Malayalam
രാഷ്ട്രീയത്തിലേക്ക് ഇനിയുണ്ടാവില്ല, ആവർത്തിച്ച് രജനികാന്ത്, സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കരുത്.. അഭ്യർത്ഥനയുമായി താരം
രാഷ്ട്രീയത്തിലേക്ക് ഇനിയുണ്ടാവില്ല, ആവർത്തിച്ച് രജനികാന്ത്, സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കരുത്.. അഭ്യർത്ഥനയുമായി താരം

രജനികാന്തിന്റെ രാഷ്ട്രീയ പിന്മാറ്റത്തില് പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ സമരം ശക്തമായതോടെ പ്രതികരണവുമായി രജനികാന്ത് രംഗത്ത്. രാഷ്ട്രീയത്തിലേക്കുള്ള തന്റെ വരവ് ഇനിയുണ്ടാവില്ലെന്ന് ആവര്‍ത്തിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ. തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കരുതെന്നും പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണം. ആരാധകര്‍ തന്നെ വേദനിപ്പിക്കരുതെന്നും നിസ്സഹായാവസ്ഥ മനസ്സിലാക്കണമെന്നും രജനികാന്ത് പറയുന്നു.
രജനിയുടെ വാക്കുകൾ ഇങ്ങനെ
സമാധാനപരമായ പ്രതിഷേധം നടത്തിയവരോടും നേതൃത്വത്തിന്റെ നിര്‍ദേശം മാനിച്ച് പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നവരോടുമുള്ള നന്ദി ഞാന്‍ അറിയിക്കുന്നു.എന്റെ തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തരം പ്രതിഷേധങ്ങള്‍ നടത്തരുത്. ഇതിനായി സമ്മര്‍ദ്ദം ചെലുത്തരുതെന്ന് ഞാന്‍ എല്ലാവരോടും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
ഡിസംബര്‍ അവസാന ദിവസം പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് രജനികാന്ത് വ്യക്തമാക്കിയിരുന്നു. രജനീകാന്ത് രാഷ്ട്രീയ പ്രവേശന തീരുമാനം പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചും അദ്ദേഹം തിരികെയെത്തണമെന്ന് ആവശ്യപ്പെട്ടും ചെന്നൈയില്‍ ആരാധകരുടെ നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. രജനീകാന്തിന്റെ ഔദ്യോഗിക ആരാധക സംഘടനയായ രജനി മക്കള്‍ മണ്ട്രത്തിന്റെ വിലക്ക് മറികടന്നാണ് ആരാധകര്‍ മുന്‍നിശ്ചയപ്രകാരം പ്രിയതാരത്തിന്റെ മനസ് മാറ്റാന്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...