മോര്‍ഫിങ് നടത്തി, സ്ത്രീകളുടെ വ്യാജ ചിത്രങ്ങള്‍ നിര്‍മ്മിച്ചു എന്ന് തുടങ്ങി നാളെ നമ്മുടെ മുന്നില്‍ വരുന്ന എത്രയേറേ കേസുകള്‍ സമാനമായ രീതിയിലുള്ളത് ഉണ്ടാവും. അതെല്ലാം എടുത്ത് നാളെ കോടതിയില്‍ കൊടുക്കുമ്പോള്‍ കോടതിയില്‍ നിന്നും ഇത് ചോരുന്ന അവസ്ഥയുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങള്‍ കോടതിയിലേക്ക് പോകുന്നത് അപകടമാണെന്ന ചിന്ത ഓരോ സ്ത്രീക്കും ഉണ്ടാവും; തുറന്ന് പറഞ്ഞ് അഭിഭാഷക

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളക്കും അദ്ദേഹത്തിന്റെ സഹായികള്‍ക്കുമെതിരെ വലിയ ആരോപണങ്ങളായിരുന്നു നേരത്തെ ഉയര്‍ന്ന് വന്നത്. ദിലീപിന് വേണ്ടി തെളിവ് നശിപ്പിക്കല്‍ സാക്ഷികളെ കൂറുമാറ്റല്‍ തുടങ്ങിയ കൃത്യങ്ങള്‍ക്ക് അഭിഭാഷകരും കൂട്ടുനിന്നുവെന്നാണ് ആരോപണങ്ങള്‍. ഈ സാഹചര്യത്തില്‍ അഭിഭാഷകരിലേക്ക് അന്വേഷണം നീളുന്ന ഘട്ടത്തിലാണ് ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ ഡി ജി പി ശ്രീജിത്ത് മാറ്റപ്പെടുന്നത്.
ക്രൈം ബ്രാഞ്ചിന് പുതിയ മേധാവി വന്നതോടെ ദിലീപിന്റെ അഭിഭാഷകരിലേക്ക് നീളാത്ത തരത്തിലുള്ള അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ വലിയതോതില്‍ തെളിവുകളുള്ള സാഹചര്യത്തില്‍ അഡ്വ.രാമന്പിള്ളയ്യും അദ്ദേഹത്തിന്റെ സഹായികളായ മറ്റ് അഭിഭാഷകര്‍ക്കുമെതിരെ അന്വേഷണം വേണമെന്ന വാദമാണ് അഡ്വ. ആശാ ഉണ്ണിത്താന് ഉയര്‍ത്തുന്നത്.
അഭിഭാഷകര്‍ക്കെതിരായ അന്വേഷണം തീര്‍ച്ചയായും ആവശ്യമാണ്. അവര്‍ ഇതില്‍ എത്രത്തോളം ഇടപെട്ടു എന്നുള്ളതിന് മാപ്പ് സാക്ഷിയുടെ മൊഴിയില്‍ നിന്നും പുറത്ത് വന്ന തെളിവുകളില്‍ നിന്നും വ്യക്തമാണ്. അഭിഭാഷകര്‍ മുംബൈ വരെ പോയതും ഗാഡ്ജറ്റ്സ് അവരുടെ കയ്യില്‍ വന്നതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഈ കേസില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ അന്വേഷിച്ച് കണ്ടെത്തിയേ മാതിയാവുകയുള്ളുവെന്നും ആശാ ഉണ്ണിത്താന് വ്യക്തമാക്കുന്നു.
അഭിഭാഷകരുടെ ഇടപെടല്‍ അന്വേഷിക്കുക എന്നതിനോടൊപ്പം തന്നെ വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ് എഫ് എസ് എല്‍ പരിശോധന. കേസിനെ മുന്നോട്ട് കൊണ്ടുപോവാന്‍ വേണ്ടി മാത്രമല്ല എഫ് എസ് എല്‍ പരിശോധന നടത്തേണ്ടത്. കോടതിയില്‍ ഇരിക്കുന്ന മെറ്റീരിയല്‍ ഒബ്ജക്ട് എന്ന് പറയുന്നത് ഒരിക്കലും കത്തിയോ അതുപോലുള്ള മറ്റ് ആയുധങ്ങളോ അല്ല. ഒരു മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട വിഷ്വല്‍സാണ് അതിനകത്തിരിക്കുന്നത്. അത് കോപ്പി ചെയ്യപ്പെടുകയും മറ്റൊരാളിലേക്ക് എത്തിപ്പെട്ടിട്ടുണ്ടോ, ഇല്ലയോ എന്ന് അറിയേണ്ടതുണ്ട്. അത് ജ്യുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണ്.
മോര്‍ഫിങ് നടത്തി, സ്ത്രീകളുടെ വ്യാജ ചിത്രങ്ങള്‍ നിര്‍മ്മിച്ചു എന്ന് തുടങ്ങി നാളെ നമ്മുടെ മുന്നില്‍ വരുന്ന എത്രയേറേ കേസുകള്‍ സമാനമായ രീതിയിലുള്ളത് ഉണ്ടാവും. അതെല്ലാം എടുത്ത് നാളെ കോടതിയില്‍ കൊടുക്കുമ്പോള്‍ കോടതിയില്‍ നിന്നും ഇത് ചോരുന്ന അവസ്ഥയുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങള്‍ കോടതിയിലേക്ക് പോകുന്നത് അപകടമാണെന്ന ചിന്ത ഓരോ സ്ത്രീക്കും ഉണ്ടാവും. പരാതി പോലും കൊടുക്കാത്ത സാഹചര്യം ഉണ്ടാവുമെന്നും ആശാ ഉണ്ണിത്താന് ചൂണ്ടിക്കാണിക്കുന്നു.
തെറ്റായ ജഡ്ജമെന്റ് എഴുതുന്ന ആളുകളുള്ള നാടാണ് നമ്മുടേത്. ഈ കേസിലും ഇങ്ങനെ തന്നെയെ എനിക്ക് പറയാന്‍ സാധിക്കുകയുള്ളു. അതിജീവിത പറയുന്ന ഭരണ ഘടനയും പ്രോസിക്യൂഷന് പറയുന്ന സിആര്‍പിയും പോരാന്ന് പറയുകയും പ്രതിഭാഗത്തിനും അവകാശം ഉണ്ടെന്ന് പറയുകയും ചെയ്യുകയാണ്. കുത്താനുപയോഗിച്ച കത്തിയില്‍ പ്രതിക്കുള്ള അവകാശം എന്താണെന്നുള്ളതാണ് ചോദ്യം. കുത്താനുപയോഗിച്ച കത്തി വളഞ്ഞിട്ടുണ്ടോയെന്ന പരിശോധന പോലുള്ള ഒരു കാര്യമാണ് ഇവിടെ നടക്കുന്നതെന്നും ആശാ ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, മെമ്മറി കാര്‍ഡ് വീണ്ടും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ക്രൈം ബ്രാഞ്ചിന്റെ ഈ ഹര്‍ജിയില്‍ പ്രതി ദിലീപ് ഇന്ന് കക്ഷി ചേരാനനുമതി തേടുന്നുണ്ട്. പ്രതിഭാഗം വാദം കൂടി കേള്‍ക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി നിലപാട് എടുത്തിരുന്നു. ഈ ഹര്‍ജിയോടൊപ്പം തന്നെയാണ് കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നല്കിയ ഹര്‍ജിയും കോടതി പരിഗണിക്കുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...