Uncategorized
ദിലീപിന്റെ ഫോൺ ഹാജരാക്കുന്നതിന് തലേദിവസം സംഭവിച്ചത് ഇതൊക്കെ ; രാമന്‍പിള്ള അസോസിയേറ്റ്സിലെ വൈഫൈ കണക്ടഡായിത് ഇങ്ങനെ സൈബര്‍ വിദഗ്ദന് സായ് ശങ്കര്‍ പറയുന്നു !
ദിലീപിന്റെ ഫോൺ ഹാജരാക്കുന്നതിന് തലേദിവസം സംഭവിച്ചത് ഇതൊക്കെ ; രാമന്‍പിള്ള അസോസിയേറ്റ്സിലെ വൈഫൈ കണക്ടഡായിത് ഇങ്ങനെ സൈബര്‍ വിദഗ്ദന് സായ് ശങ്കര്‍ പറയുന്നു !
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വളരെ നിർണായകമായ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത് . അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച് .
അതേസമയം ദിലീപിന്റെ ഫോണിലെ ദൃശ്യങ്ങളിൽ കൃത്രിമം കാണിച്ചത് രാമന് പിള്ളയുടെ ഓഫീസിലെ വൈഫൈ ഉപയോഗിച്ചാണ് എന്ന വാദം വാസ്തവ വിരുദ്ധമാണെന്ന് സൈബര്‍ വിദഗ്ദന് സായ് ശങ്കര്‍. ഫോൺ ഹാജരാക്കുന്നതിന് തലേദിവസം 11.30 സമയത്താണ് എക്സാമിന് ചെയ്ത ഫോണുകള്‍ താന്‍ തിരിച്ചുകൊടുക്കുന്നത്. ഫോണ്‍ കൊടുത്ത ശേഷം പിറ്റേന്ന് ഹാജരാക്കാന്‍ വേണ്ടി അവര്‍ ബോക്സിലേക്ക് എടുത്ത് വെക്കുകയായിരുന്നു. 15 സെക്കന്റില്‍ കുറവ് സമയത്താണ് ഇതെല്ലാം നടക്കുന്നത്. അതിനാൽ ഓഫീസില്‍ വെച്ച് താന്‍ ദൃശ്യങ്ങളിൽ കൃത്രിമം ചെയ്തിട്ടില്ലെന്നും മറ്റാരെങ്കിലും നടത്തിയിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും സായ് ശങ്കർ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു.രാമന് പിള്ളയുടെ ഓഫീസിലെ വൈഫൈ ഉപയോഗിച്ചാണ് കൃത്രിമം കാണിച്ചത് എന്ന വാദം വാസ്തവ വിരുദ്ധമാണ്.
ഞാന്‍ എക്സാമിന് ചെയ്ത ഫോണുകള്‍ ഞാന്‍ തിരിച്ചുകൊണ്ടു കൊടുക്കുന്നത് ഒരു 11.15- 11.30 സമയത്താണ്. ഇവര്‍ ബോംബയില്‍ നിന്നും എത്തുന്നത് 10 മണിക്കാണെന്ന് പറയുന്നു. പിന്നീട് വൈകുന്നു. കലൂര്‍ പള്ളിയുടെ അവിടെ വണ്ടി പാര്‍ക്ക് ചെയ്ത്, അതിന് ശേഷം ഇവര്‍ക്ക് ഓഫീസിലാണ് ഫോണ്‍ കൊണ്ടുകൊടുക്കുന്നത്. ഇവര്‍ എത്തിയ ശേഷമാണ് വിളിക്കുന്നത്. 11.30 സമയത്താണ് ഞാന്‍ ഫോണ്‍ കൊണ്ടുകൊടുക്കുന്നത്. ഫോണ്‍ ഹാജരാക്കുന്നതിന്റെ തലേദിവസം, മുപ്പതാം തീയതി രാത്രിയാണിത്. ഫോണ്‍ കൊണ്ടുകൊടുക്കുന്നു. അപ്പോള്‍ ഇദ്ദേഹത്തിന്റെ രണ്ട് ഫോണിലും സിമ്മില്ല. സിം ഊരിയിരിക്കുന്ന അവസ്ഥയില്‍ മൊബൈല്‍ ഡാറ്റയും ബ്ലൂട്ടൂത്തും വൈഫൈയും ഓണായി കിടക്കുകയായിരുന്നു.
