Connect with us

പൊലീസിലെ ആ ഉന്നതന്റെ അടക്കം രണ്ട് ലക്ഷം ഓഡിയോ അന്വേഷണ സംഘത്തിന്റെ കൈയ്യിൽ? കുരുക്ക് മുറുക്കുന്നു അടിമുടി വിറച്ച് ദിലീപ് !

News

പൊലീസിലെ ആ ഉന്നതന്റെ അടക്കം രണ്ട് ലക്ഷം ഓഡിയോ അന്വേഷണ സംഘത്തിന്റെ കൈയ്യിൽ? കുരുക്ക് മുറുക്കുന്നു അടിമുടി വിറച്ച് ദിലീപ് !

പൊലീസിലെ ആ ഉന്നതന്റെ അടക്കം രണ്ട് ലക്ഷം ഓഡിയോ അന്വേഷണ സംഘത്തിന്റെ കൈയ്യിൽ? കുരുക്ക് മുറുക്കുന്നു അടിമുടി വിറച്ച് ദിലീപ് !

നടിയെ ആക്രമിച്ച കേസിൽ എന്താണ് സംഭവിക്കുന്നത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് . കഴിഞ്ഞ ദിവസം അതിജീവിത മുഖ്യമന്ത്രിയെ കൊണ്ടിരിന്നു . കേസിൽ ഇനി എന്ത് വഴിത്തിരിവാണ് നടക്കാൻ പോകുന്നത് എന്നാണ് അറിയേണ്ടത് .തുടരന്വേഷണത്തിൽ മൂന്ന് മാസം കുടി സമയം നീട്ടി നൽകണം എന്ന ക്രൈം ബ്രാഞ്ച് കോടതിയെ ഇന്ന് സമീപിക്കുകയാണ് .

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം സംബന്ധിച്ച് റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയ്ക്കിടെ തർക്കിച്ച് രാഹുൽ ഈശ്വറും അഡ്വ ആശ ഉണ്ണിത്താനും. കേസിൽ രണ്ട് ലക്ഷത്തോളം ഫയലുകൾ അന്വേഷണ സംഘത്തിന് പരിശോധിക്കാനുണ്ടെന്ന ആശ്വ ഉണ്ണിത്താന്റെ വാദത്തിനെതിരെയായിരുന്നു രാഹുൽ രംഗത്തെത്തിയത്. അത്രയും ഫയലുകൾ പരിശോധിക്കണമെങ്കിൽ ഒരു വർഷമെങ്കിലും കേസന്വേഷണം പൂർത്തിയാക്കാൻ വേണ്ടി വരുമെന്നായിരുന്നു രാഹുലിന്റെ വാദം. ഇരുവരുടേയും വാക്കുകളിലേക്ക്

രണ്ട് ലക്ഷം ഓഡിയോ കേസിൽ പരിശോധിക്കാൻ ഉണ്ടെന്നാണ് അഡ്വ ആശ ഉണ്ണിത്താൻ ചാനൽ ചർച്ചകളിൽ പറയുന്നത്. എന്നാൽ അത്രയും ഓഡിയോകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കേട്ട് തീരണമെങ്കിൽ കുറഞ്ഞത് 1 വർഷമെങ്കിലും വേണ്ടി വരും. പിന്നെ എനെയാണ് മൂന്ന് മാസം കൊണ്ട് അന്വേഷണം തീർക്കാൻ സാധിക്കുക?. നിലയില്ലാ കയത്തിൽ മുങ്ങി തപ്പുകയാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും’.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പായതിനാൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മേൽ സമ്മർദ്ദം ഉണ്ട്. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അടിക്കാനുള്ള കളി മാത്രമാണ് നടക്കുന്നതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. എന്നാൽ
ദിലീപിനോട് സംസാരിച്ച മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ അടക്കം ഉള്ള ലക്ഷക്കണക്കിന് ഓഡിയോകൾ അന്വേഷണ സംഘത്തിന്റെ കൈയ്യിൽ ഉണ്ടെന്നായിരുന്നു ആശ്വാ ഉണ്ണിത്താന്റെ മറുപടി.

എല്ലാ ഓഡിയോകളും അന്വേഷണ സംഘം കേൾക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ആശാ ഉണ്ണിത്താൻ പറഞ്ഞു. ഇതോടെ എല്ലാ ഓഡിയോകളും കേൾക്കാതെ എങ്ങനെയാണ് അവ പരിശോധിക്കുകയെന്നായി രാഹുലിന്റെ ചോദ്യം.ഗണിച്ച് നോക്കിയും കവടി നിരത്തിയുമെല്ലാം ഇത് കണ്ടെത്താൻ സാധിക്കുമോയെന്നും രാഹുൽ ചോദിച്ചു.

