ആ അവകാശം അതിജീവിതയ്ക്ക് സുപ്രീംകോടതി നല്കിയതാണ്’; ഇനി ദിലീപിന് നിർണ്ണായകം !
നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികളിൽ പങ്കെടുക്കണം എന്നുള്ള അതിജീവിതയുടെ ആവശ്യം അവകാശമാണ് എന്ന് അഭിഭാഷകൻ പ്രിയദർശൻ തമ്പി. പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് കോടതി നടപടികളിൽ പങ്കെടുക്കണമെന്നും രേഖകളുടെ പകർപ്പ് വേണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത വിചാരണ കോടതിയെ സമീപിച്ചത്.
പ്രിയദർശൻ തമ്പിയുടെ വാക്കുകൾ ഇങ്ങനെയാണ്…നിയന്ത്രിതമായ അധികാരമെന്നോ പ്രോസിക്യൂഷന് തൊട്ടുതാഴെയുള്ള അധികാരമെന്നോ എന്നുള്ള ഗണത്തിൽ അല്ല നമ്മൾ കണക്കാക്കേണ്ടത്. കാരണം അതിജീവിതക്ക് ഇത് ഒരു ഇൻഡിപെൻഡന്റ് റൈറ്റ് ആണ് സുപ്രീംകോടതി കൊടുത്തിരിക്കുന്നത്. കാരണം നമുക്കറിയാം ഒരുപാട് മാറ്റങ്ങൾ നിയമരംഗത്ത് ഉണ്ടായിട്ടുണ്ട്.പ്രത്യേകിച്ച് ഡൽഹിയിലെ നിർഭയ സംഭവത്തിന് ശേഷമാണ് ഇത്തരത്തിലുള്ള ഒരുപാട് മാറ്റങ്ങൾ നിയമരംഗത്ത് ഉണ്ടായിട്ടുള്ളത്.
പുതിയ നിയമം തന്നെ ഉണ്ടായിട്ടുണ്ട്. കുട്ടികളുടേയും സ്ത്രീകളുടേയും സംരക്ഷണത്തിന് പോക്സോ ആക്ട് എന്ന് പറയുന്ന നിയമം ഉണ്ടായി. ആ നിയമത്തിൽ പ്രിസംഷൻ തിരിച്ചാണ് കാരണം പ്രോസിക്യൂഷന് അനുകൂലമായിട്ടുള്ള പ്രിസംഷനാണ് ആ നിയമത്തിലുണ്ടായിരിക്കുന്നത്.
അതുപോലെ തന്നെ കാതലായ മാറ്റം 376 ഉണ്ടായിട്ടുണ്ട്. അട്രോസിറ്റീസ് ഇൻ ഷെഡ്യൂൾഡ് ട്രൈബ്സ് ആന്റ് കാസ്റ്റിൽ ഇതുപോലെ തന്നെ വിക്ടിമിന് ഇൻവെസ്റ്റിഗേഷൻ ടീമിനൊപ്പം പാർട്ടിസിപ്പേറ്റ് ചെയ്യാനും എന്റൈർ പ്രൊസീഡിംഗ്സ് വീഡിയോ റെക്കോഡ് ചെയ്യണം എന്ന് ആവശ്യപ്പെടാനും ട്രയൽ മാത്രമല്ല ഇൻവെസ്റ്റിഗേഷൻസ് പ്രോസസ് പോലും വീഡിയോ റെക്കോഡ് ചെയ്യണമെന്ന് ആവശ്യപ്പെടാനുള്ള പ്രത്യേക നിയമം ഉണ്ടായിട്ടുണ്ട്.
