യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; നടൻ വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ!
Published on
യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ. തുറവൂർ സ്വദേശി അലക്സിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. സാമ്പത്തിക തർക്കത്തിനെത്തുടർന്ന് ഇയാൾ അലക്സിനെ ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു വിനീത് അലക്സിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇരുവരും തമ്മിൽ ഏറെ നാളായി സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വിനീത് അലക്സിന്റെ വീട്ടിലെത്തി. ഇവിടെവെച്ച് ഇരുവരുമായി തർക്കമുണ്ടായി. ഇതിനു പിന്നാലെ കയ്യിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് വിനീത് അലക്സിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിൽ അലക്സിന്റെ കൈക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇയാൾ ചികിത്സയിലാണ്. അലക്സിന്റെ പരാതിയിൽ രാത്രിയോടെയാണ് വിനീതിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
Continue Reading
You may also like...
Related Topics:Movie
