Malayalam
ദിലീപിന്റെ വീട്ടില്‍ ശ്വാസം മുട്ടി നില്ക്കുന്ന മഞ്ജുവിനെയാണ് കാണാറുള്ളത്,ഒരിക്കൽ മഞ്ജുമൂന്ന് മാസം പ്രായമുള്ള മകളെ മടിയിൽ വെച്ച് കരഞ്ഞിരിക്കുന്നു…ദിലീപേട്ടനെ കാണുന്നില്ലെന്ന് പറഞ്ഞു, മറുവശത്ത് ദിലീപ് കാവ്യക്കൊപ്പം ബാത്റൂമിലായിരുന്നു; അന്വേഷിച്ച് പോയ ഞാൻ കണ്ട കാഴ്ച; ലിബർട്ടി ബഷീറിന്റെ വെളിപ്പെടുത്തൽ വീണ്ടും
ദിലീപിന്റെ വീട്ടില്‍ ശ്വാസം മുട്ടി നില്ക്കുന്ന മഞ്ജുവിനെയാണ് കാണാറുള്ളത്,ഒരിക്കൽ മഞ്ജുമൂന്ന് മാസം പ്രായമുള്ള മകളെ മടിയിൽ വെച്ച് കരഞ്ഞിരിക്കുന്നു…ദിലീപേട്ടനെ കാണുന്നില്ലെന്ന് പറഞ്ഞു, മറുവശത്ത് ദിലീപ് കാവ്യക്കൊപ്പം ബാത്റൂമിലായിരുന്നു; അന്വേഷിച്ച് പോയ ഞാൻ കണ്ട കാഴ്ച; ലിബർട്ടി ബഷീറിന്റെ വെളിപ്പെടുത്തൽ വീണ്ടും
നടിയെ ആക്രമിച്ച കേസാണ് മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ചാനൽ ചർച്ചയിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാടാ പ്രതിവാദങ്ങളാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമാണ് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന വ്യക്തിയായ ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍ അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ദിലീപും കാവ്യമാധവനും തമ്മില്‍ മീശമാധവന് സിനിമ ഇറങ്ങിയ കാലം മുതലേ ബന്ധമുണ്ട് എന്നാണ് ലിബര്‍ട്ടി ബഷീറിന്റെ വെളിപ്പെടുത്തല്‍. മഞ്ജുവാര്യര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തില്‍ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാകുകയാണ്.
മഞ്ജുവാര്യരുടെയും ദിലീപിന്റെയും പ്രണയ വിവാഹം സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായതാണ്. വിവാഹ ശേഷം ദിലീപിന്റെ വീട്ടില്‍ മഞ്ജുവാര്യര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ഞാന്‍ ആ വീട്ടില്‍ പോയ വേളയില്‍ തനിക്ക് ഇക്കാര്യം മനലിയാടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ വീട്ടില്‍ പണവുമായി പോകാറുണ്ട്. ഈ വേളയില്‍ ശ്വാസം മുട്ടി നില്ക്കുന്ന പോലെ മഞ്ജുവിനെ കണ്ടിട്ടുണ്ടെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.
