Malayalam
ശബരിച്ചേട്ടൻ മറ്റൊരു ലൊക്കേഷനിലുണ്ടെന്നാണ് വിശ്വസിക്കുന്നത്, മരിച്ചുവെന്ന് വിശ്വസിക്കുന്നില്ല; വികാരഭരിതയായി അനു
ശബരിച്ചേട്ടൻ മറ്റൊരു ലൊക്കേഷനിലുണ്ടെന്നാണ് വിശ്വസിക്കുന്നത്, മരിച്ചുവെന്ന് വിശ്വസിക്കുന്നില്ല; വികാരഭരിതയായി അനു
സീരിയൽ നടനും നിർമ്മാതാവുമായ ശബരി നാഥിന്റെ വിയോഗം സഹപ്രവർത്തകർക്ക് ഇന്നും ഒരു തീരാവേദനയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ശബരി മരണപ്പെട്ടത്. നിലവിളക്ക്, അമല, സ്വാമി അയ്യപ്പന്, പ്രണയം തുടങ്ങി പാടാത്ത പൈങ്കിളിയില് എത്തി നില്‍ക്കുകയായിരുന്നു ശബരിയുടെ അഭിനയ ജീവിതം.
പാടാത്ത പൈങ്കിളിയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നിടത്തായിരുന്നു ശബരിയെ മരണം തട്ടിയെടുത്തത്. ഇതേ സീരിയലിൽ അഭിനയിച്ച് വരികയായിരുന്നു ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അനുമോളും.
വേറൊരു ലോകത്തേക്ക് പുള്ളി പോയെന്ന് ഒരിക്കലും വിശ്വസിക്കാനാവുന്നില്ലെന്ന് അനുമോള്‍ പറയുകയാണ് ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നുഅനു ശബരിയെക്കുറിച്ച് സംസാരിച്ചത്.
അനുവിന്റെ വാക്കുകളിലേക്ക്
ഈ സീരിയലില്‍ നിന്നും പുള്ളിയെ മാറ്റി, ചേട്ടന് വേറെ ഏതോ ലൊക്കേഷനിലുണ്ടെന്നാണ് വിശ്വസിക്കുന്നത്. നല്ലൊരു മനുഷ്യനായിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ്. എല്ലാവരേയും നന്നായി സഹായിക്കും. നന്നായി തമാശ പറയും. പുള്ളി മരിച്ചുവെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. പുള്ളിയെ പറ്റി നമ്മള് സംസാരിക്കാറില്ല, ഓര്‍ക്കാറുമില്ല. നമുക്ക് ഒരുപാട് വേണ്ടപ്പെട്ടയാള്‍ പോയതിനെക്കുറിച്ച് പറയുമ്പോളൊന്നും എനിക്ക് ഇത്രയധികം വിഷമം വരാറില്ല. എന്നെ ഒരുപാട് ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. വികാരഭരിതയായാണ് അനു സംസാരിച്ചത്.
പുള്ളി ലൊക്കേഷനിലുണ്ടെങ്കില്‍ സമയം പോവുന്നതറിയില്ല. അഭിനയിക്കുന്ന സമയത്തോ പ്രോംപ്റ്റിങ്ങിനിടയിലോ എന്തെങ്കിലും തെറ്റിയാല്‍ പുള്ളി പോത്സാഹിപ്പിക്കും. അത് പോലെ തന്നെ ഈ സീരിയലിലെ നായകനും പുതിയതായിരുന്നു.സൂരജ് നിനക്ക് പറ്റുമെന്ന് പറഞ്ഞ് പോത്സാഹിപ്പിച്ചിരുന്നു ശബരിച്ചേട്ടന്. അന്ന് രാവിലെയും പുള്ളി പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി സംസാരിച്ചതാണ്. അതേക്കുറിച്ച് ആലോചിക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നി. നായകനായ സൂരജേട്ടനാണ് എന്നോട് ഇതേക്കുറിച്ച് വിളിച്ച് പറഞ്ഞത്. നമ്മുടെ ശബരിച്ചേട്ടന് പോയെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല, സ്വപ്നമായിരിക്കണേയെന്നായിരുന്നു കരുതിയത്. ദു:ശീലങ്ങളൊന്നുമില്ലാത്ത വ്യക്തി കൂടിയായിരുന്നു ശബരി ചേട്ടനെന്നും അനു പറയുന്നു.
