Malayalam
15 വർഷത്തെ കാത്തിരിപ്പിന് അവസാനം… മുത്തുമണി ആൺ കുഞ്ഞിന് ജന്മം നൽകി; ആശംസകളുമായി ആരാധകർ
15 വർഷത്തെ കാത്തിരിപ്പിന് അവസാനം… മുത്തുമണി ആൺ കുഞ്ഞിന് ജന്മം നൽകി; ആശംസകളുമായി ആരാധകർ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ മുത്തുമണി അമ്മയായി. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ കൺമണിയെ വരവേൽക്കുന്നത്,ആൺ കുഞ്ഞാണ് ജനിച്ചത്.നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് രംഗത്ത് എത്തുന്നത്.
നേരത്തെ ഭര്‍ത്താവും സംവിധായകനുമായ പി. ആര്‍ അരുണ്‍ മുത്തുമണി ഗര്‍ഭിണി ആണെന്നുള്ള വിവരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഞങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് നിറവയറുമായി നില്‍ക്കുന്ന മുത്തുമണിയോടൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്. ചിത്രം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു
2006-ല്‍ ആണ് ഇവര്‍വിവാഹിതരായത്. നാടകത്തില്‍ സജീവമായിരുന്ന മുത്തുമണി 2006 ല്‍ സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് ആദ്യമായി സിനിമയിലേക്കെത്തിയത്. അതിനുശേഷം വിവിധ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. കാവല്‍ എന്ന സിനിമയാണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
അരുണ്‍ അധ്യാപകന്‍ കൂടിയാണ്. ഫൈനല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തത് അരുണ്‍ ആയിരുന്നു. നെല്ലിക്ക എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയാണ് അരുണ്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്.
