എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്, ഒരിക്കില് സഹായം ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ചെയ്തു തന്നു, ദില്‍ഷയെ കുറിച്ച് ഷാന്‍ റഹ്മാന് !
ബിഗ്ബോസ് സീസൺ 4 അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ആവേശഷിക്കുന്നത് . ഷോയ്ക്ക് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് ദില്‍ഷയുടേത്. പ്രേക്ഷകര്‍ക്ക് വളരെ പരിചിതമായ മുഖമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മിനിസ്ക്രീനിന് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത് ഷോ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒരു റിയാലിറ്റി ഷോയിലൂടെ ദില്‍ഷയെ കാണുന്നത്. എന്നാല്‍ അന്ന് നല്കിയ സ്നേഹവും പരിഗണനയും ഇന്നും നല്‍കുന്നുണ്ട്. ലക്ഷ്മിപ്രിയയെ പോലെ ഒട്ടുമിക്ക എവിക്ഷനിലും ദില്ഷയുണ്ടായിരുന്നു. പ്രേക്ഷകര്‍ സേവ് ചെയ്ത് ഫൈനല്‍ വരെ കൊണ്ട് എത്തിച്ചിരിക്കുകയാണ്.
ഇപ്പോഴിത ദില്‍ഷയെ കുറിച്ച് സംഗീത സംവിധായകന് ഷാന്‍ റഹ്മാന് വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് . വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് ദില്‍ഷയോടുള്ള അടുപ്പത്തെ കുറിച്ച് ഷാന്‍ പറയുന്നത്. കൂടാതെ തനിക്ക് വേണ്ടി ചെയ്ത ഒരു സഹായത്തെ കുറിച്ചും ഷാന്‍ റഹ്മാന് വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്ന് പറഞ്ഞ് കെണ്ടാണ് സംസാരിച്ച് തുടങ്ങുന്നത്.
ഷാന്‍ റഹ്മാന്റെ വാക്കുകള്‍ ഇങ്ങനെ…’ ദില്‍ഷ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഒരിക്കില് ഞാനൊരു സിംഗിള്‍ ഇറക്കിയ സമയത്ത് ദില്‍ഷയ്ക്ക് അയച്ച് കൊടുത്തിട്ട് പെര്‍ഫോം ചെയ്യുമോ എന്ന് ചോദിച്ചിരുന്നു. അന്ന് യാതൊരു മടിയും കൂടാതെ അത് എനിക്ക് ചെയ്തു തന്നു’; ഷാന്‍ റഹ്മാന് പറഞ്ഞു. ദില്‍ഷയ്ക്ക് വിജയാശംസ നേരുന്നതിനോടൊപ്പം എല്ലാവരും വോട്ട് ചെയ്യണമന്നും സംഗീത സംവിധായകന് പറയുന്നുണ്ട്.
ഷാന്‍ റഹ്മാന് കൂടാതെ നടി ഐമയും ഗൗരി കൃഷ്ണയും ദില്‍ഷയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചും ആശംസ നേര്‍ന്നും രംഗത്ത് എത്തിയിട്ടുണ്ട്. റംസാനും ദില്‍ഷയ്ക്ക് വേണ്ടി വോട്ട് തേടിയിരുന്നു. ഇരുവരും ഒന്നിച്ചായിരുന്നു ഡി ഫോര്‍ ഡാന്‍സില്‍ പങ്കെടുത്തത്.