മഞ്ജുവാര്യരെ ഫോണില്‍ വിളിച്ചാല്‍ പോലും കിട്ടാന്‍ പ്രയാസമാണ്. ദിലീപിന്റെ അമ്മയോ സഹോദരിമാരോ ആണ് ഫോണെടുക്കുക. ആരാണ് ഫോണ്‍ വിളിക്കുന്നതെന്ന് വ്യക്തമായ ശേഷമേ മഞ്ജുവാര്യര്‍ക്ക് ഫോണ്‍ കൈമാറുകയുള്ളൂവെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. മഞ്ജുവിന്റെ തറവാടിത്തം കൊണ്ടുമാത്രമാണ് അവര്‍ മൗനം പാലിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
മീശമാധവന് സിനിമയുടെ 125ാം ദിവസത്തിന്റെ ആഘോഷം എറണാകുളത്തെ ഹോട്ടലില്‍ നടന്നപ്പോഴുണ്ടായ കാര്യവും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തി. പരിപാടി കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയായിട്ടുണ്ട്. സുഹൃത്ത് സുബൈര്‍ അവിടെയുണ്ടായിരുന്നു. ഞാന്‍ ബാത്ത് റൂമില്‍ പോകുമ്പോള്‍ മഞ്ജുവാര്യര്‍ മൂന്ന് മാസം പ്രായമുള്ള മകള്‍ മീനാക്ഷിയെ മടിയില്‍ വച്ച് കരഞ്ഞിരിക്കുന്നു. എന്താ പോയില്ലേ എന്ന് മഞ്ജുവിനോട് ചോദിച്ചുവെന്നും ലിബര്‍ട്ടി ബഷീര്‍ വിശദീകരിച്ചു.
ദിലീപേട്ടനെ കാണുന്നില്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഞാന്‍ അന്വേഷിച്ചുപോയ വേളയില്‍ ദിലീപ് മറ്റൊരു ബാത്ത് റൂമില്‍ കാവ്യയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടത്. ഞാന്‍ ദിലീപിനെ കുറേ തെറി പറഞ്ഞു. നീ എത്ര വേണേലും സംസാരിച്ചോ, നിന്നെ കാത്ത് മഞ്ജുവാര്യര്‍ ഇരിക്കുന്നുവെന്നും അവളെ വീട്ടിലെത്തിക്കാനും ആവശ്യപ്പെട്ടുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
കാവ്യയുമായി ദിലീപിന് ബന്ധമുണ്ടെന്ന് മഞ്ജുവാര്യര്‍ക്ക് അന്നേ അറിയാമായിരുന്നുവെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. മഞ്ജുവിന് കുഞ്ഞായിരിക്കുന്ന സമയമാണത്. സിനിമാ രംഗത്തുള്ള പലര്‍ക്കും ഈ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നു. അന്ന് ഇത്രയും രൂക്ഷമായിട്ടില്ല. പിന്നീട് ദിലീപിന്റെ പല ലൊക്കേഷനിലും കാവ്യ വന്ന് താമസിച്ചിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ ദിലീപും കാവ്യയും പല ലൊക്കേഷനിലും ഒരുമിച്ചുണ്ടാകാറുണ്ട്. കാവ്യയ്ക്ക് റോളില്ലാത്ത സിനിമയുടെ ലൊക്കേഷനിലും ഒരുമിച്ചുണ്ടായിരുന്നു. ദിലീപ് ഹോട്ടലിലെ മുകളിലെ മുറിയിലും കാവ്യയും അച്ഛനും താഴത്തെ മുറിയിലും തിരുവനന്തപുരത്ത് താമസിച്ചിരുന്നു. അമേരിക്കന്‍ പര്യടനത്തിന്റെ സമയത്തുണ്ടായ വിഷയങ്ങളല്ല ഇതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മഞ്ജുവാര്യര്‍ എല്ലാം അറിയുന്നു എന്ന കാര്യം ദിലീപ് അറിഞ്ഞിരുന്നില്ല. ആക്രമിക്കപ്പെട്ട നടി പറഞ്ഞിട്ടാണ് മഞ്ജു അറിഞ്ഞത് എന്നാണ് കരുതിയത്. അവര്‍ക്കിടയില്‍ ഒരു തെറ്റിദ്ധാരണയായിരുന്നു ഇത്. മഞ്ജുവിന് നേരത്തെ അറിയാമായിരുന്നു എല്ലാം. കാവ്യയുടെ ആദ്യ വിവാഹ സ്ഥലത്ത് വച്ച്, ഇനി മഞ്ജുവിന് സമാധാനമായി ജീവിക്കാലോ എന്ന് ഞാന്‍ തമാശയായി പറഞ്ഞിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