‘തെളിവുകൾ ഉണ്ടെങ്കിൽ ദിലീപിനെ ശിക്ഷിക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല. എന്നാൽ തെളിവ് ഇല്ലാത്തതിനാൽ കേസ് എങ്ങനെയെങ്കിലും മുന്നോട്ട് കൊണ്ടുപോകുകയെന്നത് മാത്രമാണ് ഇവിടെ നടക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ‘കാവ്യ മാധവന്റെ കേസ് എന്തായി, കാവ്യയാണ് കേസിലെ മാഡം എന്നായിരുന്നു ആദ്യം വാർത്തകൾ. പിന്നീട് കാവ്യയുടെ അമ്മയാണോ കാവ്യയാണോ ക്വട്ടേഷൻ കൊടുത്തത് എന്നായി’.

രാഷ്ട്രീയ സമ്മർദ്ദം കൊണ്ട് മാത്രമാണ് ഈ കേസിൽ തള്ളിക്കൊണ്ടുപോകുന്നത്. ദിലീപ് വിരോധികൾ ഗോൾ പോസ്റ്റുകൾ മാറ്റികൊണ്ടുപോകുകയാണ്. ഇത് എത്രനാൾ എങ്ങനെ നീട്ടികൊണ്ടുപോകാൻ സാധിക്കും? വിചാരണ കോടതി ജഡ്ജ് ആയ ഹണി എം വർഗീസ് , മുൻ ജയിൽ ‍ഡിജിപി ശ്രീലേഖ എന്നിവരൊക്കെ മോശമാണെന്ന് വരുത്തി തീർക്കാനുള്ള മാധ്യമ പ്രൊപ്പഗാണ്ടയാണ് നടക്കുന്നത്’.

‘വിചാരണ കോടതി ജഡ്ജിയെ മാധ്യമങ്ങൾ വേട്ടയാടുകയാണ്. അവർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് തന്റെ അച്ഛനേയും ഭർത്താവിനേയും ഉൾപ്പെടെ കേസിലേക്ക് വലിച്ചിഴച്ചു ഇനി12 വയസുള്ള മകളെ മാത്രമാണ് കേസിലേക്ക് വലിച്ചിഴക്കാൻ ബാക്കിയിള്ളൂവെന്നാണ്’,രാഹുൽ ഈശ്വർ പറഞ്ഞു.
രാഷ്ട്രീയ സമ്മർദ്ദം കൊണ്ട് മാത്രമാണ് ഈ കേസിൽ തള്ളിക്കൊണ്ടുപോകുന്നത്.

ദിലീപ് വിരോധികൾ ഗോൾ പോസ്റ്റുകൾ മാറ്റികൊണ്ടുപോകുകയാണ്. ഇത് എത്രനാൾ എങ്ങനെ നീട്ടികൊണ്ടുപോകാൻ സാധിക്കും? വിചാരണ കോടതി ജഡ്ജ് ആയ ഹണി എം വർഗീസ് , മുൻ ജയിൽ ‍ഡിജിപി ശ്രീലേഖ എന്നിവരൊക്കെ മോശമാണെന്ന് വരുത്തി തീർക്കാനുള്ള മാധ്യമ പ്രൊപ്പഗാണ്ടയാണ് നടക്കുന്നത്’.

.അതേസമയം നിയമം ഉപയോഗിച്ച് കൊണ്ട് നീതി നിഷേധമാണ് വിചാരണ കോടതി നടത്തുന്നതെന്ന് ആശാ ഉണ്ണിത്താൻ പറഞ്ഞു. ‘കോടതിയുടെ സ്ഥാപിത താത്പര്യങ്ങൾ ഓരോ ഇടപെടലിലും വ്യക്തമായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ കേസിൽ ഹൈക്കോടതി അടിയന്തരമായി ഇടപെടേണ്ടി വരും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഈ വിഷയത്തിൽ ഹൈക്കോടതിയിൽ അതിജീവിതയോടൊപ്പം നിന്ന് കൊണ്ട് ഉത്തരവ് വാങ്ങിയെടുക്കണം. എങ്കിൽ മാത്രമേ സ്റ്റേറ്റ് അതിജീവിതയ്ക്കൊപ്പമാണെന്ന് നമ്മുക്ക് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ’.

നിയമത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കുന്നതിന് പകരം നീതിയെ കൊല്ലാൻ വേണ്ടി നിയമത്തെ ഉപയോഗിക്കുകയാണ് വിചാരണ കോടതി ചെയ്യുന്നത്. ഒരു ജഡ്ജും നീതിക്ക് അതീതയല്ല എന്ന് കാണിച്ച് കൊടുക്കണം. അതിജീവിതയുടെ പരാതികൾ വെറും ആരോപണങ്ങളും ആശങ്കകളും മാത്രമാണെന്ന് കണക്കാക്കാക്കി ഡിജി ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വരികയാണെങ്കിൽ മുഖ്യമന്ത്രി അതിജീവിതയ്ക്ക് കൊടുത്ത വാക്കിന് ഒരു വിലയും ഇല്ലാതാകും’,ആശ ഉണ്ണിത്താൻ പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top