പഠനത്തിനിടയിൽ മീൻ കച്ചവടം നടത്തി വൈറലായ ഹനാൻ വീണ്ടും വൈറലാകുന്നു; ഇക്കുറി മാക്സിയോ പർദയോ ഇടാത്തതാണ് പ്രശ്നം ; 2018 വർഷത്തിലെ അപകടത്തിൽ നട്ടെല്ലിന് പരിക്ക്; വർക്കൗട്ട് വീഡിയോയുമായി ഹനാൻ എത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനം!

മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലാത്ത താരമാണ് ഹനാൻ. താരം എന്ന് പറഞ്ഞാൽ സിനിമാ താരമല്ല, സോഷ്യൽ മീഡിയ താരം . പഠനത്തിനിടയിൽ മീൻ കച്ചവടം നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോയ പെൺകുട്ടിയായിരുന്നു ഹനാൻ.
കേരളത്തെ ആകെ ഇളക്കിമറിച്ച ഒരു വാർത്ത. മാധ്യമങ്ങൾ എല്ലാം ഏറ്റെടുത്തിരുന്നു ഈ വാർത്ത . അങ്ങനെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 2018 വർഷത്തിൽ താരത്തിന് ഒരു അപകടം സംഭവിച്ചിരുന്നു. നട്ടെല്ലിന് ആയിരുന്നു താരത്തിന് പരിക്കേറ്റത്.
സർജറിക്ക് ശേഷം വലിയ രീതിയിലുള്ള മാറ്റങ്ങൾ ആയിരുന്നു ഇവരുടെ ജീവിതത്തിൽ സംഭവിച്ചത്. ഇനി എഴുന്നേറ്റു നടക്കുന്നതിന് 10% മാത്രമേ സാധ്യതയുള്ളൂ എന്നായിരുന്നു ഡോക്ടർമാർ പോലും പറഞ്ഞിരുന്നത്.
റോഡിലൂടെ എല്ലാം നടന്നു പോകുമ്പോൾ, “ആ കൊച്ചു തവിടുപൊടിയായി, പണ്ട് ഉണ്ടായിരുന്നത് പോലെ ഒന്നുമല്ല” എന്നൊക്കെ ആളുകൾ പറയുന്നത് കേൾക്കുമ്പോൾ വലിയ രീതിയിലുള്ള വിഷമം വരുമായിരുന്നു എന്നാണ് ഹനാൻ പറയുന്നത്.
ജിൻ്റോ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിൽ ആണ് ഹനാൻ ജോയിൻ ചെയ്തിരിക്കുന്നത്. വെറും രണ്ടു മാസം കൊണ്ടാണ് താരം ഇപ്പോൾ ബോഡി ഇത്തരത്തിൽ ടോൺ ചെയ്തെടുത്തിരിക്കുന്നത്. ഹനാൻ്റെ വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആളുകൾ ആണ് വീഡിയോയുടെ താഴെ മികച്ച അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്. നിരവധി പെൺകുട്ടികൾക്ക് ഒരു പ്രചോദനമാണ് ഹനാൻ എന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളിൽ പറയുന്നത്.
ഒരു യൂട്യൂബ് ചാനലിൽ ആണ് ഹനാൻ്റെ വർക്കൗട്ട് വീഡിയോയും വിശേഷങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവർ തന്നെയാണ് ഹനാൻ്റെ കിടിലൻ വർക്കൗട്ട് ചിത്രങ്ങളും പകർത്തിയിരിക്കുന്നത്. ചിത്രങ്ങളെല്ലാം തന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
വാർത്തകളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ പതിവുപോലെ സദാചാര കുരുക്കൾ പൊട്ടിയൊലിക്കുകയാണ്. സംഗതിയെല്ലാം കൊള്ളാം പക്ഷെ ശരീരം മറച്ചില്ല എന്നതാണ് പ്രശ്നം.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...