ആര്‍എസ്എസ് മുഴുവന്‍ കൊല്ലാന്‍ നടക്കുന്നവരാണെന്ന് കേരളത്തിലുള്ളവരോട് ആരാണ് പറഞ്ഞത്?; ഇന്ന് കാവി കളര്‍ സാരി ഉടുത്താല്‍, അമ്പലത്തില്‍ പോയി കുറി തൊട്ടാല്‍ ഒക്കെ സംഘിയാക്കുന്നു; ഇതൊക്കെ എന്താണെന്ന് മല്ലിക സുകുമാരന്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരന്‍. ടെലിവിഷനിലൂടെയും ബിഗ്സ്ക്രീനിലൂടെയും തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ആര്‍എസ്എസുകാര്‍ എന്ന് പറഞ്ഞാല്‍ കൊല്ലാന്‍ നടക്കുന്നവരാണെന്ന് ആരാണ് പറഞ്ഞതെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നവര്‍ എല്ലാ പാര്‍ട്ടിയിലും ഇല്ലേയെന്നും, ഒരു പാര്‍ട്ടിയെ മാത്രം പറയുന്നത് ശരിയല്ലല്ലോ എന്നും താരം ചോദിക്കുന്നു. ആര്‍എസ്എസ് മുഴുവന്‍ കൊല്ലാന്‍ നടക്കുന്നവരാണെന്ന് കേരളത്തിലുള്ളവരോട്് ആരാണ് പറഞ്ഞത്? അത്തരക്കാര്‍ എല്ലാ പാര്‍ട്ടിയിലുമില്ലേ? എത്ര ആള്‍ക്കാരാണ് പല പാര്‍ട്ടിയിലായി കൊല്ലപ്പെടുന്നത്.
അവര്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നല്ല ഞാന്‍ പറഞ്ഞത്. അന്ന് ഹിന്ദു മുന്നണി ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് രാഷ്ട്രീയമായി ആക്രമണമൊന്നും ഇല്ലായിരുന്നു. ഇന്ന് കാവി കളര്‍ സാരി ഉടുത്താല്‍, അമ്പലത്തില്‍ പോയി കുറി തൊട്ടാല്‍ ഒക്കെ സംഘിയാക്കുന്നു. ഇതൊക്കെ എന്താണ്?’ എന്നും മല്ലിക സുകുമാരന്‍ ചോദിക്കുന്നു.
യുക്തിവാദിയാണ് പൃഥ്വിരാജ് എന്നത് എല്ലാവരും വെറുതെ തെറ്റിധരിക്കുന്നതാണെന്ന് മല്ലിക വ്യക്തമാക്കുന്നു. പൃഥ്വിരാജ് ഹിന്ദു വിരുദ്ധനാണെന്ന പ്രചാരണവും മല്ലിക തള്ളിക്കളഞ്ഞു. പൃഥ്വി ഹിന്ദു വിരുദ്ധനാണെങ്കില്‍, ആദ്യം തന്നെയല്ലേ വെറുക്കേണ്ടതെന്ന് മല്ലിക ചോദിക്കുന്നു. 24 മണിക്കൂറും അമ്പലവും പൂജയുമായി നടക്കുന്ന തന്നെയല്ലേ എന്നും മല്ലിക ചിരിയോടെ ചോദിക്കുന്നു.
‘പൃഥ്വി ഇപ്പോഴും എന്നോട് ചോദിക്കും എന്തുവാ അമ്മേ നമ്മുടെ നാട്ടില്‍ മാത്രമാണല്ലോ ഇങ്ങനെ എന്ന്. നമ്മുടെ നാട്ടില്‍ മാത്രമെന്താ മതത്തെ ബന്ധപ്പെടുത്തിയുള്ള വഴക്കുകളും ചര്‍ച്ചകളും ഒക്കെ എന്ന് അവന് എന്നോട് ചോദിക്കും. പൃഥ്വിരാജിനൊപ്പം ഭാര്യയും മകളും ഒരുപോലെ ദൈവ വിശ്വാസികളാണ് എന്നും മല്ലിക പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....