അതുപോലെ തന്നെയാണ് സുപ്രീംകോടതിയുടെ ജഡ്ജ്മെന്റ്. യാതൊരു അർധശങ്കക്കും ഇടയില്ലാത്ത വിധം വരികൾക്കിടയിലൂടെയല്ല വളരെ ഡയറക്ട് ആയി തന്നെ വിക്ടിമിന്റെ അവകാശങ്ങളെ കുറിച്ച് വളരെ കൃത്യമായി തന്നെ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ അതിനകത്ത് ഒരു കാര്യം ഈ ആദ്യം മുതൽ ഇൻവെസ്റ്റിഗേഷൻ സൈഡിൽ നിന്ന് തന്നെ പാർട്ടിസിപ്പേറ്റ് ചെയ്യാനും ട്രയൽ വേളയിൽ വിക്ടിമിന് കൗൺസിലിനെ വെക്കുന്നില്ല എങ്കിൽ ലീഗലായിട്ട് കൗൺസിലിനെ വേണമെന്ന് ചോദിക്കാൻ കോടതിക്ക് ബാധ്യതയുണ്ട്
കാരണം അത്തരത്തിൽ ആണ് അത് പറയുന്നത്. അത്തരത്തിൽ വിക്ടിമിന് കൗൺസിലിനെ വെക്കാനുള്ള അവകാശമുണ്ട്. ഏത് സ്റ്റേജിലും അവർക്ക് പറയാനുള്ളത് പറയാനുള്ള അവകാശമുണ്ട്. സ്വാഭാവികമായും ക്രിമിനൽ നിയമ നടപടികളിലെ കാര്യം അനുസരിച്ച് സാക്ഷികളെ വിസ്തരിക്കാനുള്ള അധികാരം സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് മാത്രമാണ് ഉള്ളത്.പക്ഷെ എന്നാൽ പോലും സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് ഒപ്പം നിന്നു കൊണ്ട് തന്നെ ട്രയൽ മോണിറ്റർ ചെയ്യാനും ട്രയൽ ആദ്യാവസാനം നിരീക്ഷിക്കാനും അതിജീവിതക്ക് തന്നെ വേണ്ടി വന്നാൽ നേരിട്ട് പ്രൊസീഡിംഗ്സിൽ പങ്കെടുക്കാനും നേരത്തെ സൂചിപ്പിച്ച പോലെ അവർക്കെന്തെങ്കിലും നേരിട്ട് പറയാനും ഉള്ള അവകാശങ്ങൾ ഉണ്ടാകും.അത് സെറ്റിൽഡ് പ്രൊപ്പോഷൻ ആണ്.
അതിന്റെ പേരിൽ തർക്കങ്ങൾ ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. സ്വാഭാവികമായും അതിജീവിതയായാലും പ്രോസിക്യൂഷനായാലും ശരി ഹൈക്കോടതിയെ സമീപിക്കുകയാമെങ്കിൽ ആ പെറ്റീഷന് ഒപ്പം തന്നെ വിചാരണ ആ പെറ്റീഷന്റെ വിധി വരുന്നത് വരെ വിചാരണ നിർത്തിവെക്കണം എന്നുള്ള സ്റ്റേ പെറ്റീഷൻ ഉണ്ടാകും.
കാരണം ആ സ്റ്റേ പെറ്റീഷൻ അനുവദിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ആ ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന ഹർജി ഇൻഫക്ച്വസ് ആയി പോകും. കാരണം എന്തിന് വേണ്ടിയാണ് കൊടുക്കുന്നത്. വിചാരണ ആരംഭിച്ച് കഴിഞ്ഞാൽ പിന്നെ ആ പെറ്റീഷൻ കൊണ്ട് അർത്ഥമില്ല.
സ്വാഭാവികമായും ആ പെറ്റീഷന് പ്രഥമദൃഷ്ട്യാ ഹൈക്കോടതിക്ക് അതിൽ മെറിറ്റ് ഉണ്ടെന്ന് തോന്നി അത് അഡ്മിറ്റ് ചെയ്യുകയാണെങ്കിൽ സ്വാഭാവികമായും സ്റ്റേ ചെയ്യപ്പെടും. വിചാരണ നടക്കാതെ ഇരിക്കുന്ന സാഹചര്യത്തിലേക്ക് പോകും. പക്ഷെ വളരെ പെട്ടെന്ന് തന്നെ ഇതിന്റെ വിചാരണ നടപടികളുമായി മുന്നോട്ട് പോകാനുള്ള സാധ്യതയാണ് ഇതിൽ കാണുന്നത്.
