Connect with us

ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കിയതിന്റെ വിവരങ്ങളെവിടെ, വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കോടതി; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട പരാമര്‍ശം വന്നപ്പോള്‍ അതിന്റെ പേരില്‍ കോടതിയെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും കോടതി

Malayalam

ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കിയതിന്റെ വിവരങ്ങളെവിടെ, വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കോടതി; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട പരാമര്‍ശം വന്നപ്പോള്‍ അതിന്റെ പേരില്‍ കോടതിയെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും കോടതി

ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കിയതിന്റെ വിവരങ്ങളെവിടെ, വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കോടതി; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട പരാമര്‍ശം വന്നപ്പോള്‍ അതിന്റെ പേരില്‍ കോടതിയെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും കോടതി

അപ്രതീക്ഷിത സംഭവങ്ങളാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കിയതിന്റെ വിവരങ്ങളെവിടെയെന്ന് ചോദിച്ചിരിക്കുകയാണ് വിചാരണക്കോടതി. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷനോട് വിചാരണക്കോടതി ഇതു സംബന്ധിച്ച വിവരങ്ങള്‍ തേടിയത്. കേസില്‍ പത്താം പ്രതിയാണ് ശരത്.

ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം അങ്കമാലി കോടതിയിലാണ് നല്‍കിയിരിക്കുന്നത്. വിചാരണക്കോടതിക്ക് ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടരന്വേഷണത്തിന്റെ ഭാഗമായി പുതിയതായി എത്ര പേരെ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും കോടതി ചോദിച്ചു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തരേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. അങ്കമാലി കോടതിയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് വിചാരണക്കോടതിക്ക് ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട പരാമര്‍ശം വന്നപ്പോള്‍ അതിന്റെ പേരില്‍ കോടതിയെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കെട്ടിച്ചമച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ബി. രാമന്‍പിള്ള വാദിച്ചു. ദിലീപും ബന്ധുക്കളും തമ്മില്‍ നടത്തിയതെന്നു പറയുന്ന ഫോണ്‍ സംഭാഷണങ്ങളും കെട്ടിച്ചമച്ചതാണ്. സംഭാഷണങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പരിശോധനയ്ക്ക്് നല്‍കിയതിന്റെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനുശേഷം നല്‍കിയവയുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ മേല്‍നോട്ടത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് എഡിജിപി ആയിരുന്ന എസ്. ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്യുന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സംവിധായകനും
കേരള സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ ബൈജു കൊട്ടാരക്കരയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സര്‍വീസ് കാര്യങ്ങളില്‍ സ്വകാര്യ വ്യക്തിക്ക് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യാനാകില്ലെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരേ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി ഉത്തരവ് നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലുമായതിനാല്‍ റദ്ദാക്കണമെന്നാണ് ആവശ്യം. മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധന തുടരന്വേഷണത്തിന് അനിവാര്യമാണ്. മെമ്മറി കാര്‍ഡില്‍ ഉണ്ടായ വ്യത്യാസത്തിന്റെ ആനുകൂല്യം എതിര്‍വിഭാഗത്തിന് ലഭിക്കുന്നത് തടയുന്നതിന് ഇത് ആവശ്യമാണ്. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്കായി അയയ്ക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

വിചാരണക്കോടതിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം ഉണ്ടായതായുള്ള ഫോറന്‍സിക് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫോറന്‍സിക് പരിശോധന ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഏപ്രില്‍ നാലിന് അപേക്ഷ നല്‍കുന്നത്. എന്നാല്‍, മേയ് ഒന്‍പതിന് ഈ ആവശ്യം വിചാരണക്കോടതി തള്ളി.

ദിലീപിന്റെ ആവശ്യപ്രകാരം സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് പകര്‍പ്പ് എടുക്കാനായി 2020 ജനുവരി 10-ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ എത്തിച്ചപ്പോഴാണ് മെമ്മറി കാര്‍ഡ് മുന്‍പ് പരിശോധിച്ചതായി മനസ്സിലാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഫോറന്‍സിക് ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഇത് വിചാരണക്കോടതിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പ്രോസിക്യൂഷനെ അറിയിച്ചില്ല.

കേസിലെ തുടരന്വേഷണത്തിനു വഴിയൊരുക്കിയ ശബ്ദരേഖകള്‍ ശേഖരിച്ചിരുന്ന ലാപ്‌ടോപ് കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു. ഈ ലാപ്‌ടോപ് കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപും കൂട്ടാളികളും നടത്തിയ ഗൂഢാലോചനകളും സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്ത ടാബ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പക്കല്‍ നിന്നു നഷ്ടപ്പെട്ടു. എന്നാല്‍ അതിലെ ശബ്ദ ഫയലുകള്‍ ഇപ്പോള്‍ സുരാജിന്റെ പക്കലുള്ള ലാപ്‌ടോപ്പിലേക്കു മാറ്റിയതിനു ശേഷമാണു അതു പെന്‍ഡ്രൈവില്‍ ശേഖരിച്ചത്. ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു കൈമാറിയ ശബ്ദരേഖകളില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദത്തിനിടയിലാണു പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയില്‍ ബോധിപ്പിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top