Connect with us

ബിഗ്‌ബോസിനെയും സഹകളിക്കാരെയും പ്രക്ഷകരെയും ഒരേ പോലെ കമ്പളിപ്പിക്കുകയാണ് അയാൾ ബിഗ് ബോസ് ഷോ അട്ടിമറിക്കപ്പെടുന്നു ?’കുറിപ്പ് വൈറൽ!

TV Shows

ബിഗ്‌ബോസിനെയും സഹകളിക്കാരെയും പ്രക്ഷകരെയും ഒരേ പോലെ കമ്പളിപ്പിക്കുകയാണ് അയാൾ ബിഗ് ബോസ് ഷോ അട്ടിമറിക്കപ്പെടുന്നു ?’കുറിപ്പ് വൈറൽ!

ബിഗ്‌ബോസിനെയും സഹകളിക്കാരെയും പ്രക്ഷകരെയും ഒരേ പോലെ കമ്പളിപ്പിക്കുകയാണ് അയാൾ ബിഗ് ബോസ് ഷോ അട്ടിമറിക്കപ്പെടുന്നു ?’കുറിപ്പ് വൈറൽ!

സംഭവബഹുലമായി ബിഗ്‌ബോസ് മുന്നോട്ടു പോവുകയാണ് . അതിനടിയിൽ ഷോ അട്ടിമറിക്കപ്പെടുന്നു എന്നാണ് ഒരു കൂട്ടർ പറയുന്നത് .ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ടോപ് 5 ൽ വരെ എത്താൻ യോഗ്യതയുള്ള മത്സാർത്ഥിയാണ് ഡോ റോബിൻ രാധാകൃഷ്ണൻ എന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം. റോബിന് ലഭിക്കുന്ന വലിയ പിന്തുണ തന്നെ ഇതിന്റെ വ്യക്തമായ സൂചനയാണെന്നും ഇക്കൂട്ടർ പറയുന്നു. എന്നാൽ റോബിന്റെ ഈ പിന്തുണയ്ക്ക് പിന്നിൽ പിആർ ഏജൻസികൾ ഉണ്ടെന്ന ആരോപണമാണ് ഉയരുന്നത്. തനിക്കായി പി ആർ ഗ്രൂപ്പുകൾ പുറത്തുണ്ടെന്ന് ഒരിക്കൽ റോബിനും പറഞ്ഞിരുന്നു.

എന്നാൽ ഇത്തരത്തിലുള്ള പിആർ കളികളിലൂടെ പ്രേക്ഷകരേയം സഹമത്സരാർത്ഥികളേയും ബിഗ്ബോസിനേയും ഒരുപോലെ കബിളിപ്പിക്കാൻ ശ്രമം നടത്തുകയാണ് റോബിൻ എന്ന് പറയുകയാണ് ഒരു ആരാധകൻ . കുറിപ്പ് വായിക്കാം
ബിഗ്‌ബോസ് ഷോ ആട്ടിമറിക്കപ്പെടുന്നോ?
ബിഗ്‌ബോസ് വിന്നർ ആകാൻ യോഗ്യനും അർഹനുമല്ലാത്ത വിധത്തിൽ അത്രമേൽ വൃത്തികെട്ട തരംതാണ കളികൾ ആണ് ഒരു മത്സരാർഥിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്.. യഥാർത്ഥത്തിൽ ബിഗ്‌ബോസ് ഹൗസിനുള്ളിൽ കളിക്കുന്നതിനേക്കാൾ നെറികെട്ട കളികൾ പുറത്ത് സെറ്റ് ചെയ്തു വച്ചിട്ടാണ് ഈ മത്സരാർഥി വന്നിരിക്കുന്നത്. 8 മാസങ്ങൾ ചിലവാക്കിയത് മറ്റ് മത്സരാർഥികളോട് എങ്ങനെ മത്സരിക്കണം എന്നതിലുപരി ബിഗ്‌ബോസിനെ, അതിന്റെ അണിയറ പ്രവർത്തകരെ എങ്ങനെ കബളിപ്പിക്കാം എന്നതിന് വേണ്ടിയാണ് .

