Connect with us

ദൈവം ജയിലിൽ പോവുമോ..? ദിലീപ് ദൈവമോ…?; പലരും ദിലിപിന് ഒരു ജൻമദിന പോസ്റ്റ് പോലും ഇടാൻ മടിക്കുമ്പോൾ വന്ന വഴി മറക്കാത്ത അജു വർഗീസിന് അഭിനന്ദനങ്ങൾ; അജു വർഗീസ് പങ്കുവച്ച ഫോട്ടോ ചർച്ചയാകുന്നു!

News

ദൈവം ജയിലിൽ പോവുമോ..? ദിലീപ് ദൈവമോ…?; പലരും ദിലിപിന് ഒരു ജൻമദിന പോസ്റ്റ് പോലും ഇടാൻ മടിക്കുമ്പോൾ വന്ന വഴി മറക്കാത്ത അജു വർഗീസിന് അഭിനന്ദനങ്ങൾ; അജു വർഗീസ് പങ്കുവച്ച ഫോട്ടോ ചർച്ചയാകുന്നു!

ദൈവം ജയിലിൽ പോവുമോ..? ദിലീപ് ദൈവമോ…?; പലരും ദിലിപിന് ഒരു ജൻമദിന പോസ്റ്റ് പോലും ഇടാൻ മടിക്കുമ്പോൾ വന്ന വഴി മറക്കാത്ത അജു വർഗീസിന് അഭിനന്ദനങ്ങൾ; അജു വർഗീസ് പങ്കുവച്ച ഫോട്ടോ ചർച്ചയാകുന്നു!

മലയാള സിനിമയിലേക്ക് ഒരുകൂട്ടം ചെറുപ്പക്കാൻ ഒന്നിച്ചുകടന്നുവന്നത് മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ്. സിനിമ തിരശീലയിൽ ഹിറ്റായപ്പോൾ ആക്കൂട്ടത്തിൽ അഞ്ച് ചെറുപ്പക്കാരുടെ ജീവിതവും മാറിമറിഞ്ഞു.

ഇന്ന് മുൻനിര നടന്മാരായി മാറിയ നിവിൻ പോളി, അജു വർഗീസ് എന്നിവർ ഉൾപ്പടെ മറ്റ് മൂന്ന് പുതുമുഖങ്ങളും മലയാള സിനിമയിലേക്ക് എത്തിയിട്ട് 12 വർഷം തികയുകയാണ്. മലർവാടി ആർട്ട്സ് ക്ലബ് എന്ന ഇവരുടെ അരങ്ങേറ്റ ചിത്രത്തിന് വേണ്ടി വിനീത് ശ്രീനിവാസനാണ് സംവിധായക കുപ്പായം അണിഞ്ഞത്. ഇന്നിതാ സിനിമയുടെ 12-ാം വർഷത്തിൽ സന്തോഷം പങ്കുവയ്ക്കുകയാണ് നിവിനും അജുവും.

‘എല്ലാ ഗുരുക്കന്മാർക്കും പ്രേക്ഷകർക്കും ദൈവത്തിനും നന്ദി..’, എന്നാണ് ചിത്രങ്ങൾ പങ്കവച്ച് അജു വർ​ഗീസ് കുറിച്ചത്. പ്രകാശൻ എന്ന തന്റെ കഥാപാത്രത്തിന്റെ പേര് സ്ക്രീനിൽ തെളിഞ്ഞതിന്റെ ഫോട്ടോയാണ് നിവിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘

സിനിമയിലെ ഒരു ഡയലോ​ഗ് വീഡിയോയും അജു പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരങ്ങളുടെ പോസ്റ്റുകൾക്ക് പിന്നാലെ ആശംസകളുമായി എത്തിയിരിക്കുന്നത്. എന്നാൽ അജു വർഗീസ് പങ്കുവച്ച ഫോട്ടോയിൽ ദിലീപും ഉണ്ട്. നിലവിൽ അതിജീവിതയുടെ കേസുമായി ബന്ധപ്പെട്ട് ദിലീപ് ഏറെ വിമർശനങ്ങളാണ് കേൾക്കേണ്ടി വരുന്നത്.

ഇപ്പോൾ അജു വർഗീസ് ദിലീപിന്റെ ഫോട്ടോ പങ്കുവച്ച് “ഗുരുക്കന്മാർക്കും പ്രേക്ഷകർക്കും ദൈവത്തിനും നന്ദി” പറയുമ്പോൾ ഇതിൽ ദൈവം ദിലീപ് ആണോ എന്ന് ചോദിച്ചാണ് പലരും പരിഹരിക്കുന്നത്. “ദൈവം ജയിലിൽ പോവുമോ.. പോവണം… ഗുരു ആണെങ്കിലും… ദൈവം ആണെങ്കിലും… പ്രേക്ഷകർ ആണെങ്കിലും തെറ്റ് ആര് ചെയ്താലും തെറ്റാണ്… അന്നും ഇന്നും എപ്പോളും അവൾക്കൊപ്പം മാത്രം.”

“ജനപ്രിയ നായകന്‍ ജനപ്രിയ ഡൈബം വണ്‍ ഏന്‍റ് ഓണ്‍ലി തിളീപേട്ടന്‍” ഇത്തരത്തിൽ നിരവധി വിമർശന കമെന്റുകളാണ് പോസ്റ്റിനു താഴെയായി വരുന്നത്. എന്നാൽ, ദിലീപിനെ ഈ അവസരത്തിൽ ഓർക്കാനും അംഗീകരിക്കാനും കാണിച്ച അജുവിനെ അഭിനന്ദിക്കുന്നവരും ഉണ്ട്. “ഇതിൽ പലരും ദിലിപിന് ഒരു ജൻമദിന പോസ്റ്റ് പോലും ഇടാൻ മടിക്കുമ്പോൾ വന്ന വഴി മറക്കാത്ത അജു വർഗീസിന് അഭിനന്ദനങ്ങൾ” എന്നാണ് ഒരാൾ കുറിച്ചത്.

2010 ജൂലെ 16നായിരുന്നു മലർവാടി ആർട്സ് ക്ലബ് റിലീസ് ചെയ്തത്. വിനീതിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത്. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ശരവണ്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരായിരുന്നു താരങ്ങൾ. നടന്‍ ദിലീപാണ് ചിത്രം നിര്‍മിച്ചത്. ശ്രീനിവാസനും, സലിം കുമാര്‍ ജഗതിയും ശ്രീനിവാസനും നെടുമുടിവേണുവുമൊക്കെ ആ ചെറുപ്പക്കാര്‍ക്ക് എല്ലാ പിന്തുണകളും നല്‍കി മുന്നിലും പിന്നിലുമായി നിന്നു.

about dileep

Continue Reading
You may also like...

More in News

Trending

Recent

To Top