Malayalam
ഒരേ കോളേജിലായിരുന്നു അവർ ഒടുവിൽ അത് സംഭവിച്ചു! കൈ പിടിക്കുമ്പോൾ കരയും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്
ഒരേ കോളേജിലായിരുന്നു അവർ ഒടുവിൽ അത് സംഭവിച്ചു! കൈ പിടിക്കുമ്പോൾ കരയും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്
മലയാളികളുടെ പ്രിയനടന് ജഗതി ശ്രീകുമാര്‍ എഴുപതാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കൊവിഡ് പശ്ചാത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് താരത്തിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായത്. ഈ വര്‍ഷം അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തും എന്ന വാര്‍ത്തയും ജഗതിയുടെ മകന് രാജ് കുമാര്‍ നേരത്തേ അറിയിച്ചിരുന്നു. ജഗതിയുടെ പിറന്നാൾ ദിനത്തിൽ പ്രമുഖ താരങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ ജഗതിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു.
ജഗതിയ്ക്ക് അപകടം പറ്റി ഈ അവസ്ഥയിലായി പോയത് മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടമാണെന്ന് പറയുകയാണ് പിസി ജോര്‍ജ് എംഎല്‍എ. ജഗതിയുടെ മകളെ വിവാഹം കഴിച്ചത് പിസി ജോര്‍ജിന്റെ മകനാണ്. അവരുടെ പ്രണയത്തെ കുറിച്ചും ജഗതിയുമായിട്ടുള്ള അടുത്ത സൗഹൃദത്തെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പിസി ജോര്‍ജ് മനസ് തുറന്നത്.
ജഗതി ചേട്ടന് ഭയങ്കര സ്നേഹമാണ്. എന്റെ മകന് തിരുവനന്തപുരത്ത് ലോ കോളേജില്‍ പഠിക്കുമ്പോള്‍ ജഗതിയുടെ മകളും അവിടെ ഉണ്ടായിരുന്നു. അങ്ങനെയാണ് പ്രണയത്തിലാവുന്നത്. ഞാന്‍ ചെന്ന് കൈയില്‍ പിടിച്ച് കഴിഞ്ഞാല്‍ ഭയങ്കരമായി പൊട്ടിക്കരയും. എനിക്കത് കാണാന്‍ കഴിയാത്തത് കൊണ്ട് ഫോണില്‍ കൂടിയേ ബന്ധപ്പെടാറുള്ളു. ആ മനുഷ്യന് ഇങ്ങനെയായി പോയത് കേരളത്തിന്റെ ഏറ്റവും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ലെവലിലേക്ക് എത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്ന് പി സി പറയുന്നു
സിനിമയില്‍ ഞാന്‍ വന്നത് അവര്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ്. ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. സിനിമയില്‍ അധ്യാപകന്റെ റോളില്‍ വിളിച്ചെങ്കിലും ഞാന്‍ മാറി നില്‍ക്കുകയാണ്. നായക വേഷമാണ്. പ്രമുഖ നടി എന്റെ കഥാപാത്രത്തിന്റെ ഭാര്യയായി അഭിനയിക്കുന്നുണ്ട്. അതുകൊണ്ട് ഞാന്‍ വേണ്ടെന്ന് വെച്ചു. രാഷ്ട്രീയമില്ലെങ്കില്‍ ഒരുപക്ഷേ നോക്കാമായിരുന്നുവെന്ന് പി സി ജോർജ തമാശരൂപേണ പറയുന്നു
