നടിയെ ആക്രമിച്ച കേസ് ; 28 ലെ കോടതി വിധി അതീവ നിർണ്ണായകം ; നെട്ടോട്ടം ഓടി ദിലീപ് !
ഒരു സിനിമയിലും കാണാത്ത വിധം നാടകീയത നിറഞ്ഞതായിരുന്നു, നടിയ്ക്കെതിരെ ഉണ്ടായ ആക്രമണവും, തുടർന്ന് ഇന്ന് വരെ ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങളും. 2017 ൽ ഫെബ്രുവരി 17നാണ് നടി കൊച്ചിയില്‍ ആക്രമണത്തിനിരയാകുന്നത്. ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലായിരുന്നു സംഭവം. വൻ ചർച്ചകൾക്കാണ് ആ സംഭവം തുടക്കം കുറിച്ചത് .
അതേസമയം നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന് ഈ മാസം 28 ലെ കോടതി വിധി അതീവ നിർണ്ണായകം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് സമർപ്പിച്ച ഹർജിയിലാണ് 28 നാണ് കോടതി വിധി പറയുന്നത്. ഉപാധികളോടെ ജാമ്യത്തില്‍ കഴിയുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയെന്നാണ് പ്രോസിക്യൂഷന് വാദം.
അതുകൊണ്ട് തന്നെ പ്രതിയുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് ആവശ്യം. എന്നാല്‍ ദിലീപിന്റെ അഭിഭാഷകന് പ്രോസിക്യൂഷന് വാദത്തെ ശക്തമായി എതിർക്കുകയാണ്. ആരോപണങ്ങള്‍ പ്രോസിക്യൂഷനും അന്വേഷണ സംഘവും കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം.28 ന് ഹൈക്കോടതി പുറപ്പെടുവിക്കുന്ന വിധി കേസില്‍ നിർണ്ണായക വഴിത്തിരിവുകള്‍ക്ക് സാക്ഷ്യം വഹിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്നെന്ന വാദത്തിന് ബലമേകുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന് വാദം. വിവിധ ഘട്ടങ്ങളിലായി ഇത് കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്.കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണുകള്‍ മുംബൈയിലെ സ്വകാര്യ ലാബിലേക്ക് അയച്ചതും അതിലെ ചാറ്റുകളും ഫോട്ടോകളും ഉള്‍പ്പടേയുള്ളവ നീക്കം ചെയ്തതും ജാമ്യവ്യവസ്ഥയുടെ ശക്തമായ ലംഘനമാണെന്നാണ് പ്രോസിക്യൂഷന് വാദം. നീക്കം ചെയ്ത ഈ വിവരങ്ങളില്‍ ചിലത് പിന്നീട് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഇത് കേസില്‍ ഏറെ നിർണ്ണായകമാണെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.അന്വേഷണത്തിലൂടെ ലഭിച്ച തെളിവുകളുടെ പരിശോധനയ്ക്കായി ദിലീപ്, അദ്ദേഹത്തിന്റെ സഹോദരന് അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, സുഹൃത്ത് ശരത്, ഡോ. ഹൈദരാലി എന്നിവരുടെ ശബ്ദസാമ്പിളുകള്‍ പരിശോധിക്കേണ്ടതുണ്ട്.
ഇതുവരെ കോടതിക്ക് കീഴില്‍ ഹാജരാക്കിയിട്ടില്ലാത്ത സുരാജിന്റെയും അനൂപിന്റേയും രണ്ട് ഫോണുകള്‍ കൂടി ലഭിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് കോടതി മുമ്പാകെ അറിയിച്ചിട്ടുണ്ട്.അതേസമയം, പ്രോസിക്യൂഷന് വാദങ്ങളെ ദിലീപിന്റെ അഭിഭാഷകന് രാമന്‍പിള്ള ശക്തമായ രീതിയില്‍ തന്നെ കോടതിയില്‍ തള്ളിക്കളഞ്ഞിരുന്നു. സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാർ ചേർന്ന് കെട്ടിച്ചമച്ച തിരക്കഥയാണിതെന്നും അവർ ആരോപിക്കുന്നുദിലീപ് ഫോണുകള്‍ മുംബൈയിലേക്ക് പരിശോധനയ്ക്ക് അയച്ചു എന്നുള്ളത് ശരിയായ കാര്യമാണ്.
എന്നാല്‍ അതില്‍ നിന്നും കേസ് സംബന്ധമായ വിവരങ്ങളൊന്നും നീക്കം ചെയ്തിട്ടില്ല. സ്വകാര്യമായ കാര്യങ്ങളാണ് മാറ്റിയത്. അത് അന്വേഷണ സംഘത്തിന്റെ കൈവശം കിട്ടിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാണ് അങ്ങനെ ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു.അതേസമയം, കേസിലെ തുടരന്വേഷണത്തിന് തന്നെ കാരണമായ സംവിധായകന് ബാലചന്ദ്ര കുമാർ ഹാജരാക്കിയ വോയ്സ് ക്ലിപ്പുകള്‍ എന്ന് റെക്കോർഡ് ചെയ്തതെന്ന് കണ്ടെത്താന്‍ കോടതി നിർദ്ദേശിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം എന്നതിനാല്‍ തന്നെ ശബ്ദരേഖകള്‍ റെക്കോർഡ് ചെയ്ത തീയതിക്ക് വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു കോടതി നിരീക്ഷണം.ബാലചന്ദ്ര കുമാർ പുറത്ത് വിട്ട ശബ്ദരേഖകളില് കൃത്രിമത്വം ഇല്ലെന്നും ലാപ്ടോപ്പില്‍ നിന്നും പെന്‍ഡ്രൈവിലേക്ക് പകർത്തിയ ശബ്ദരേഖകളാണ് ഹാജരാക്കിയതെന്നുമാണ് പ്രോസിക്യൂഷന് വിശദീകരിക്കുന്നത്. എങ്കില്‍ ഈ ലാപ് ടോപ്പ് കണ്ടെത്തിയോ എന്ന ചോദ്യത്തിന് അന്വേഷണം നടക്കുന്നുവെന്നും പ്രോസിക്യൂഷന് മറുപടി നല്കി.
