Malayalam
ബോളിവുഡിലേയും കോളിവുഡിലേയും നടീ-നടന്മാര്‍ ഒഴുകിയെത്തിയിപ്പോള്‍ മലയാളത്തില്‍ നിന്നും ദിലീപ് മാത്രം, മമ്മൂട്ടിയും മോഹന്‍ലാലും എത്താത്ത കാരണം?
ബോളിവുഡിലേയും കോളിവുഡിലേയും നടീ-നടന്മാര്‍ ഒഴുകിയെത്തിയിപ്പോള്‍ മലയാളത്തില്‍ നിന്നും ദിലീപ് മാത്രം, മമ്മൂട്ടിയും മോഹന്‍ലാലും എത്താത്ത കാരണം?
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയാകെ തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍. സംവിധായകനും നടനുമായ വിഘനേശ് ശിവനുമായി നയന്‍സ് ഏഴ് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിവാഹിതരായത്.
ഒരുകാലത്ത് ഗ്ലാമര്‍ വേഷങ്ങളുടെ പേരില്‍ നയന്‍താരയെ പലരും വിമര്‍ശിച്ചിരുന്നു. ഇന്ന് ആ വിമര്‍ശിച്ചവരെ കൊണ്ട് തന്നെ അതെല്ലാം മാറ്റി പറയിപ്പിച്ചിരിക്കുകയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍. 19 വര്‍ഷക്കാലമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയുടെ അമ്പരപ്പിച്ച കരിയര്‍ വളര്‍ച്ചയും താരപ്രൗഡിയും തെന്നിന്ത്യന്‍ സിനിമാ ലോകത്തെ അപൂര്‍വ കാഴ്ചയാണ്. വിവാദങ്ങളും വീഴ്ചകളും നിറഞ്ഞു നിന്ന കരിയറിലെ ആദ്യ കാലത്ത് നിന്നും ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന സ്ഥാനത്തേക്കുള്ള കുതിപ്പാണ് നയന്‍സിന്റെ സെക്കന്റ് ഇന്നിങ്‌സില്‍ കണ്ടത്.
2015-16 കളിലായി പുറത്തിറങ്ങിയ മായ, വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍, തനി ഒരുവന്‍, ഇരു മുഖന്‍ എന്നീ ചിത്രങ്ങളുടെ വന്‍ വിജയമാണ് നയന്‍താരയെ ഗ്ലാമറസ് നടിയില്‍ നിന്നും ബോക്‌സ് ഓഫീസ് മൂല്യമുള്ള നടിയെന്ന പേര് നേടാന്‍ സഹായിച്ചത്. കൊലമാവ് കോകില, ഇമ്മൈഗ നൊഡികള്‍ തുടങ്ങിയ ചിത്രങ്ങളുടെ വിജയം നടിയെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തി. പുരുഷ സൂപ്പര്‍ താരമില്ലാതെ തന്നെ ഒരു സിനിമയ്ക്ക് കാണികളെയെത്തിക്കാന്‍ തനിക്ക് കഴിയുമെന്ന് നടി വീണ്ടും വീണ്ടും തെളിയിച്ചു.
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നത്. ബംഗാള്‍ ഉള്‍ക്കടലിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു ആചാരപ്രകാരമാണു വിവാഹം. അതിഥികള്‍ക്കു പോലും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ വിലക്കുണ്ടായിരുന്നു. വരന്റെയും വധുവിന്റെയും ഫോട്ടോകള്‍ പതിപ്പിച്ച വാട്ടര്‍ ബോട്ടിലുകള്‍ അതിഥികള്‍ക്കായി ഒരുക്കിയിരുന്നു.
വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് വിലയേറിയ സമ്മാനങ്ങളും നല്‍കി. മെഹന്ദി ചടങ്ങ് ജൂണ്‍ എട്ടിനു രാത്രിയായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാന്‍ അല്‍പം കാത്തിരിക്കേണ്ടി വരും. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദര്‍ശന അവകാശം നെറ്റ്ഫ്ളിക്സിനായിരുന്നു. ചലച്ചിത്ര സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്ളിക്സിനായി വിവാഹ ചടങ്ങുകള്‍ സംവിധാനം ചെയ്തത്.