ആ മത്സരാർഥിയുടെ വാക്കും പ്രവർത്തിയും അത്തരത്തിൽ തന്നെയാണ്.പണം വാരിയെറിഞ്ഞും പി ആർ ടീമുകൾക്ക് വോട്ടിങ്ങിന് ഉൾപ്പെട്യുള്ള കൊട്ടേഷൻ നൽകി പ്രേക്ഷക പിന്തുണ അട്ടിമറിക്കാനും വ്യാജപൊതു ബോധം സൃഷ്ടിക്കാനും ആ മത്സരാർഥി ശ്രമിച്ചിട്ടുണ്ട് എന്ന് അയാൾ തന്നെ പലപ്പോഴായി വിളിച്ചു പറയുന്നുണ്ട്. പുറത്തുള്ള പി ആർ ടീമുകൾക്ക് വ്യക്തമായ സൂചകങ്ങളും നിർദേശങ്ങളും അയാൾ നൽകുന്നുണ്ട്. ഈ ആഴ്ചയിൽ നീ പുറത്ത് പോകും, നീ പോയതിന് ശേഷമേ ഞാൻ പോകു എന്നിങ്ങനെ ചില സൂചകങ്ങൾ അയാൾ നൽകും, പിന്നീട് അയാളുടെ പി ആർ ടീമുകൾ അയാൾ സൂചന നൽകിയ മത്സരാർഥികളെ പരമാവധി അസഭ്യം പറയുകയും തേജോവധം ചെയ്യുകയുമാണ് പതിവ്.ഡ്രസ്സ്‌ കോഡ് പോലും അയാളുടെ സൂചകങ്ങൾ ആണെന്ന് മത്സരാർഥികളിൽ തന്നെ ചിലർ അഭിപ്രായപ്പെടുന്നു. ബിജിഎം സെറ്റ് ചെയ്തു വയ്ക്കാൻ ആളെ ഏർപ്പാട് ആക്കുന്നത് മുതൽ ഇന്നിപ്പോ ഫ്ലെക്സ് ബോർഡ്‌ വയ്ക്കാൻ പണം കൊടുത്തു ആളെ ഏർപ്പാടാക്കുന്ന രീതികൾ പോലും ചില സന്ദർഭങ്ങളിൽ അയാളുടെ വായിൽ നിന്ന് പുറത്ത് വരുന്നു .

അത് പോലെ തന്നെ കൃത്യമായ ഇടവേളകളിൽ പുറത്ത് നിന്ന് അയാൾക്ക് കൊടുത്തയക്കുന്ന ഡ്രസിന്റെ കളറുകളിൽ പോലും മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സൂചകങ്ങൾ അടങ്ങിയിട്ടുണ്ട്. കൊടുത്തു വിടുന്ന ഡ്രസ്സ്‌ പച്ചയാണെങ്കിൽ പുറത്ത് പിന്തുണ ഉണ്ടെന്നും സേഫ് ആണെന്നും ചുവപ്പ് ആണെങ്കിൽ നെഗറ്റീവ് ആണെന്നും ഉള്ള വിധത്തിൽ ഓരോ കാര്യങ്ങളും പി ആർ ടീമുകളുമായി ചേർന്ന് മുൻകൂട്ടി തിരക്കഥ രചിച്ചു തന്നെയാണ് അയാൾ അവിടെ വന്നിരിക്കുന്നത്.

അയാൾ ഒരു പോലെ കബളിപ്പിക്കാൻ ശ്രമിക്കുന്നത് ബിഗ്‌ബോസിനെയും സഹകളിക്കാരെയും പ്രക്ഷകരെയും ഒരേ പോലെയാണ്. അവിടെയാണ് ബിഗ്‌ ബോസ് എന്ന റിയാലിറ്റി ഷോ അട്ടിമറിക്കപ്പെടുകയാണോ എന്ന് പോലും സാധാരണ പ്രേക്ഷകർ സംശയിച്ചു പോകുന്നത്.

ഇത്തരത്തിൽ ഉള്ള ഒരു മത്സരാർഥി ബിഗ്‌ ബോസ് വിന്നർ ആകാൻ പാടില്ല. കാരണം അവിടെ തോറ്റു പോകുന്നതും കബളിപ്പിക്കപ്പെടുന്നതും സഹകളിക്കാർ മാത്രമല്ല മറിച്ച് സാധാരണ പ്രേക്ഷകരും അക്ഷരാർത്ഥത്തിൽ ബിഗ്‌ബോസും തന്നെയാണ്….

Continue Reading
You may also like...

More in TV Shows

Trending

Recent

To Top