നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ത്തപ്പെട്ടിരിക്കാം’; റൈറ്റ് ബ്ലോക്കേര്‍സിൽ കുടുങ്ങും ? ഹാര്‍ഡ് ഡിസ്ക് പരിശോധിക്കണം; എഫ്എസ്എല് മുന്‍ ജോയിന്റ് ഡയറക്ടര്‍!
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഒറിജിനലോ പകർപ്പോ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശം ഉണ്ടെന്ന് ആവർത്തിക്കുകയാണ് ക്രൈംബ്രാഞ്ച്.കഴിഞ്ഞ ദിവസം ദിലിപീന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ വിവരണങ്ങൾ സംബന്ധിച്ചുള്ള നോട്ട് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ദൃശ്യങ്ങൾ കൈവശമില്ലാതെ ഇത്തരമൊരു വിവരണം തയ്യാറാക്കാൻ സാധിക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഈ സാഹചര്യത്തിൽ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പരിശോധന ആവശ്യപ്പെട്ട് വീണ്ടും വിചാരണ കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.കഴിഞ്ഞ ദിവസം അനൂപിന്റെ ഫോണുകളുടെ സൈബർ പരിശോധനയിലായിരുന്നു ദൃശ്യങ്ങളുടെ ഓരോ സീനിന്റെയും കൃത്യമായുള്ള വിവരണങ്ങൾ ഉള്ള നോട്ട് പിടിച്ചെടുത്തത്. ദൃശ്യങ്ങളുടെ സഹായം ഇല്ലാതെ ഇത്തരത്തിലൊരു വിവരണം ഉണ്ടാക്കാൻ കഴിയില്ലെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അഭിഭാഷകരുടെ ഓഫീസിൽ നിന്നുള്ള ഫോട്ടോകൾ കണ്ട് രേഖപ്പെടുത്തിയതാണ് ഇവയെന്നായിരുന്നു അനൂപ് നൽകിയ മൊഴി. അനൂപിന്റെ മൊഴി പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.
അതെ സമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്ത്തപ്പെട്ടിട്ടുണ്ടാവാം എന്ന് ഫോറന്‍സിക് വിദഗ്ധന്‍. കഴിഞ്ഞ ദിവസം വിരമിച്ച തിരുവനന്തപുരം എഫ്എസ്എല്ലിലെ ജോയിന്റ് ഡയറക്ടര്‍ ( റിസേര്‍ച്ച്) ഡോ. എസ്പി സുനിലാണ് റിപ്പോര്‍ട്ടര്‍ ടിവിയോട് ഇക്കാര്യം വ്യക്തമാക്കിയത്.പക്ഷെ ഹാഷ് വാല്യു മാറിയത് കൊണ്ട് മാത്രം ദൃശ്യങ്ങള്‍ അനധികൃതമായി ആക്സസ് ചെയ്തു എന്ന് പറയാന്‍ കഴിയില്ലെന്നും ഇദ്ദേഹം പറയുന്നു. മെമ്മറി കാര്‍ഡ് കമ്പ്യൂട്ടറുമായോ മറ്റ് ഇലക്ട്രോണിക് ഡിവൈസുമായോ ബന്ധിപ്പിക്കുമ്പോള്‍ തന്നെ അതിന്റെ മൊത്തം ഹാഷ് വാല്യൂവിന് മാറ്റം വരാം. ദൃശ്യങ്ങടങ്ങിയ മെമ്മറി കാര്‍ഡില്‍ മറ്റ് ആയിരക്കണക്കിന് ഫയലുകള്‍ ഉണ്ട്. ഈ ഫയലുകളില്‍ മാറ്റം വരുത്തിയാലും മൊത്തം ഹാഷ് വാല്യു മാറും. കാര്‍ഡിലെ ആക്രമിക്കപ്പെട്ട വീഡിയോകളുടെ ഇന്‍ഡിവിജ്വല്‍ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.അതേസമയം കാര്‍ഡിലെ സിസ്റ്റം ഫയലുകളില്‍ മാറ്റം വന്നിട്ടുള്ളതിനാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ മറ്റൊരു ഡിവൈസിലേക്ക് കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്ന സാധ്യത ഇദ്ദേഹം തള്ളിക്കളയുന്നില്ല. പക്ഷെ ദൃശ്യങ്ങള്‍ കണ്ടോ, കോപ്പി ചെയ്തോ എന്ന് വേര്‍തിരിച്ച് പറയാന്‍ മെമ്മറി കാര്‍ഡ് പരിശോധനയിലൂടെ സാധ്യമല്ല.
ദൃശ്യങ്ങള്‍ കോപ്പി ചെയ്തു എന്ന് വ്യക്തമാക്കുന്ന ഒരു തെളിവും മെമ്മറി കാര്‍ഡില്‍ നിന്ന് ലഭിക്കില്ല. കോപ്പി ചെയ്തെന്ന് പറയപ്പെടുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് പരിശോധിച്ചാല്‍ മാത്രമേ ഇത് വ്യക്തമാവുകയുള്ളൂയെന്നും ഡോ എസ്പി സുനില്‍ പറഞ്ഞു.ഡിജിറ്റല്‍ ഡോക്യുമെന്റുകള്‍ പരിശോധിക്കുമ്പോള്‍ റീഡ് ഓണ്‍ലി ആക്സസ് മാത്രം നല്‍കാനായി റൈറ്റ് ബ്ലോക്കേര്‍സ് എന്ന ഡിവൈസ് ഉപയോഗിക്കാറുണ്ട്.
ഇതുപയോഗിക്കാത്ത അവസരത്തിലാണ് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂവില്‍ മാറ്റം വരുന്നത്. പൊതുവില്‍ കോടതികള്‍ ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ റൈറ്റ് ബ്ലോക്കേര്‍സ് ഉപയോഗിക്കേണ്ടതാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.2020 ലാണ് തിരുവനന്തപുരം എഫ്എസ്എല് ഹാഷ് വാല്യൂ മാറ്റം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. കേസ് പരിഗണിച്ച പ്രത്യേക കോടതി 2021 ല്‍ എട്ട് ദിവസം എസ് പി സുനിലിനെ വിസ്തരിച്ചിരുന്നു. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട് അറിയിച്ചില്ലെന്നായിരുന്നു പ്രോസിക്യൂഷന് പിന്നീട് വ്യക്തമാക്കിയത്.
ഹാഷ് വാല്യൂ മാറ്റം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നെന്ന ആരോപണം ഞെട്ടിക്കുന്ന സംഭവമാണെന്നും തന്റെ സ്വകാര്യത ഹനിക്കപ്പെടുമെന്നും അതിജീവിത കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
