Connect with us

കേസിൽ ചരടുവലി നടത്തുന്നത് അവർ’; എല്ലാം പുറത്തേക്ക് ; ഇത് ദൈവത്തിന്റെ വിധി! ദിലീപിന് ഇനി തിരിച്ചടിയുടെ നാളുകൾ !

News

കേസിൽ ചരടുവലി നടത്തുന്നത് അവർ’; എല്ലാം പുറത്തേക്ക് ; ഇത് ദൈവത്തിന്റെ വിധി! ദിലീപിന് ഇനി തിരിച്ചടിയുടെ നാളുകൾ !

കേസിൽ ചരടുവലി നടത്തുന്നത് അവർ’; എല്ലാം പുറത്തേക്ക് ; ഇത് ദൈവത്തിന്റെ വിധി! ദിലീപിന് ഇനി തിരിച്ചടിയുടെ നാളുകൾ !

നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. വെള്ളിയാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

നടിയുടെ ആരോപണങ്ങളെ സര്‍ക്കാര്‍ നിഷേധിച്ചു. അന്വേഷണം അട്ടിമറിക്കുന്നുവെന്ന ഭീതി അനാവശ്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ പറഞ്ഞു. സര്‍ക്കാര്‍ നടിക്കൊപ്പമാണ്. നടി നിര്‍ദ്ദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയത്. നടിയുമായി ആലോചിച്ച് പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കുമെന്നും ഡിജിപി അറിയിച്ചു.

അതേസമയം കുറ്റാരോപിതനായ ദിലീപ് സമൂഹത്തിലെ ഒരുപാട് പേരെ തന്റെ കേസുമായി കൂട്ടിയിണക്കാൻ സാധിച്ചിട്ടുണ്ടെന്ന് സംവിധായകൻ പ്രകാശ് ബാരെ.ഇത് യഥാർത്ഥത്തിൽ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇതൊക്കെ തിരിച്ചറിഞ്ഞിട്ടും ഇക്കാര്യം അഭിസംബോധന ചെയ്യുന്നില്ലെന്നത് ആത്മഹത്യാപരമാണെന്നും പ്രകാശ് ബാരെ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശ് ബാരെ പറഞ്ഞത് ഇങ്ങനെ .

കുറ്റാരോപിതനായ ദിലീപ് സമൂഹത്തിലെ ഒരുപാട് പേരെ തന്റെ കേസുമായി കൂട്ടിയിണക്കാൻ സാധിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരും കോടതിയും വക്കീലൻമാരും പോലീസുമെല്ലാം ഇക്കൂട്ടത്തിൽ പെടുന്നുണ്ട്. ഇത് യഥാർത്ഥത്തിൽ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇതൊക്കെ തിരിച്ചറിഞ്ഞിട്ടും ഇക്കാര്യം അഭിസംബോധന ചെയ്യുന്നില്ലെന്നത് ആത്മഹത്യാപരമാണ്.

അതിജീവിത ഇപ്പോൾ നടത്തിയ ചടുലമായ നീക്കങ്ങൾ കാത്തിരുന്നതായിരുന്നു. കാരണം ഇനിയും സിസ്റ്റത്തിൽ വിശ്വാസമുണ്ടെന്ന് പറയുന്നത് കേസിൽ കീഴടങ്ങുന്നതിന് തുല്യമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വന്നത് ഒരുപക്ഷേ ദൈവത്തിന്റെ കൈയ്യൊപ്പ് ഈ കേസിൽ ഉണ്ടായത് കൊണ്ടാകാം. മുഖ്യമന്ത്രി പറയുകയാണ് എൽ ഡി എഫ് അല്ല ഭരിക്കുന്നതെങ്കിൽ കുറ്റാരോപിതൻ ഇപ്പോൾ വിലസി നടക്കുമായിരുന്നുവെന്നാണ്. എംഎം മണിയു ഇപി ജയരാജനും കോടിയേരിയുമൊക്കെ എന്താണ് പറയാൻ ശ്രമിക്കുന്നത്?

