Connect with us

അല്ലേലും വല്ലവന്റെയും കഴുത്തു ഒടിക്കാം എന്നല്ലാതെ കമ്മ്യൂണിസ്റ്റ്കാര്‍ എന്ത് സ്ത്രീ ശാക്തീകരണം ആണ് നടപ്പിലാക്കിയത് എന്നൊന്നും ചോദിക്കരുത്; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പരിഗണിച്ചില്ല എന്ന വിമര്‍ശനത്തിന് മറുപടിയുമായി സംവിധായകന്‍ അഖില്‍ മാരാര്‍

Malayalam

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തെ ചുറ്റിപ്പറ്റി ചില വിവാദങ്ങളും ഉയര്‍ന്നിരുന്നു. ജിയോ ബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന ചിത്രത്തെയും പുരസ്‌കാരത്തിന് പരിഗണിച്ചില്ല എന്നതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍.

അഖില്‍ മാറാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ദേശീയ അവാര്‍ഡിന് ജിയോ ബേബിയുടെ ഇന്ത്യന്‍ കിച്ചണ് പരിഗണിച്ചില്ല എന്ന വിഷമം മാതൃഭൂമി പങ്ക് വെയ്ക്കുക ഉണ്ടായി.. ആ എഴുത്തില്‍ ഞാന്‍ ചിരിച്ചു മരിച്ച ചില ഭാഗങ്ങള്‍ ഉണ്ടായിരുന്നു 1929 ല്‍ വിടിയുടെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന ശക്തമായ സ്ത്രീ ശാക്തീകരണം ഉയര്‍ത്തുന്ന നാടകത്തിന്റെ അണിയറയില്‍ ഉണ്ടായിരുന്ന ഇഎംഎസ് നാടകത്തിന്റെ ആദ്യ അവതരണ സമയം നാടകം കണ്ട സദസ്സ് ഇളകി മറിയുന്നത് കണ്ടപ്പോള്‍ വി ടി ഭട്ടതിരിപ്പാടിന്റെ കഴുത്തില്‍ തൂങ്ങി സന്തോഷം കൊണ്ട് തുള്ളി ചാടി.

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം സ്ത്രീ ശാക്തീകരണം ഉയര്‍ത്തുന്ന ഇന്ത്യന്‍ കിച്ചന്‍ കണ്ടിരുന്നെങ്കില്‍ ഇഎംഎസ് ജിയോ ബേബിയുടെ കഴുത്തില്‍ പിടിച്ചു തുള്ളി ചാടിയേനെ എന്നാണ് മാതൃഭൂമി പറയുന്നത്. അല്ലേലും വല്ലവന്റെയും കഴുത്തു ഒടിക്കാം എന്നല്ലാതെ കമ്മ്യൂണിസ്റ്റ്കാര്‍ എന്ത് സ്ത്രീ ശാക്തീകരണം ആണ് നടപ്പിലാക്കിയത് എന്നൊന്നും ചോദിക്കരുത്.

ഇ.എം.എസ് മന്ത്രി സഭയിലെ ഏറ്റവും ശക്തയായ മന്ത്രി ആയിരുന്ന ഗൗരി അമ്മയെ പിന്നീട് ഗൗരി ചൊവത്തി എന്ന് ആക്ഷേപിച്ചതും പാര്‍ട്ടിയില്‍ നിന്നും ചവിട്ടി പുറത്താക്കിയതും ആണ് കേരളം കണ്ടത്. അതേ സമയം അന്നത്തെ ബൂര്‍ഷ സവര്‍ണ്ണ മേധാവികള്‍ ആയിരുന്ന കോണ്ഗ്രസ്സ് ഒരു വനിതയ്ക്ക് രാജ്യ ഭരണവും 1963ഇല്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ (ജനസംഖ്യാ അടിസ്ഥാനത്തില്‍) മുഖ്യമന്ത്രി ആക്കിയും സ്ത്രീ സമൂഹത്തെ മുന്നോട്ട് കൊണ്ട് വരാന്‍ ശ്രമിച്ചു..

ഏതാണ്ട് 20വര്‍ഷത്തിനു മുകളില്‍ ആയി അവരെ നയിക്കുന്നതും വനിത ആണ്.. കുടുംബം പുലര്‍ത്താന്‍ ഭര്‍ത്താവ് പോയി കഷ്ടപ്പെട്ട് പണം സമ്പാദിച്ചു വരുമ്പോള്‍ അടുക്കളയിലെ കാര്യങ്ങള്‍ നോക്കുന്നത് സ്ത്രീ സമൂഹത്തിനെതിരെ ഉള്ള എന്തോ അടിച്ചമര്‍ത്തല്‍ ആണെന്ന് വരുത്തി ഹൈന്ദവ വിശ്വാസങ്ങളെ ആക്ഷേപിച്ചും പടം എടുത്താല്‍ ഇവിടുത്തെ കപട സാംസ്‌കാരിക വാദികള്‍ക്ക് അത് മികച്ചതായിരിക്കും.

ഇനി സത്യ സന്ധമായി സ്ത്രീകളുടെ മുന്നേറ്റം ആണ് സിനിമയില്‍ കാണേണ്ടതെങ്കില്‍ കന്മദവും,ഹൗ ഓള്‍ഡ് ആര്‍ യൂ പോലെയുള്ള സിനിമകള്‍ ചര്‍ച്ച ചെയ്യൂ. ചിരിപ്പിച്ചു കൊല്ലാന്‍ വേണ്ടി ഇത്തരം ലേഖനങ്ങള്‍ മാതൃഭൂമി എഴുതരുത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top