എന്റെ മുന്പില് ഇരിക്കുന്ന ഒരു തടിയന്, ഇവനും ഭാര്യയും ദേശിയഗാനം കേട്ടിട്ടും എഴുന്നേല്ക്കുന്നില്ല, നിന്റെ ബംസിന് ഇത്ര വെയ്റ്റ് ഉണ്ടോടാ ഇത് കേള്‍ക്കുമ്പോള്‍ നിനക്ക് എഴുന്നേല്ക്കാന് എന്താണ് ബുദ്ധിമുട്ട് എന്ന് ചോദിച്ച് ഒരെണ്ണം കൊടുത്തു!; ഒന്നാമത് തനിക്ക് ശരീരം പരിപാലിക്കാത്തവരെ കണ്ട് കഴിഞ്ഞാല്‍ ഭയങ്കര പ്രശ്നമാണെന്ന് മേജര്‍ രവി

സംവിധായകനായും നടനായും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് മേജര്‍ രവി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുകയാണ്. ദേശീയഗാനം കേട്ട് എഴുന്നേല്‍ക്കാത്തതിന് ഒരാളെ തല്ലിയെന്നാണ് മേജര്‍ പറയുന്നത്. ഭാര്യയ്ക്കൊപ്പം തിയേറ്ററിലിരുന്ന് സിനിമ കാണുന്നതിനിടയിലാണ് ഒരാളെ ശാരീരികമായി കയ്യേറ്റം ചെയ്തതെന്ന് മേജര്‍ രവി പറയുന്നു.
നാല് അഞ്ച് മാസം മുന്‍പ് ഒരു ഹിന്ദി പടം വന്നു. എന്റെ ഭാര്യയും സിനിമ കാണാന്‍ വന്നിരുന്നു. സിനിമയുടെ അവസാനം ജനഗണമന ഉണ്ടായിരുന്നു. എല്ലാവരും എഴുന്നേറ്റു. അതില്‍ ആദ്യമേ കാണിക്കുന്നുണ്ട് സിനിമയുടെ ഭാഗമായാണ് ജനഗണമന എന്നും ദയവായി എഴുന്നേല്ക്കൂ എന്നും. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്.
എന്റെ മുന്പില് ഇരിക്കുന്ന ഒരു തടിയന്, ഒന്നാമത് എനിക്ക് ഈ ശരീരം പരിപാലിക്കാത്തവരെ കണ്ട് കഴിഞ്ഞാല്‍ ഭയങ്കര പ്രശ്നമാണ്. ഇവര്‍ ഭാര്യയും ഭര്‍ത്താവും കഴിക്കുന്ന പോപ്കോണ്‍ സിനിമയുടെ അവസാനമായിട്ടും കഴിഞ്ഞിട്ടില്ല. അപ്പോള്‍ മനസ്സിലായല്ലോ എന്തുകൊണ്ടാണ് ഈ തടി ഇങ്ങനെയിരിക്കുന്നത് എന്ന്. ഇവനും ഭാര്യയും എഴുന്നേല്ക്കുന്നില്ല.
ഈ 53 സെക്കന്റ് ഒന്നും ചെയ്യാന്‍ പാടില്ല. ഞാന്‍ അങ്ങനെ വെയ്റ്റ് ചെയ്തു. ഇത് കഴിഞ്ഞപ്പോള്‍ സീറ്റിന്റെ മുകളിലേക്ക് ഒറ്റ ചവിട്ട് അങ്ങ് വെച്ച് കൊടുത്തു. അപ്പോള്‍ അവന് എഴുന്നേറ്റു. അടിക്കാനുള്ള സ്പേസ് വേണമല്ലോ, അതുകൊണ്ട് പുറത്തേക്ക് പോയി. ഞാന്‍ ഹിന്ദിയില്‍ അങ്ങ് തുടങ്ങി. നിന്റെ ബംസിന് ഇത്ര വെയ്റ്റ് ഉണ്ടോടാ ഇത് കേള്‍ക്കുമ്പോള്‍ നിനക്ക് എഴുന്നേല്ക്കാന് എന്താണ് ബുദ്ധിമുട്ട്. അതില്‍ പിക്ച്ചറില്‍ അല്ലേ എന്ന് അവന് ചോദിച്ചു. പിക്ച്ചറില്‍ അല്ല നിന്റെ സ്വപ്നത്തില്‍ കേട്ടാല്‍ പോലും എഴുന്നേല്‍ക്കണം എന്നും പറഞ്ഞു കൊടുത്തു ഒരെണ്ണം.
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...