കുറ്റാരോപിതന് തന്റെ സ്വാധീനം കൊണ്ട് വിലക്കെടുക്കാൻ പറ്റുന്ന കുറച്ച് ആളുകളാണ് ഉള്ളിലൂടെ ചരട് വലിക്കുന്നത്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന പലർക്കും അവർ ചെയ്യുന്ന കുറ്റത്തിന്റെ വ്യാപ്തി അറിയില്ല. ഒരു ഫയൽ എടുത്ത് ദിലീപിന് അയച്ച് കൊടുത്താൽ അത് ഇത്ര വലിയ കുറ്റമാണോയെന്നാണ് അവർ ചിന്തിക്കുന്നത്. ദിലീപിന്റെ സിനിമ കണ്ട് പുളകം കൊണ്ടിട്ടുള്ള ഇവർക്ക് തങ്ങൾ ചെയ്തത് ചെറിയ കുറ്റമായിട്ടേ തോന്നി കാണുകയുള്ളൂ.

എന്നാൽ ഇവരെല്ലാം ചേർന്ന് ചെയ്യുന്ന പ്രവൃത്തികൾ കേസിനെ അട്ടിറിക്കാൻ കെൽപ്പുള്ളതാണ്. പക്ഷേ സിഐഡി മൂസ പോലെ ഇട്ടാവട്ടത്തെ സിനിമ കണ്ട് പുളകം കൊണ്ടിട്ടുള്ള ആളുകളും ദിലീപിന്റെ കൈയ്യിൽ നിന്നും 50 ലക്ഷവും ഒരു കോടിയുമൊക്കെ വാങ്ങി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ചിലർ മാത്രമായിരിക്കും കേസിൽ ഉൾപ്പെട്ടിട്ടുണ്ടാകുക.

ഇതൊരു നീണ്ട പോരാട്ടമാണ്. അതിജീവിത പോലും തനിക്ക് വേണ്ടി മാത്രമല്ല പോരാടുന്നത്. സ്ത്രീകൾക്ക് വേണ്ടിയാണ് അവരുടെ പോരാട്ടം. അതുകൊണ്ട് തന്നെ എന്തൊക്കെ തടസങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാലും ലോകത്തെ മുഴുവൻ ശക്തികളും ഇതിനെതിരെ അണിനിരക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിന്റെ സൂചനകൾ നമ്മൾ കണ്ടു തുടങ്ങിയിട്ടുണ്ട്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലും കേസ് ശക്തമായി തന്നെ മുന്നോട്ട് പോകണം. അതിനായി പൊതുജനങ്ങളുടെ ജാഗ്രത ഈ കേസിൽ ഉണ്ടാകണം. നടി ആക്രമിക്കപ്പെട്ട സംഭവം ഏറെ വിഷമിച്ച നിരവധി പേർ നമ്മുടെ സമൂഹത്തിലുണ്ട്. ഇതൊരു വലിയ യുദ്ധമാണെന്ന് കുറ്റാരോപിതരുടെ കൂടെ നിൽക്കുന്നവർ മനസിലാക്കണം. കേസിന്റെ അവസാനം പ്രതികളുടെ കൂടെ നിൽക്കുന്ന ഏല്ലാവരും തുറന്ന് കാട്ടപ്പെടും. ഇനിയുള്ള തലമുറ അവരെ മോശമായി റെയ്റ്റ് ചെയ്യും. അതിലേക്ക് തന്നെയാണ് കാര്യങ്ങൾ പോയിക്കോണ്ടിരിക്കുന്നത്.

എന്നാൽ സുശാന്ത് സിംഗ് കേസ് പോലെയാണ് നടി ആക്രമിക്കപ്പെട്ട കേസെന്നും കേസിൽ ദിലീപിനെതിരെ യാതൊരു തെളിവും ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വർ പറഞ്ഞു. അതിജീവിതയോടൊപ്പമാണ് എന്നാൽ ദിലീപ് ശിക്ഷിക്കപ്പെടരുതെന്ന ടോൺ എനിക്ക് മാത്രമായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് പലർക്കും അങ്ങനെയൊരു ടോൺ വരികയാണ്. കേസിന്റെ ആഴത്തിലേക്ക് പോയാൽ ദിലീപിനെതിരെ യാതൊര തെളിവും പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല, രാഹുൽ ഈശ്വർ പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top