Connect with us

‘സുഡോക്കു’ വീഡിയോ ഗാനം റിലീസ്

Malayalam

‘സുഡോക്കു’ വീഡിയോ ഗാനം റിലീസ്

‘സുഡോക്കു’ വീഡിയോ ഗാനം റിലീസ്

രഞ്ജിപണിക്കർ, മണിയൻ പിള്ള രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.ആർ.അജയകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച്,ജൂൺ 24 ന് തീയേറ്ററുകളിലെത്തുന്ന “സുഡോക്കു ‘N” എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. പുള്ളിക്കണക്കൻ എഴുതിയ വരികൾക്ക് അപ്പു ഈണം നല്കി ജാസി ഗിഫ്റ്റ് ആലപിച്ച “നെഞ്ചോരമല്ലേ പെണ്ണേ…” എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റീലിസായത്.

അന്തർദേശീയ മാധ്യമങ്ങളിലൂടെ ശ്രദ്ധേയായ സാറാ ഷേയ്ക്കാ, മലയാളികളുടെ മനം കവർന്ന, ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള കുഞ്ഞുവ്ളോഗർ ശങ്കരൻ ഒക്കെ ആദ്യമായി മലയാള ചലച്ചിത്ര രംഗത്തെത്തുന്നത് സുഡോക്കു’N ൽ അഭിനയിച്ചുകൊണ്ടാണ്.
ചങ്ങാതിപ്പൂച്ച, മൈ ബിഗ് ഫാദർ, അഭിയും ഞാനും തുടങ്ങിയ ഹിറ്റ് മലയാള ചലച്ചിത്രങ്ങളുടെ സംവിധായകനായ എസ് പി മഹേഷ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


അഞ്ചാം വയസ്സുമുതൽ നൃത്തമാടി തനിക്കു കിട്ടുന്ന പ്രതിഫലം മുഴുവനും നിർധനരായ ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കുവേണ്ടി ദാനം ചെയ്യുന്ന ചിപ്പിമോൾ ആദ്യമായി കോറിയോഗ്രാഫറാകുന്ന ചിത്രം കൂടിയാണ് “സുഡോക്കു’N “.
പ്രമുഖ താരങ്ങളായ കലാഭവൻ നാരായണൻ കുട്ടി, ‘ഇരണ്ട് മനം വേണ്ടും’ എന്ന തമിഴ് സിനിമയിലെ നായകൻ സജി സുരേന്ദ്രൻ, കെ. അജിത് കുമാർ,ജാസ്മിൻ ഹണി, മുൻഷി രഞ്ജിത്ത്, കെ. പി. എ. സി. ലീലാമണി, കെ. പി. എ. സി. ഫ്രാൻസിസ്, ആദിനാട് ശശി, കിജിൻ രാഘവൻ, കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ സുമേഷ്, മഞ്ജിത്, സന്തോഷ് തങ്ങൾ,ദീപു ഇന്ദിരാദേവി, ബിന്ദു തോമസ്സ്, താര വി. നായർ, കവിത കുറുപ്പ്,


ജാനകി ദേവി, മിനി സ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ ബേബി വ്യദ്ധി വിശാൽ, ബേബി ആരാധ്യ, മാസ്റ്റർ ആദി എസ്സ്. സുരേന്ദ്രൻ, വി. റ്റി. വിശാഖ്, ബോബ് ജി എടേർഡ്, ബിജു എസ്സ്, പ്രേം വിനായക്, മനോജ രാധാകൃഷ്ണൻ, ബിജു കാവനാട്, ഗൗതം, ഹരീഷ് ഭരണി, പ്രിയലാൽ, സിദ്ധാർത്ഥ്, വിക്രം കലിംഗ, കാർത്തിക്, വിനോദ്,ഡി. പോൾ, സിജിൻ, ആദിത്യ എസ്സ്. രാജ്, ലിപു, ഷഹീർ മുംതാസ്,അനൂപ് ബഷീർ, സായി മോഹൻ, രാജേഷ് കുമാർ, പ്രസീദ് മോഹൻ, സൈമൺ നെടുമങ്ങാട് എന്നിവർക്കൊപ്പം സ്കൂൾ ഓഫ് ഡ്രാമയിലെ കലാകാരന്മാരും നൂറ്റിഇരുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
അരുൺ ഗോപിനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. .
പുള്ളിക്കണക്കൻ, സജി ശ്രീവൽസം എന്നിവരുടെ വരികള്‍ക്ക് തെെക്കൂടത്തിലൂടെ ശ്രദ്ധേയനായ അപ്പു, മൈജോണ്‍ ബ്രിട്ടോ എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ഹേമന്ത് ഹര്‍ഷന്‍.
ആർട്ട്-സുജി ദശരഥൻ, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്,മേക്കപ്പ്-പന്തളം വിജയകുമാർ,രഞ്ജിത് മാമ്മൂട്,സ്റ്റില്‍സ്-സുനില്‍ കളര്‍ ലാന്റ്, ക്രിയേറ്റീവ് ഡയറക്ടർ – മജ്ഞിത് ശിവരാമൻ,
അസോസിയേറ്റ് ഡയറക്ടര്‍-ഋഷി സൂര്യൻ പോറ്റി,
വിൽസൺ തോമസ്സ്, രതീഷ് ഓച്ചിറ. എഫക്ട്സ്- സുരേഷ് തിരുവല്ലം .
അസിസ്റ്റന്റ് ഡയറക്ടര്‍- സുരാജ് ചെട്ടികുളങ്ങര, അനീഷ് കല്ലേലി. പ്രൊഡക്ഷൻ കൺസൾട്ടേഷന്‍-ബദറുദ്ദീന്‍ അടൂര്‍,
വി എഫ് എക്സ്- താഹിർ മുഹമ്മദ് ,വിനു രാമകൃഷ്ണൻ,ബി ജി എം-
അജീഷ് തോമസ്, ഡിസൈൻ – ബിജു ബൈമാക്സ്, ദിപു സോമൻ,പി ആർ ഒ-എ എസ് ദിനേശ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top