടെ !
കൂടെവിടെയിൽ ഇനി വരാനിരിക്കുന്നത് അടിപൊളി എപ്പിസോഡുകളാണ് . നീതും കോളേജിലേക്ക് എത്തിയല്ലോ . . സനയും ടീം നീതുവിനെ ശരിക്കും കളിയാക്കുന്നുണ്ട് സൂര്യ ഡൽഹിയിൽ പോകുന്നതിനെ കുറിച്ചൊക്കെ പറഞ്ഞ് കണക്കിന് പരിഹസിക്കുന്നുണ്ട് . ദേഷ്യത്തിൽ സനയെ പിടിച്ചു തള്ളിയിട്ടിട്ട് പോകാൻ നോക്കുന്ന നീതുവിന് സന ആവശ്യത്തിന് കൊടുക്കുന്നുണ്ട് . നീ പോയി പ്രിൻസിപ്പൽ മാഡത്തിനോട് പറഞ്ഞു കൊടുക്ക് . ഞങ്ങളും തള്ളിയിടാൻ നോക്കിയത് ഇഷ്യൂ ആക്കും . പിന്നെ തള്ളിയിടാൻ ഒക്കെ മിടുക്കിയാണല്ലോ എന്നൊക്കെ പറയുന്നുണ്ട് .
വരാൻ പോകുന്ന എപ്പിസോഡിൽ സൂര്യയുടെ നാഷണൽ എക്സ്പോയിൽ പ്രപോജെക്ട എങ്ങനെ കുളമാക്കാം എന്നായിരിക്കും റാണി ചിന്തിക്കുന്നത് . പ്രൊമോയിൽ റാണി അതിനെ നീതുവിനോട് കുറിച്ച പറയുന്നുണ്ട് . സൂര്യ കൈമൾ എന്ന കുട്ടി ആ പ്രൊജെക്ടുമായി ആ മീറ്റിംഗിങ്ങിൽ അറ്റൻഡ് ചെയ്യില്ല എന്ന പറയുന്നുണ്ട് . സൂര്യയുടെ കൂടെ രാജലക്ഷിമി ടീച്ചർ ആണ് ഡൽഹിയിൽ പോകാൻ വേണ്ടി റാണി ഏർപ്പാട് ചെയ്തിരിക്കുന്നത് . അത് തന്നെ എന്തൊക്കെയോ പ്ലാനുകൾ കണ്ടിട്ടാണ്
അതേസമയം കൽക്കിയും എന്തക്കൊയോ പ്ലാനുകൾ കണക്കു കൂട്ടുന്നുണ്ട് . ജഗന്റെ അടുത്ത 24 മണിക്കൂർ തികയുന്നതിനു മുൻപ് എന്റെ മരണത്തിന് ഉത്തരവാദികളെ ഈ ഭൂമിയിൽ നിന്ന് തന്നെ അയാൾ തുടച്ചുമാറ്റും എന്ന പറയുന്നുണ്ട് . ജഗൻ അത് കേട്ട് അമ്പരന്ന് നിൽക്കുന്നുണ്ട് .അത് ആരായിരിക്കും , അത് പുതിയ ഒരു കഥാപാത്രം കൂടെ എത്തുമോ . കൂടുതൽ അറിയാം വിഡീയോയിലൂടെ
