ട്രെയിന്‍ മുന്നില്‍ ചാടാന്‍ നില്ക്കുന്ന എന്നെ പിടിച്ചു മാറ്റാന്‍ റെഡിയായി നില്ക്കുന്ന മമ്മുക്കയുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു; അനുഭവം തുറന്ന് പറഞ്ഞ് ജയറാം
ട്രെയിന്‍ മുന്നില്‍ ചാടാന്‍ നില്ക്കുന്ന എന്നെ പിടിച്ചു മാറ്റാന്‍ റെഡിയായി നില്ക്കുന്ന മമ്മുക്കയുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു; അനുഭവം തുറന്ന് പറഞ്ഞ് ജയറാം
ട്രെയിന്‍ മുന്നില്‍ ചാടാന്‍ നില്ക്കുന്ന എന്നെ പിടിച്ചു മാറ്റാന്‍ റെഡിയായി നില്ക്കുന്ന മമ്മുക്കയുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു; അനുഭവം തുറന്ന് പറഞ്ഞ് ജയറാം
മമ്മൂട്ടിയുമായുള്ള സിനിമാ ചിത്രീകരണത്തെക്കുറിച്ച് മനസ്സ് തുറന്നു ജയറാം. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘അര്‍ഥം’ എന്ന സിനിമയിലെ അനുഭവമാണ് ജയറാം അഭിമുഖത്തിൽ തുറന്ന് പറയുന്നത്
‘സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന അര്‍ത്ഥം എന്ന സിനിമയിലെ ഒരു രംഗം ഒരിക്കലും മറക്കാന്‍ കഴിയില്ല. എന്റെ കഥാപാത്രം റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യാന്‍ വരുമ്ബോള്‍ അവിടെ നിന്നു എന്നെ മമ്മുക്കയുടെ കഥാപാത്രം രക്ഷപ്പെടുത്തി മാറ്റുന്നതാണ് ഷൂട്ട് ചെയ്യേണ്ടത്. കൊല്ലം -കൊട്ടാരക്കര- ചെങ്കോട്ട റൂട്ടില്‍ ഓടുന്ന ട്രെയിന്‍ മുന്നിലായിരുന്നു എന്നെയും കൊണ്ടുള്ള മമ്മുക്കയുടെ സാഹസിക പ്രകടനം. വളരെ റിസ്ക് എടുത്തു ചിത്രീകരിച്ച രംഗമാണത്. ആ സീന്‍ ചെയ്യും മുന്‍പ് മമ്മുക്ക വല്ലാതെ ടെന്‍ഷനായി. രാത്രിയായതിനാല്‍ ട്രെയിന്റെ മുന്നിലെ ലൈറ്റ് മാത്രമേ വ്യക്തമായി തെളിയൂ. ട്രെയിന്‍ കാണാന്‍ പറ്റില്ല എന്നതിനാല്‍ തന്നെ അത്ര റിസ്ക്കില്‍ ചെയ്ത സീനായിരുന്നു അത്.
ട്രെയിന്‍ മുന്നില്‍ ചാടാന്‍ നില്ക്കുന്ന എന്നെ പിടിച്ചു മാറ്റാന്‍ റെഡിയായി നില്ക്കുന്ന മമ്മുക്കയുടെ കൈകള്‍ വിറയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്തായാലും ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ തന്നെ മമ്മുക്ക എന്നെ കറക്ട് ടൈമിങ്ങില്‍ പിടിച്ചു മാറ്റി. അതിനു ശേഷം മമ്മുക്ക കൊച്ചു കുട്ടികളെ പോലെ മാറി നിന്ന് കരയുന്നതാണ് ഞാന്‍ കണ്ടത് . പുറമെ പരുക്കനാണെങ്കിലും ഉള്ളില്‍ കൊച്ചു കുട്ടിയുടേത് പോലെയുള്ള മനസ്സാണ് മമ്മുക്കയ്ക്കെന്നു അന്നാണ് എനിക്ക് മനസ്സിലായത്’.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...