Connect with us

ഇപ്പോള്‍ വയസ്സ് 22 ആയി.. ; പ്രണയിച്ചിട്ടുണ്ടോ…?; പ്രണയത്തെ കുറിച്ച് എംജി ശ്രീകുമാര്‍ ചോദിച്ചപ്പോള്‍ മിനോണ്‍ നല്‍കിയ മറുപടി; എം ജി ശ്രീകുമാറിനെ പ്ലിങ് ആക്കിയ മറുപടി എന്ന് പ്രേക്ഷകർ !

News

ഇപ്പോള്‍ വയസ്സ് 22 ആയി.. ; പ്രണയിച്ചിട്ടുണ്ടോ…?; പ്രണയത്തെ കുറിച്ച് എംജി ശ്രീകുമാര്‍ ചോദിച്ചപ്പോള്‍ മിനോണ്‍ നല്‍കിയ മറുപടി; എം ജി ശ്രീകുമാറിനെ പ്ലിങ് ആക്കിയ മറുപടി എന്ന് പ്രേക്ഷകർ !

ഇപ്പോള്‍ വയസ്സ് 22 ആയി.. ; പ്രണയിച്ചിട്ടുണ്ടോ…?; പ്രണയത്തെ കുറിച്ച് എംജി ശ്രീകുമാര്‍ ചോദിച്ചപ്പോള്‍ മിനോണ്‍ നല്‍കിയ മറുപടി; എം ജി ശ്രീകുമാറിനെ പ്ലിങ് ആക്കിയ മറുപടി എന്ന് പ്രേക്ഷകർ !

ആദ്യ സിനിമയിൽ തന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടനാണ് മിനോണ്‍ ജോണ്‍. നൂറ്റിയൊന്ന് ചോദ്യങ്ങള്‍ എന്ന ആദ്യ ചിത്രത്തിലൂടെയാണ് മിനോണ്‍ ദേശീയ അവാർഡ് തിളക്കത്തിലെത്തുന്നത്. നടന്‍ എന്നതിനപ്പുറം ഒരു ചിത്രകാരന്‍ കൂടെയാണ് മിനോണ്‍.

സ്‌കൂളില്‍ പോയി ഔപചാരികമായി വിദ്യാഭ്യാസം നേടാതെ, തനിയ്ക്ക് വേണ്ട അറിവുകള്‍ ചുറ്റിലും നിന്ന് നേടുന്ന വ്യക്തി എന്ന പ്രത്യേകതയും മിനോണിനുണ്ട്. ഇപ്പോഴിതാ എംജി ശ്രീകുമാര്‍ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയില്‍ പുതിയ അതിഥിയായി മിനോൺ എത്തിയിരിക്കുകയാണ്.

എംജി ശ്രീകുമാര്‍ ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് എല്ലാം മിനോണ്‍ വളരെ കൃത്യമായി മറുപടി നല്‍കി. ആര്‍ട്ടിസ്റ്റ് ആയതിനെ കുറിച്ചും, സ്‌കൂളില്‍ പോകേണ്ട എന്ന് തീരുമാനിച്ചതിനെ കുറിച്ചും, സ്‌കൂളില്‍ പോകാതെയും അറിവ് നേടുന്നതിനെ കുറിച്ചും എല്ലാം മിനോണ്‍ വളരെ വ്യക്തമായി സംസാരിച്ചു. അതില്‍ എംജി ശ്രീകുമാര്‍ ചോദിച്ച ഒരു ചോദ്യത്തിന് മിനോണ്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കൈയ്യടി നേടുന്നത്.

“ഇപ്പോള്‍ വയസ്സ് 22 ആയി, പ്രണയിച്ചിട്ടുണ്ടോ പ്രണയം ഉണ്ടോ എന്നായിരുന്നു ചോദ്യം. തീര്‍ച്ചയായും പ്രണയം ഉണ്ട്, മനുഷ്യ സഹജമാണ്. പ്രണയിക്കുന്നില്ല എന്ന് പറയുമ്പോഴാണ് പ്രശ്‌നം എന്ന് മിനോണ്‍ മറുപടി നല്‍കി. ആരാണ്, എന്താണ് എന്ന് എംജി ചൂഴ്ന്ന് ചോദിക്കാന്‍ തുടങ്ങിയതോടെ ഒരു ചിരിയോടെ മിനോണ്‍ തിരിച്ച് ചോദിച്ചു, ‘ഇതിനൊക്കെ മറുപടി പറയണോ, ഉത്തരം പറഞ്ഞാല്‍ പൈസ കിട്ടുന്ന ചോദ്യമാണോ ഇത്’ എന്ന്. പിന്നെ ആ ചോദ്യത്തില്‍ എംജി ശ്രീകുമാര്‍ അധിക നേരം നിന്നില്ല.

എന്തും അനുഭവത്തിലൂടെ പഠിയ്ക്കുക എന്നതായിരുന്നു അച്ഛന്റെ തിയറി. അതുകൊണ്ട് ഞങ്ങളെയും കൂട്ടി ഒരുപാട് യാത്രകള്‍ ചെയ്തു. അതില്‍ നിന്ന് എല്ലാം പലതും പഠിച്ചു. നല്ല മനുഷ്യനായി വളരണം എന്നതാണ് അച്ഛന്‍ കാണിച്ചു തന്ന വഴി. നാലാം വയസ്സ് മുതല്‍ ഞാന്‍ വായിക്കാന്‍ തുടങ്ങി എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. ഓര്‍മവച്ച നാള്‍ മുതല്‍ വരക്കാന്‍ തുടങ്ങിയതാണ്. എഴുപതില്‍ അധികം എക്‌സിബിഷന്‍സ് നടത്തി, മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ചെന്നും മിനോണ്‍ പറഞ്ഞു

ചുറ്റുപാടുകളില്‍ നിന്ന് മക്കള്‍ പഠിയ്ക്കട്ടെ, എന്നിട്ട് അവര്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍ സ്‌കൂളില്‍ പോകട്ടെ എതായിരുന്നുവത്രെ മിനോണിന്റെ അച്ഛന്റെ കാഴ്ചപ്പാട്. പത്ത് വയസ്സ് വരെ പഠിക്കാന്‍ വിട്ടില്ല, അതിന് ശേഷം മക്കള്‍ക്ക് തീരുമാനിക്കാം. പത്ത് വയസിന് ശേഷം മിനോണും സഹോദരി മിനോണും തീരുമാനിച്ചത് സ്‌കൂളില്‍ പോയിട്ടുള്ള പഠനം വേണ്ട, അച്ഛന്‍ കാണിച്ചു തന്ന വഴി തന്നെയാണ് ശരി എന്ന്.

about minon

Continue Reading
You may also like...

More in News

Trending

Recent

To Top