ഈ ഫോണ്‍ രാമന്‍പിള്ള സാറിന്റെ ഓഫീസില്‍ എത്തുമ്പോള്‍, ആ നെറ്റ് വര്‍ക്കില്‍ നേരത്തെ ലോഗിന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് നോണ്‍ നെറ്റ് വര്‍ക്കിലേക്ക് കയറി കണക്ടഡാവുകയാണ് ചെയ്തത്. ഇത് മനസ്സിലാക്കിയ ഫിലിപ്പ് സാര്‍ വൈഫൈ ഓഫാക്കാന്‍ എന്റെ കയ്യില്‍ തരുകയാണ്. അപ്പോള്‍ തന്നെ വൈഫൈ ഓഫ് ചെയ്യുകയാണ്. ഒരു 15 സെക്കന്റില്‍ കുറവ് സമയത്താണ് ഇതെല്ലാം നടക്കുന്നത്. ഓഫീസില്‍ വെച്ച് ഞാന്‍ കൃത്രിമം ചെയ്തിട്ടില്ല. ഞാന്‍ ഹയാത്തില്‍ വെച്ചായിരുന്നു അവര്‍ തന്ന ചെക്കലിസ്റ്റ് പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്തത്. ഓഫീസില്‍ വെച്ച് ഞാന്‍ കൃത്രിമം നടത്തിയിട്ടില്ല. മറ്റാരെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
ഫോണ്‍ ഞാന്‍ കൊടുത്ത ശേഷം പിറ്റേന്ന് ഹാജരാക്കാന്‍ വേണ്ടി ഇവര്‍ ബോക്സിലേക്ക് എടുത്ത് വെക്കുകയായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് രാമന്‍പിള്ള അസോസിയേറ്റ്സിലേക്ക് കണക്ടഡായി എന്ന് പറയുന്നത് കുറച്ച് സെക്കന്‍ഡ്സിലേക്ക് മാത്രമേയുള്ളൂ. ഫോറന്‍സിക് റിപ്പോര്‍ട്ട് നോക്കിയാല്‍ അത് മനസ്സിലാകും,’മെന്നും സായ് ശങ്കർ പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനോട് ചൂടേറിയ ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസം കോടതി ചോദിച്ചത് . ദിലീപ് സാക്ഷികളെ നേരിട്ട് സ്വാധീനിച്ചതിന് തെളിവുകളുണ്ടോ എന്ന് കോടതി ചോദിച്ചു. സാധ്യതകളെ പറ്റിയല്ല തെളിവുകളെ കുറിച്ചാണ് പ്രോസിക്യൂഷന് പറയേണ്ടത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചു എന്നതിന് നേരിട്ടുള്ള തെളിവുകള്‍ ആവശ്യമാണ്.സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഏതെങ്കിലും സാക്ഷികള്‍ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. പ്രോസിക്യൂഷന് പൊതുജനങ്ങളുടെ അഭിപ്രായം നോക്കിയല്ല പ്രവര്‍ത്തിക്കേണ്ടതെന്നും, തെളിവുകള്‍ നോക്കിയാണെന്നും, അതാണ് പ്രധാനമെന്നും കോടതി പറഞ്ഞു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്ക്കേവയാണ് വിചാരണക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. വ്യക്തമായ തെളിവുകള്‍ ഹാജരാക്കാതെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രോസിക്യൂഷന് ആരോപണം ഉന്നയിക്കരുതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. പബ്ലിക് പ്രോസിക്യൂട്ടറാണ്, അല്ലാതെ പോലീസ് പ്രോസിക്യൂട്ടറല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് ഓര്‍ക്കണമെന്നും കോടതി പഞ്ഞു. കോടതിയെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുതെന്നും കുറ്റപ്പെടുത്തലുണ്ടായി. രേഖകള്‍ ചോര്‍ന്നു എന്ന ആരോപണത്തിലും കോടതിയുടെ വിമര്‍ശനം പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് നേരെയുണ്ടായി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
about dileep
