News
അതില്‍ സ്ത്രീവിരുദ്ധമായത് ഒന്നും താന്‍ കണ്ടിട്ടില്ല, അര്ജുന് റെഡ്ഡിയെ കുറിച്ച് വിജയ് ദേവരക്കൊണ്ട
അതില്‍ സ്ത്രീവിരുദ്ധമായത് ഒന്നും താന്‍ കണ്ടിട്ടില്ല, അര്ജുന് റെഡ്ഡിയെ കുറിച്ച് വിജയ് ദേവരക്കൊണ്ട
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് വിജയ് ദേവരക്കൊണ്ട. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അര്ജുന് റെഡ്ഡിയില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് പറയുകയാണ് വിജയ് ദേവരകൊണ്ട.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സിനിമയ്ക്കെതിരെ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് വിജയ് ദേവരകൊണ്ടയുടെ പ്രതികരണം. കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ എന്ന ഷോയിലായിരുന്നു ഇക്കാര്യത്തെപ്പറ്റി അദ്ദേഹം സംസാരിച്ചത്. ഒരു കഥാപാത്രവുമായി ഇഴുകിച്ചേരാനായില്ലെങ്കില് അത് അവതരിപ്പിക്കാന്‍ തനിക്ക് സാധിക്കില്ല.
അതുകൊണ്ട് അര്ജുന് റെഡ്ഡിയെ താന്‍ പിന്തുണക്കും. അത് ഒരു ആക്റ്ററിന്റെ കാഴ്പ്പാടാണ്. ആ കഥാപാത്രത്തെ ജഡ്ജ് ചെയ്യാന്‍ നിന്നാല്‍ അത് എനിക്ക് അവതരിപ്പിക്കാന്‍ പറ്റില്ല. അതില്‍ സ്ത്രീവിരുദ്ധമായത് ഒന്നും താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പേരുടെ വളരെ യുണീക്കായിട്ടുള്ള റിലേഷന്‍ഷിപ്പാണ് അതെന്നാണ് തനിക്ക് തോന്നിയത്. അങ്ങനെയായിരുന്നു അവരുടെ റിലേഷന്‍ഷിപ്പ്, അവര്‍ക്ക് അത് സ്നേഹമായിരുന്നു. അത് ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ താന്‍ ആളല്ല.
എന്നാല്‍ ടോക്സിക് റിലേഷനിലൂടെ കടന്നു പോയവരെ ആ സിനിമ വേദനിപ്പിച്ചുവെന്നും വിജയ് പറഞ്ഞു. എന്നാല്‍ വിജയ്ക്കൊപ്പം ചാറ്റ് ഷോയ്ക്കെത്തിയ അനന്യ പാണ്ഡേ ചിത്രത്തെ വിമര്‍ശിക്കുകയാണുണ്ടായത്.
‘സിനിമയിലെ പാട്ടുകള്‍ തനിക്ക് ഇഷ്ടമാണെന്നും. എന്നാല്‍ തനിക്ക് സ്വീകാര്യമായ ഒരു റിലേഷന്‍ഷിപ്പ് അല്ല അത്. അങ്ങനെയൊന്നില്‍ താന്‍ ഓക്കെ ആയിരിക്കില്ല. അത് പേടിപ്പെടുത്തുന്നതാണെന്നാണ് അവര്‍ പറഞ്ഞത്. സിനിമയില്‍ കാണുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയാവുന്നതില്‍ കുഴപ്പമില്ല എന്ന് വിചാരിക്കുന്നവരുണ്ട്. കാരണം സിനിമ സ്വാധീനമുള്ള മാധ്യമമാണെന്നും,’ അനന്യ പറഞ്ഞു.
