ഹോ ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് കത്തിൽ നിന്നും മരുന്നില്ല… ഇന്നത്തെ എപ്പിസോഡ് ഉറപ്പായും കാണുക.. കാരണം നിങ്ങളിൽ പലരും കാണാൻ കാത്തിരുന്ന ആ ഫൈറ്റ് അത് ഇന്നാണ്. അതും നമ്മൾ പ്രൊമോയിൽ കണ്ടതൊന്നുമല്ല.. ഇത് അതിലും അടിപൊളി ആയി.. ശരിക്കും അമ്പാടി സംസാരിക്കും എന്ന് ഞാനും പ്രതീക്ഷിച്ചില്ല. എന്നാൽ അമ്പാടി സംസാരിച്ചു… അലീനയ്ക്ക് വേണ്ടി അമ്പാടിയുടെ ശബ്ദം ഉയർന്നു…
സംസാരിച്ചു എന്ന് പറഞ്ഞാൽ പോരാ ഗർജ്ജിച്ചു എന്ന് പറയണം.. അത്രയ്ക്കുണ്ടായിരുന്നു ആ അലർച്ച… പിന്നെ അമ്പാടിയും ഗജനിയും തമ്മിൽ ഈ എപ്പിസോഡ് ഫുൾ ഒരേ ഫൈറ്റ് ആയിരുന്നു . ഗജനിയും ഒട്ടും വിട്ടുകൊടുത്തില്ല… അലീനയെ ശരിക്കും നോവിച്ചു. അലീന ശരിക്കും ഭയന്ന്… കാരണം ഇന്നലെ പോലും കാളീയൻ അലീന ടീച്ചറോട് ഒന്നും തന്നെ പറഞ്ഞില്ല.
പകരം ആരെയും അറിയിക്കാതെ കാളീയൻ വൈദ്യരുമായി ആലോചിച്ച് ജിതേന്ദ്രനെ കാട്ടു നിയമത്തിനു വിട്ടുകൊടുക്കുകയായിരുന്നു. ഇന്നലത്തെ എപ്പിസോഡ് ശരിക്കും അടിപൊളി ആയിരുന്നു. അതിൽ അലീന ടീച്ചറോട് കാളീയൻ ഫോട്ടോ ചോദിക്കും എന്ന് ആരെങ്കിലും പ്രതീക്ഷിച്ചോ… ജിതേന്ദ്രന്റെ ഫോട്ടോ കണ്ടപ്പോൾ ആണ് കാര്യങ്ങൾ കുറേക്കൂടി സെറ്റ് ആയത്.
എന്നാൽ അപ്പോൾ തന്നെ കാളീയനു ടീച്ചറോട് എല്ലാം പറയാമായിരുന്നു. പക്ഷെ അതുചെയ്യാഞ്ഞതുകൊണ്ട് മറ്റൊരു സന്തോഷ സംഭവം ഉണ്ടായി.. നമ്മുടെ അമ്പാടി കൊമ്പന്റെ തിരിച്ചുവരവ്. അതും സംസാരിക്കാനും തുടങ്ങി.. പിന്നെ എല്ലാവരും കൂടി ജിതേന്ദ്രനെ ചവിട്ടി കൂട്ടുകയാണ്… അതുപോലെ അലീന ശരിക്കും അലീന ടീച്ചർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയം തോന്നും അതുപോലെ ആയിരുന്നു ശ്രീതു എന്ന നായികയുടെ ആക്ടിങ്…
ഏതായാലും അമ്മയറിയാതെ പരമ്പരയുടെ ഒരു നീണ്ട നാൾ കാത്തിരിപ്പ് അവാനിച്ചു. പക്ഷെ ഇനി ഗജനി ചാവുമോ? ഇല്ല… അയാൾ മൂന്നിന്റെ അന്ന് ഉയർത്തെഴുന്നേൽക്കും . തിരിച്ചു വരും. കാരണം ചെന്നായകൾക്ക് പോലും വേണ്ട അവന്റെ വൃത്തികെട്ട ശരീരം .
ചന്ദ്രമതിയും ശ്രുതിയും കൂടി ചേർന്ന് രേവതിയുടെയും സച്ചിയുടെയും സ്വപ്നങ്ങളും സന്തോഷങ്ങളും തകർത്തെങ്കിലും, വീണ്ടും അതെല്ലാം അതിജീവിച്ച് സച്ചിയും രേവതിയും എത്തി. രേവതിയ്ക്ക്...
ഇന്ദ്രന്റെ വരവിൽ ഒരു പന്തിക്കേടുണ്ട്. തന്റെ സമാധാനം കെടുത്താൻ വേണ്ടിയാണ് ഇന്ദ്രന്റെ ഈ വരവെന്ന് പല്ലവിയ്ക്കും സേതുവിനും ആദ്യമേ അറിയാമായിരുന്നു. പക്ഷെ...
ജാനകിയുടെ കേസ് നിരഞ്ജന ഏറ്റെടുത്തതോടുകൂടിയാണ് അളകാപുരിയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇപ്പോൾ തമ്പിയുടെ കേസ് വാദിക്കാൻ അപർണ അജയ്യെ ഇറക്കി. അതോടുകൂടി അളകാപുരിയിൽ...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....
ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് പത്തരമാറ്റ്. സീരിയൽ ജ്വല്ലറി വ്യവസായിയായ അനന്തമൂർത്തിയുടെ കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥ പറയുന്ന...