serial news
കുടുംബവിളക്കിലെ പ്രതീഷിന്റെ വിവാഹം;വധു ഡോക്ടർ; നൂബിന് ജോണി പങ്കിട്ട വീഡിയോ വൈറലായതോടെ ചോദ്യങ്ങളും ശക്തം !
കുടുംബവിളക്കിലെ പ്രതീഷിന്റെ വിവാഹം;വധു ഡോക്ടർ; നൂബിന് ജോണി പങ്കിട്ട വീഡിയോ വൈറലായതോടെ ചോദ്യങ്ങളും ശക്തം !
ഏഷ്യാനെറ്റ് പരമ്പര കുടുംബവിളക്കിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് നൂബിന് ജോണി. നൂബിന് ജോണിയെന്ന പേരിനേക്കാള്‍ കുടുംബവിളക്കിലെ പ്രതീഷ് എന്ന് പറഞ്ഞാലാണ് കൂടുതൽ മലയാളികൾക്ക് പരിചയം.
കുടുംബ പ്രേക്ഷകരുടെ ഇടയില്‍ മാത്രമല്ല യൂത്തിനിടയിലും നടന് ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് നൂബിന്. തന്റെ സീരിയല്‍ വിശേഷങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം നൂബിന് ആരാധകരുമായി പങ്കിടാറുണ്ട്. വളരെപ്പെട്ടന്ന് തന്നെ എല്ലാം പ്രേക്ഷകർക്കിടയിൽ വൈറലാകാറുമുണ്ട്.
സീരിയൽ താരങ്ങളുടെ വിശേഷങ്ങളിൽ ഏറെ പ്രാധാന്യം അവരുടെ വിവാഹ വിശേഷങ്ങൾ തന്നയാണ്. അത്തരത്തിൽ നൂബിന്റെ വിശേഷങ്ങളാണ് വൈറലാകുന്നത്. താന്‍ അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്ന് നൂബിന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജീവിതപങ്കാളിയ്ക്കൊപ്പമുള്ള പുതിയ വീഡിയോ പങ്കുവെക്കുകയാണ് താരം.
ഒരു ബീച്ച് വീഡിയോ ആണ് നൂബിന് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ കാണിക്കുന്ന പെണ്‍കുട്ടിയുടെ മുഖം വ്യക്തമല്ല. ‘എന്റെ ജീവിതാവസാനം വരെ നിന്നെ ഞാന്‍ പ്രണയിക്കും’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍ വീഡിയോയ്ക്കൊപ്പമുള്ള ഹാഷ് ടാഗുകളാണ് ആരാധകരുടെ കണ്ണിലുടക്കിയത്. പ്രണയിനി, ജീവിതം, എന്റെ ഭാര്യ, ഡോക്ടര്‍ എന്നീ ടാഗുകളാണ് വീഡിയോയ്ക്കൊപ്പം നടന് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വാക്കുകള്‍ കണ്ട് താരം വിവാഹിതനായോ എന്ന് ചോദിക്കുകയാണ് പല ആരാധകരും.
നേരത്തെ സ്വാസിക അവതരിപ്പിക്കുന്ന റെഡ്കാര്‍പ്പെറ്റ് ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ വിവാഹത്തെ കുറിച്ച് നടന് വെളിപ്പെടുത്തിയിരുന്നു. വധു ഡോക്ടറാണെന്നും മൂന്നുനാല് മാസങ്ങള്‍ക്ക് ശേഷം തന്റെ വിവാഹം ഉണ്ടായേക്കുമെന്നായിരുന്നു നൂബിന് പറഞ്ഞത്.
‘കോട്ടയംകാരിയാണ് എന്റെ പ്രണയിനി. എന്റെ ആന്റിയുടെ വീടിന് അടുത്താണ് അവര്‍. വെക്കേഷന് പോയപ്പോഴായിരുന്നു അവളെ കണ്ടത്. ഇപ്പോഴത്തെ തന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് പുള്ളിക്കാരിയാണ്. ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്നുള്ളത് അവളുടേയും ആഗ്രഹമാണ്. അഭിനയം കണ്ട് അവള് കൃത്യമായ നിര്‍ദ്ദേശം തരാറുണ്ട്. നൂബിന് പറയുന്നു.
ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശിയാണ് നൂബിന്. അച്ഛനും അമ്മയും സഹോദരനുമാണ് വീട്ടിലുള്ളത്. തന്റെ ആഗ്രഹങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി കുടുംബം കൂടെയുണ്ടെന്ന് നേരത്തെ നല്കിയ ഒരു അഭിമുഖത്തില്‍ നടന് പറഞ്ഞിരുന്നു. മോഡലിങ് വഴിയാണ് അഭിനയത്തിലേയ്ക്ക് വന്നത്.
അതേസമയം സിനിമയാണ് തന്റെ വലിയ സ്വപ്നമെന്ന് താരം മുന്‍പ് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ചെറിയ ചില അവസരങ്ങള്‍ എല്ലാം വന്നിരുന്നു. എന്നാല്‍ മികച്ച ഒരു സംവിധായകനൊപ്പം നല്ല ഒരു വേഷത്തിലൂടെ സിനിമയില്‍ എത്തണം എന്നതിനാല്‍ അതെല്ലാം മാറ്റിവയ്ക്കുകയായിരുന്നു.
about kudumbavilakku
