റോബിന് ഇത്രയധികം ആരാധകര്‍ ഉണ്ടാകുനനുള്ള കാരണം എന്താണ് എന്ന് അറിയാമോ ?കാരണം വെളിപ്പെടുത്തി ദീപ രാഹുല്‍ ഈശ്വര്‍ !
ടെലിവിഷൻ പ്രേഷകരുടയിൽ ഏറെ ആരാധകരുള്ള ഷോയാണ് ബിഗ്ബോസ് .ടെലിവിഷന്‍ റിയാലിറ്റി ഷോകളോടുള്ള ആരാധകരുടെ അതിരുകടന്ന പ്രതികരണങ്ങളെക്കുറിച്ച് സമൂഹത്തിന് മുന്നറിയിപ്പ് നല്കി അവതാരകയും നടിയുമായ ദീപ രാഹുല്‍ ഈശ്വര്‍. അനാരോഗ്യകരമായ ഇത്തരം പ്രവണതകളെക്കുറിച്ച് സമൂഹം ബോധവാന്മാരാകണം എന്ന് ഉറക്കെ പറയുകയാണ് ദീപ. പ്രമുഖ മാധ്യമത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ദീപ രാഹുല്‍ ഈശ്വറിന്റെ ഈ പ്രതികരണം.
ബിഗ് ബോസ് മലയാളം സീസണ് 4-ന്റെ വേദിയില്‍ നിന്നും മത്സരാര്‍ത്ഥിയായിരുന്ന ഡോ.റോബിന് രാധാകൃഷ്ണനെ ഷോയില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ടുണ്ടായആരാധകബഹളത്തെക്കുറിച്ചായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്. റോബിന് ഷോയില്‍ നിന്ന് പുറത്തായതിനു പിന്നാലെ ആരാധകരുടെയിടയില്‍ ഉയര്‍ന്നുവന്ന സമ്മിശ്രപ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു.ഇതേക്കുറിച്ചായിരുന്നു ചര്‍ച്ചയില്‍ ഉടനീളം സംസാരിച്ചത്. ഫാനിസം പരിധി വിടുന്നുവോ? ടെലിവിഷന്‍ ഷോകളെ വൈകാരികമായി കാണേണ്ടതുണ്ടോ എന്നതായിരുന്നു ടിവി ചര്‍ച്ചയിലെ വിഷയം. ദീപ രാഹുല്‍ ഈശ്വറിനൊപ്പം നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്, വി.ജെ. ആയിരുന്ന കരണ്‍ മാത്യു, ഡോ.അരുണ്‍ ബി.നായര്‍ എന്നിവരും പങ്കെടുത്തിരുന്നു.വളരെ പ്രസക്തമായ കാര്യങ്ങളാണ് ദീപ രാഹുല്‍ ഈശ്വര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്. ‘ഇത് യഥാര്‍ത്ഥത്തില്‍ നടക്കുന്ന കാര്യമാണെന്ന് ആളുകള്‍ക്ക് ഒരു ധാരണയുണ്ട്. ഒരു വീടിനുള്ളില്‍ കുറേ ആളുകള്‍ പുറംലോകവുമായി ബന്ധമില്ലാതെ ചെയ്യുന്ന കാര്യങ്ങളാണ് പ്രേക്ഷകര്‍ കാണുന്നത്.
അവിടെ ഓരോരുത്തരും അവരവരായി തന്നെ നില്ക്കുന്നു, അവര്‍ക്കിടയില്‍ ദൈനംദിനം നടക്കുന്ന കാര്യങ്ങള്‍ കാണുന്നു, അങ്ങനെ കാണുന്ന പ്രേക്ഷകര്‍ മാനസികമായി മത്സരാര്‍ത്ഥികളുമായി കൂടുതല്‍ അടുക്കുകയാണ് ചെയ്യുന്നത്പക്ഷെ, സിനിമയിലോ സീരിയലിലോ അതല്ല അവസ്ഥ, പ്രേക്ഷകര്‍ ആ കഥാപാത്രങ്ങളോടാണ് മാനസികമായി അടുക്കുന്നത്. പക്ഷെ, ഇവിടെ അങ്ങനെയല്ല, കാണുന്നയാള്‍ ആ പ്രത്യേക വ്യക്തിയുമായാണ് അടുപ്പത്തിലാകുന്നത്. അതിനാല്‍ ഈ അടുപ്പത്തിന് കുറച്ച് തീവ്രത കൂടുതലാണ്. അതുകൊണ്ട് ആ ധാരണയോടെ വേണം ഇത്തരം റിയാലിറ്റി ഷോകളെ സമീപിക്കുവാന്‍.’ ദീപ പറയുന്നു.
സമൂഹം ഇതേക്കുറിച്ച് ബോധവാന്മാരാകണമെന്നും ഒട്ടും ആരോഗ്യകരമല്ലാത്ത കാര്യമാണിതെന്നും ദീപ രാഹുല്‍ ഈശ്വര്‍ ടിവി പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
