Malayalam
ഷൂട്ടിനിടയില്‍ ഓടിപ്പോയി കല്യാണം കഴിക്കുകയായിരുന്നു, അദ്ദേഹം മുസ്ലീമായിരുന്നതിനാല്‍ എല്ലാവരും എതിര്‍ത്തിരുന്നു; തുറന്ന് പറഞ്ഞ് ഐശ്വര്യ ഭാസ്‌കര്‍
ഷൂട്ടിനിടയില്‍ ഓടിപ്പോയി കല്യാണം കഴിക്കുകയായിരുന്നു, അദ്ദേഹം മുസ്ലീമായിരുന്നതിനാല്‍ എല്ലാവരും എതിര്‍ത്തിരുന്നു; തുറന്ന് പറഞ്ഞ് ഐശ്വര്യ ഭാസ്‌കര്‍
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയങ്കരരിയായ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. നിരവധി മലായള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം മറ്റ് ഭാഷാ ചിത്രങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവെ താരം പറഞ്ഞ വാക്കുകലാണ് വൈറലായി മാറിയിരിക്കുന്നത്.
റിയല്‍ എസ്റ്റേറ്റുകാരനായിരുന്നു ഭര്‍ത്താവ്. കല്യാണം കഴിഞ്ഞ് 3ാമത്തെ വര്‍ഷം വിവാഹമോചിതരായി. അദ്ദേഹം മുസ്ലീമായിരുന്നതിനാല്‍ എല്ലാവരും എതിര്‍ത്തിരുന്നു. ഷൂട്ടിനിടയില്‍ ഓടിപ്പോയി കല്യാണം കഴിക്കുകയായിരുന്നു. തുടക്കം മുതലേ തന്നെ പ്രശ്നങ്ങളായിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്ത് വരെ ഈ പോക്ക് അധികകാലമുണ്ടാവില്ല എന്ന് തോന്നിയിരുന്നു.
ഞങ്ങള്‍ ടോക്സിക് കപ്പിള്‍സായി തുടര്‍ന്നാല്‍ അത് മോളെ ബാധിക്കും എന്നറിയാമായിരുന്നു. ഡിവോഴ്സ് ടൈമില്‍ ഞാന്‍ അമ്മയുടെ വീട്ടിലായിരുന്നു. അതിന് ശേഷമായി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നിരുന്നു.മകളുടെ അച്ഛനെന്ന നിലയില്‍ വിവാഹമോചനത്തിന് ശേഷവും ഭര്‍ത്താവുമായി സൗഹൃദം നിലനിര്‍ത്തിയിരുന്നു.
മോശം ഭര്‍ത്താവായിരുന്നാലും മകളുടെ അച്ഛനാണ് അദ്ദേഹം, ആ സ്നേഹം നിഷേധിക്കാന്‍ എനിക്ക് പറ്റില്ല. അമ്മ മാത്രമല്ല അച്ഛനും മകള്‍ക്ക് പ്രധാനപ്പെട്ടതാണ്. ഭര്‍ത്താവിന്റെ ബന്ധുക്കളെല്ലാം കുഞ്ഞിനെ നോക്കുമായിരുന്നു.
അദ്ദേഹം പിന്നെ കല്യാണം കഴിച്ചിരുന്നു. അതില്‍ രണ്ട് മക്കളുണ്ട്. എന്റെ മോളെ അവരാണ് കല്യാണത്തിന് സാരിയൊക്കെ ഉടുപ്പിച്ചത്. തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയുടെ രണ്ടാം ചിത്രം മലയാളത്തിലായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ ഒളിയമ്പുകളിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. 1993ല്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ബട്ടര്‍ഫ്ലൈസില്‍ നായിക ഐശ്വര്യ ആയിരുന്നു.
