വിമർശകരുടെ വായ അടപ്പിച്ച് ഓരോ ദിവസവും പുതിയ ചിത്രങ്ങൾ… അമൃതയുടെയും ഗോപി സുന്ദറിന്റെയും പുതിയ ചിത്രം കണ്ടോ? പുതിയ സന്തോഷങ്ങളുമായി താരങ്ങൾ
ഐഡിയ സ്റ്റാര്‍സിംഗര്‍ റിയാലിറ്റി ഷോയിലൂടെ അമൃത സുരേഷ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിലും അമൃതയും സഹോദരി അഭിരാമിയും എത്തിയിരുന്നു. ഗോപി സുന്ദറുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് ശേഷം അമൃത സുരേഷ് ഇപ്പോൾ വീണ്ടും വർത്തകയിൽ നിറയുകയാണ്.
ഓരോ ദിവസവും ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് വിമർശകരുടെ വായ അടപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം വിമര്‍ശകര്‍ക്കായി പുട്ടും മുട്ടക്കറിയും കഴിക്കുന്ന അമൃതയുടെ ചിത്രം ഗോപി സുന്ദര്‍ പങ്കുവെച്ചിരുന്നു. മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുന്ന ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. അമൃതയും പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത് അമൃതയുടേയും ഗോപി സുന്ദറിന്റേയും ഒന്നിച്ചുള്ള ചിത്രമാണ്. അമൃതയാണ് ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്. ഗോപി സുന്ദരിന്റെ മുഖത്തിന്റെ സൈഡ് മാത്രമേ ചിത്രത്തിലുളളൂ കൂടാതെ ചിത്രം പകര്‍ത്ത അമൃതയേയും കണ്ണാടിയിലൂടെ കാണാം. ഒറ്റ ഫ്രെയിമിലുളള താരങ്ങളുടെ ചിത്രം വൈറല്‍ ആയിട്ടുണ്ട്. ഇത് കൂടാതെ നിരവധി ചിത്രങ്ങള്‍ ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ സംഗീത പരിപാടികളുമായി തിരക്കിലാണ് ഇവർ