ബോളിവുഡിലേയും കോളിവുഡിലേയും നടീ-നടന്മാര്‍ ഒഴുകിയെത്തിയിരുന്നു. സൂപ്പര്‍താരങ്ങളെ കൊണ്ടു നിറഞ്ഞു. പക്ഷേ മലയാളത്തിലെ സൂപ്പര്‍താരങ്ങളൊന്നും വിവാഹത്തിന് എത്തിയില്ല. മലയാളിയാണ് നയന്‍താര. അതുകൊണ്ടാണ് മലയാളി താരങ്ങളുടെ അസാന്നിധ്യം ചര്‍ച്ചയായതും. നയന്‍താര-വിഘ്നേശ് ശിവന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപ് മാത്രമാണ് കൊച്ചിയില്‍ നിന്ന് എത്തിയത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍.
ഷാരൂഖ് ഖാന്‍, രജനികാന്ത് അടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ എത്തിയിരുന്നു. മലയാളത്തില്‍ നയന്‍താരയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ദിലീപ്. സൂപ്പര്‍ഹിറ്റ് ചിത്രമായ ബോഡി ഗാര്‍ഡില്‍ ഇവര്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയില്‍ അതിഥിവേഷത്തിലും നയന്‍താര എത്തുകയുണ്ടായി. ദിലീപുമായി അടുത്ത വ്യക്തിബന്ധം നയന്‍താരയ്ക്കുണ്ട്.
എന്തുകൊണ്ടാണ് മോഹന്‍ലാലും മമ്മൂട്ടിയും എത്താത്തത് എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. കരിയറിന്റെ തുടക്ക കാലത്ത് തന്നെ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ വേഷമിട്ട നായികയാണ് നയന്‍സ്- 2004 ല്‍ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്തും നാട്ടുരാജാവും ആയിരുന്നു ആ സിനിമകള്‍. പിന്നീട് മോഹന്‍ലാലിന്റെ നായികയായി ഒരു സിനിമയില്‍ പോലും നയന്‍താര അഭിനയിച്ചിട്ടില്ല.
പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം അധികം വൈകാതെ തമിഴിലെ സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി അഭിനയിച്ചു. പിന്നീട് അതിവേഗ വളര്‍ച്ച. മോഹന്‍ലാലുമായി തന്നെ ചേര്‍ത്ത് മുമ്പുണ്ടായ ഗോസിപ്പുകളില്‍ നയന്‍താര നിലപാട് തുറന്നു പറഞ്ഞിരുന്നു. തുടക്കകാലത്ത് തന്നെ മോഹന്‍ലാലിനോടൊപ്പം രണ്ട് ചിത്രങ്ങള്‍ അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു. വളരെ പെട്ടെന്ന് തന്നെ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് അവസരങ്ങള്‍ ലഭിച്ചത് ചില നടിമാര്‍ക്ക് തന്നോട് അസൂയ ഉണ്ടായിരുന്നു.
തന്നെയും അദ്ദേഹത്തെയും ചേര്‍ത്ത് പല ഗോസിപ്പുകളും അവര്‍ പുറത്തിറക്കി എന്നാണ് നയന്‍താര പറഞ്ഞത്. മമ്മൂട്ടിയുമായി അടുത്ത ബന്ധം നയന്‍താരയ്ക്കുണ്ടായിരുന്നതുമില്ല. രണ്ടു സിനിമകളില്‍ അഭിനയിച്ചുവെന്നതാണ് മറ്റൊരു വസ്തുത. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ തസ്‌കരവീരനിലും രാപ്പകലിലും അധികം വൈകാതെ നായികയായി അഭിനയിച്ചു.
നീണ്ട 19 വര്‍ഷം സിനിമകളില്‍ നായികയായി തിളങ്ങിയ മറ്റൊരു നടി തെന്നിന്ത്യയിലില്ല. യഥാര്‍ത്ഥത്തില്‍ സിനിമകളുടെ വിജയത്തിനപ്പുറം വളരെ തന്ത്രപരമായാണ് ഈ റിപ്പീറ്റഡ് ഫേസ് വാല്യു നടി സ്വന്തമാക്കിയത്. സിനിമ അടിമുടി നായകനെ ചുറ്റിപറ്റിയാണ്. രണ്ട് പാട്ടിലും കുറച്ചു സീനുകളിലുമുള്ള നായിക അതിന് പ്രെമോഷന്‍ ചെയ്യേണ്ടെന്നായിരുന്നു നയന്‍സിന്റെ തീരുമാനമെന്നായിരുന്നു അന്നത്തെ സൂചനകള്‍. പരസ്യങ്ങള്‍ക്കും നടി അധികം മുഖം കൊടുത്തില്ല.
