അതോടെ താൻ രക്ഷപ്പെട്ടെന്ന് ദിലീപ് കരുതി ; പിന്നെ ടൂറിന് പോവുന്ന വഴി ഒരു കത്ത് എഴുതി ഡി ജി പിക്ക് അയച്ചു!
നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ അന്വേഷണ സംഘം കേസ് ഉർജ്ജിതമാക്കിയിരിക്കുകയാണ്. ഒന്നരമാസം കൂടെയാണ് തുടർ അന്വേഷണത്തിനായി കോടതി അനുവദിച്ചിരിക്കുന്ന സമയം .
അതെ സമയം കേസ് അന്വേഷണത്തില്‍ തുടക്കം മുതല്‍ പാളിച്ചകളും ഉന്നത ഇടപെടലുകളും ഉണ്ടായിരുന്നുവെന്ന കാര്യം ആവർത്തിച്ച് അഡ്വ. ടിബി മിനി. ഏഴ് പ്രതികളെ ഉള്‍പ്പടുത്തിയാണ് ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത്. ഒരു കേസില്‍ കുത്താനുപയോഗിച്ച കത്തി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ആ കേസില്‍ പ്രതി രക്ഷപ്പെടും എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഈ കേസില്‍ ദൃശ്യങ്ങള്‍ പകർത്തിയ ഫോണ്‍ അന്ന് കുറ്റപത്രം സമർപ്പിക്കുന്ന സമയത്ത് പൊലീസ് കണ്ടെടുത്തിരുന്നില്ല.
ഇപ്പഴും അത് കണ്ടെത്തിയിട്ടില്ല. കെസി പൌലോസ് എന്ന ക്രിമിനല്‍ ലോയർ അദ്ദേഹത്തിന്റെ നീതി ബോധം കൊണ്ട് പള്‍സുർ സുനി അക്രമത്തിന് പിന്നാലെ തന്നെ ഏല്‍പ്പിച്ച കവർ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ആ കവറില്‍ ഒരു ഫോണും വേറെ കുറച്ച് സാധനങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. മഹ്സർ റെഡിയാക്കിയതിന് ശേഷം ഈ സാധനങ്ങളെല്ലാം കോടതിയില്‍ സൂക്ഷിച്ചുവെന്നും മലപ്പുറത്ത് അതിജീവിതയ്ക്കൊപ്പം എന്ന പേരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അഡ്വ.ടിബി മിനി വ്യക്തമാക്കുന്നു.
പള്‍സർ സുനിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഈ സാധനങ്ങളെല്ലാം സ്വാഭാവികമായും ഫോറന്‍സിക് ലബോറട്ടറിയിലേക്ക് പോവുന്നു. അന്വേഷണ സംഘമല്ല മെമ്മറി കാർഡും ഫോണും കണ്ടുംപിടിച്ചത്. അന്വേഷണത്തില്‍ നമുക്ക് ആർക്കും ഇടപെടാന്‍ കഴിയില്ല. ചാർജ് കൊടുക്കുമ്പോഴാണ് ഈ കേസ് അന്വേഷണത്തില്‍ ഇതുവരെ എന്തൊക്കെ കാര്യങ്ങള്‍ നടന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അഭിഭാഷക അഭിപ്രായപ്പെടുന്നു.
16.4.2017 ല്‍ ഈ കേസില്‍ നിർബന്ധപൂർവ്വം ചാർജ്ജ് കൊടുക്കേണ്ടി വന്നുവെന്ന് അന്വേഷണ ഉദോഗസ്ഥനായ ബാബു കുമാർ റിപ്പോർട്ടർ ചാനലില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്ന് സ്വാഭാവിക ജാമ്യം കിട്ടുന്നത് ഒഴിവാക്കാന്‍ 90 ദിവസത്തിനുള്ളില്‍ ചാർജ് കൊടുത്താല്‍ മതിയായിരുന്നു. തിരുവനന്തപുരം ഡിങ്കന് എന്ന ദിലീപ് സിനിമയുടെ പൂജയ്ക്ക് നമ്മുടെ ഡി ജി പി എത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം ഉണ്ടായത്.
