ദില്‍ഷയുടേയും ഡോക്ടറിന്റേയും പ്രണയം ഫേക്ക് ആണോ എന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി സാബു മോൻ !
ബിഗ് ബോസ് സീസണ് മൂന്നിനെക്കാളും മികച്ച പ്രേക്ഷക സ്വീകര്യതയാണ് നാലിന് ലഭിക്കുന്നത്. കാഴ്ചക്കാരിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സീസണുകളിലെ പോരായ്മകള്‍ പരിഹരിച്ചു കൊണ്ടാണ് നാലാം ഭാഗം ഒരുക്കിയിരിക്കുന്നത്. തുടകത്തില്‍ തന്നെ ഇത്തവണത്തെ ബിഗ് ബോസ് യാത്ര മത്സരാര്‍ത്ഥികള്‍ക്ക് സുഖകരമായിരിക്കില്ലെന്ന് മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എകദേശം അതുപോലെയാണ് ഷോ മുന്നോട്ട് പോകുന്നത്.ബിഗ് ബോസ് ഷോകളില്‍ വഴക്കും ബഹളവും നിത്യകാഴ്ചയാണ്. എന്നാല്‍ അഭിപ്രായഭിന്നതയും പ്രശ്നങ്ങളും മാത്രമല്ല നല്ല നിമിഷങ്ങളും ഹൗസില്‍ സംഭവിക്കാറുണ്ട്.ബിഗ് ബോസ് സീസണ് നാലിന്റെ തുടക്കം മുതല്‍ പ്രേക്ഷകരുടെ ഇടയിലും പുറത്തും ചര്‍ച്ചയായ പേരുകളായിരുന്നു ഡോക്ടര്‍ റോബിന്റേയും ദില്‍ഷയുടേയും. ഇവര്‍ പരിചയപ്പെടുന്നതിന് മുന്‍പ് തന്നെ ഇവരും പ്രണയത്തിലാവുമെന്ന് പ്രേക്ഷകര്‍ വിധിയെഴുതിയിരുന്നു .ഇതേ സംശയം തുടക്കം മുതലെ ഹൗസ് അംഗങ്ങള്ക്കുമുണ്ടായിരുന്നു. അപ്പോഴൊക്കെ ഒരിക്കലും അങ്ങനെയുണ്ടാകില്ലെന്ന് ദില്‍ഷ ആവര്‍ത്തിച്ച് പറഞ്ഞു. പക്ഷെ ഡോക്ടര്‍ തന്റെ ഉള്ളിലുളള ഇഷ്ടം വെളിപ്പെടുത്തി. എന്നാല്‍ ദില്‍ഷ ഇതുവരേയും തന്റെ ഇഷ്ടം തുറന്ന് പറഞ്ഞിട്ടില്ല. സുഹൃത്താണെന്ന് പറയുമ്പോഴും ഡോക്ടറിനോടുള്ള ദില്‍ഷയുടെ പെരുമാറ്റം സംശയം ജനിപ്പിക്കുന്നതാണ്.
ഇപ്പോഴിതാ ഡോക്ടര്‍- ദില്‍ഷ അടുപ്പത്തെ കുറിച്ച് ബിഗ് ബോസ് സീസണ് 1 വിജയി സാബു മോന്. സീ കേരളത്തില്‍ ലൈവില്‍ എത്തിയപ്പോഴാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു ആരാധകന്റെ ചോദ്യത്തിനായിരുന്നു മറുപടി. രണ്ട് മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തെ നമുക്ക് നിര്‍വചിക്കാന്‍ പറ്റില്ല എന്നായിരുന്നു സാബുവിന്റെ ഉത്തരം. ദില്‍ഷയും ഡോക്ടര്‍ റോബിനും തമ്മിലുള്ള ബന്ധം ഫേക്കാണെന്ന് പറയുന്നവരോടുളള മറുപടി എന്താണെന്നുള്ള ചോദ്യത്തിനായിരുന്നും തന്റെ നിലപാട് വ്യക്തമാക്കിയത്.
സാബുവിന്റെ വാക്കുകള്‍ ഇങ്ങനെ…’ രണ്ട് വ്യക്തികള്‍ തമ്മിലുളള അടുപ്പം നമുക്ക് നിര്‍വചിക്കാന്‍ പറ്റില്ല. അതിനുള്ള അര്‍ഹത ആ രണ്ട് മനുഷ്യര്‍ക്കും മാത്രമേയുള്ളൂ. രണ്ട് വ്യക്തികളുടെ ബന്ധത്തില്‍ നോക്കി അങ്ങനെയായിരിക്കും എന്ന് പറയുന്നതാണ് മോറല്‍ പോലീസിംഗ്. അത് ഞാന്‍ അല്ല. അത്തരത്തിലുളള കണ്ടെത്തലുകള്‍ നടത്താനും തനിക്ക് താല്പര്യമില്ല’; ബിഗ് ബോസ് സീസണ് 1 വിജയി സാബു മോന് പറഞ്ഞു.
അധികം പേരും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് പറയുന്നത്. സോഷ്യല്‍ മീഡിയില്‍ ഇവരുടെ രസകരമായ എഡിറ്റംഗ് വീഡിയോകള്‍ പുറത്ത് വരുന്നുണ്ട്.
റോബിന് പോയതിന് ശേഷം ദില്‍ഷ ഷോയില്‍ ആക്ടീവ് ആയിട്ടുണ്ട്. ഡോക്ടര്‍ പോകാന്‍ കാരണക്കാരനായ റിയാസിനോട് ഒരു വിട്ടുവീഴ്ചയും കാണിക്കുന്നില്ല. റിയാസിനെതിരെ വീണു കിട്ടുന്ന പല അവസരങ്ങളും ദില്‍ഷ ഇപ്പോള്‍ നല്ല രീതിയില്‍ മുതലാക്കുന്നുണ്ട്.
ഡോക്ടറിന്റേയും ബ്ലെസ്ലിയുടേയും നിഴലായിട്ടാണ് ദില്‍ഷ നില്‍ക്കുന്നതെന്ന് തരത്തിലുളള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറ്റിയിരിക്കുകയാണ്. ഹൗസ് അംഗങ്ങളുടെ ഇടയില്‍ തന്നെ ദില്‍ഷയുടെ മാറ്റം ചര്‍ച്ചയായിട്ടുണ്ട്. ധന്യയും ലക്ഷ്മിയും ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു.
അതേസമയം ഡോക്ടര്‍ ഷോയില്‍ നിന്ന് പുറത്തായിട്ടുണ്ട്. നിറ കണ്ണുകളുമായിട്ടാണ് ഡോക്ടറിനെ ദില്‍ഷ യാത്രയാക്കിയത്. ജാസ്മിന് പിന്നാലെ റോബിനും പോയതോടെ ഷോ ഇനി മ്റ്റൊരു തീതിയിലാവും മുന്നോട്ട് പോവുക. ബിഗ് ബോസ് സീസണ് 4 അവസാനിക്കാന്‍ ഇനി വളരെ കുറിച്ച് ആഴ്ചകള്‍ മാത്രമേയുള്ളൂ.