അന്ന് ദിലീപ് കേസില്‍ പ്രതിയല്ല. ഇതിനിടയില്‍ ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതിപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കാര്യമാണ്. പള്‍സർ സുനി ജയിലിലായിരുന്ന സമയത്ത് നാദിർഷയെ ജയിലില്‍ നിന്നും വിളിക്കുകയാണ്. എന്നാല്‍ നാദിർഷ പ്രതികരിച്ചില്ല. തടവുകാർക്ക് പുറത്തേക്ക് വിളിക്കാന്‍ ജയിലില്‍ കോയിന് ബോക്സാണ് ഉള്ളത്. എന്നാല്‍ നാദിർഷയെ വിളിച്ചത് കോയിന് ബോക്സില്‍ നിന്നല്ല. ഏതായാലും വിളിച്ചു, നാദിർഷ പ്രതികരിച്ചുമില്ല. സുനിയെ സംബന്ധിച്ച് അത് വലിയ ബുദ്ധിമുട്ടായെന്നും അഡ്വ.മിനി വ്യക്തമാക്കുന്നു.തുടർന്ന് സഹതടവുകാരായി വന്ന വിപിന്‍ലാല്‍ , വിഷ്ണു, ജിന്സണ് തുടങ്ങിയവരുമായി പള്‍സർ സുനി കാര്യങ്ങള്‍ പറയുകയും ഒരു കത്ത് വിപിന്‍ ലാലിനെക്കൊണ്ട് എഴുതിച്ച് ദിലീപിന് കൊടുക്കാന്‍ ഏർപ്പാടാക്കുകയും ചെയ്യുന്നു. പത്തനംതിട്ടയില്‍ ഉണ്ടായിരുന്ന ഒരു സഹതടവുകാരന് വഴിയാണ് ഇത് ഏർപ്പാട് ചെയ്യുന്നത്. പുറത്ത് വന്ന വിഷ്ണുവിനോട് ദിലീപിന്റെ കയ്യില്‍ ഈ കത്ത് ഏല്‍പ്പിക്കാന്‍ പറയുന്നു.ദിലീപിനെ പലപ്രവാശ്യം വിഷ്ണു വിളിച്ചെങ്കിലും കിട്ടിയില്ല.
അപ്പുണ്ണിയാണ് ഫോണ്‍ എടുക്കുന്നത്. അപ്പുണ്ണിയാരാണെന്ന് എല്ലാവർക്കും അറിയാം. ‘ദിലീപിന് കാണാന്‍ കഴിയില്ല, എന്റെ കയ്യില്‍ തന്നോളു’ എന്നാണ് അപ്പുണ്ണി പറയുന്നു. ഒരിക്കില് കത്ത് കൊടുക്കാനായി എഫ്എസിടി കവലയില്‍ എത്തിയപ്പോള്‍ ദിലീപിനെ കാണാനില്ലാത്തിനെ തുടർന്ന് വിഷ്ണു കത്ത് കൈമാറിയില്ല.പള്‍സർ സുനി ഏതെങ്കിലും തരത്തില്‍ ഇത് പുറത്ത് വിട്ടാല്‍ താന്‍ അകത്താകുമെന്ന് ഇതിനോടകം മനസ്സിലാക്കിയ ദിലീപ് ഡി ജി പി അടക്കമുള്ള ആളുകളെ സ്വാധാനീച്ചു. ഇങ്ങനെ സ്വാധീനിച്ചെന്ന് പറയുന്നത് നമ്മളല്ല. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് റിട്ടയർ ചെയ്തതിന് ശേഷം ഒപ്പണായി തുറന്ന് പറഞ്ഞ കാരണമാണ്. അത് തെറ്റാണെങ്കില്‍ സ്വാഭാവികമായും ഡി ജി പി ആ പൊലിസ് ഉദ്യോസ്ഥനെതിരേയും ചാനലിനെതിരേയും കുറഞ്ഞത് ഒരു മാനനഷ്ടകേസ് എങ്കിലും കൊടുക്കണ്ടേ. എന്നാല്‍ ഇതുവരെ അതുണ്ടായിട്ടില്ല.ആദ്യ ചാർജ് കൊടുത്തപ്പോള്‍ ഇനിയൊന്നുമില്ല ഞാന്‍ രക്ഷപ്പെട്ടെന്ന് ദിലീപ് കരുതി. പിന്നീട് അദ്ദേഹം ഒന്നരമാസത്തെ ടൂറിന് പോവുകയാണ്. പോവുന്ന വഴി അദ്ദേഹം ഒരു കത്ത് എഴുതി ഡി ജി പിക്ക് അയച്ചു. ജയിലില്‍ കിടക്കുന്ന പള്‍സർ സുനിയെന്ന ഒന്നാം പ്രതി തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ കത്ത്. തുടർന്ന് ഇക്കാര്യം അന്വേിഷിക്കാന്‍ ബൈജു പൌലോസിനെ ചുമതലപ്പെടുത്തുകയും ചെയ്തുവെന്നും ടിബി മിനി വ്യക്തമാക്കുന്നു.
